Image

അരുണ്‍ ഗോപിയുടെ രണ്ടാമത്ത ചിത്രത്തില്‍ പ്രണവ്‌ മോഹന്‍ലാല്‍ നായകന്‍

Published on 05 March, 2018
അരുണ്‍ ഗോപിയുടെ രണ്ടാമത്ത ചിത്രത്തില്‍ പ്രണവ്‌ മോഹന്‍ലാല്‍ നായകന്‍


രാമലീലയ്‌ക്കു ശേഷം അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രണവ്‌ മോഹന്‍ലാല്‍ നായകനാകുന്നു. ജീത്തു ജോസഫ്‌ സംവിധാനം ചെയ്‌ത ആദിയിലൂടെയാണ്‌ പ്രണവ്‌ നായകനായി മലയാള സിനിമയില്‍ എത്തുന്നത്‌. എന്നാല്‍ ഈ ചിത്രത്തിലെ ആദിയില്‍ നിന്നും തീര്‍ത്തും വ്യത്യസ്‌തമായ കഥാപാത്രമായിരിക്കും തന്റെ പുതിയ ചിത്രത്തില്‍ പ്രണവ്‌ അവതരിപ്പിക്കുക എന്ന്‌ അരുണ്‍ ഗോപി പറഞ്ഞു. അരുണ്‍ ഗോപി തന്നെയാണ്‌ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്‌.

 ടോമിച്ചന്‍ മുളകുപാടമാണ്‌ ഈ ചിത്രവും നിര്‍മ്മിക്കുന്നത്‌.
``ആദിയുടെ റിലീസിങ്ങിനു ശേഷമാണ്‌ ഞാന്‍ പ്രണവിനോട്‌ ഈ കഥ പറയുന്നത്‌. നന്നായി ആലോചിച്ചശേഷം മാത്രം തീരുമാനമെടുക്കുന്ന ആളാണ്‌ പ്രണവ്‌. വളരെ ആലോചിച്ച ശേഷമാണ്‌ ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ അദ്ദേഹം സമ്മതം മൂളിയത്‌.'' അരുണ്‍ ഗോപി പറയുന്നു.

ചിത്രം പ്രഖ്യാപിച്ചതിനു ശേഷം മോഹന്‍ലാല്‍ അരുണിനെ വിളിച്ച്‌ വിജയാശംസകള്‍ അറിയിച്ചിരുന്നു. തന്റെ ഓരോ ചിത്രവും പ്രേക്ഷകര്‍ക്കു മുന്നില്‍ സമര്‍പ്പിക്കുമ്പോള്‍ അതെല്ലാം തന്നെ വ്യത്യസ്‌തങ്ങളായ ചലച്ചിത്രാനുഭവമാക്കി മാറ്റാനാണ്‌ തന്റെ ശ്രമങ്ങള്‍ എന്നാണ്‌ അരുണ്‍ ഗോപി പറയുന്നത്‌.





































Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക