Image

കെ.സി.സി.എന്‍.എ ഫാമിലി നൈറ്റ് ഏപ്രില്‍ 21-ന്

Published on 05 March, 2018
കെ.സി.സി.എന്‍.എ ഫാമിലി നൈറ്റ് ഏപ്രില്‍ 21-ന്
ട്രൈസ്റ്റേറ്റ് ഏരിയയിലെ ബിസിനസുകാരുടെ കൂട്ടായ്മയായ കേരള സ്റ്റേറ്റ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (കെ.സി.സി.എന്‍.എ) ഫാമിലി നൈറ്റ് ഏപ്രില്‍ 21-നു ശനിയാഴ്ച വൈകിട്ട് 6 മുതല്‍ 9 മണി വരെ എഡിസണ്‍ ഹോട്ടലില്‍ (ന്യൂജേഴ്‌സി) നടത്തുവാന്‍ തീരുമാനിച്ചതായി പ്രസിഡന്റ് അനിയന്‍ ജോര്‍ജ്, സെക്രട്ടറി ഡോ. ഗോപിനാഥന്‍ നായര്‍, ട്രഷറര്‍ അലക്‌സ് ജോണ്‍, ചെയര്‍മാന്‍ തോമസ് മൊട്ടയ്ക്കല്‍ എന്നിവര്‍ ഒരു സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു.

2014-ല്‍ ബഹുമാനപ്പെട്ട മുന്‍ മന്ത്രി എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി നിലവിളക്ക് കൊളുത്തി ആരംഭിച്ച കെ.സി.സി.എന്‍.എ ഇതിനോടകം ബിസിനസുകാര്‍ക്കുവേണ്ടി പ്രയോജനകരമായ ഒട്ടേറെ സെമിനാറുകള്‍ ന്യൂജേഴ്‌സിയിലും, അമേരിക്കയിലേയും കേരളത്തിലേയും ബിസിനസുകാരുടെ സമ്മേളനം കൊച്ചിയിലും നടത്തി ജൈത്രയാത്ര തുടരുകയാണ്. അമേരിക്കയിലെ പ്രമുഖ ബിസിനസുകാരായ ദിലീപ് വര്‍ഗീസ്, തോമസ് മൊട്ടയ്ക്കല്‍, ഡോ. ഗോപിനാഥന്‍ നായര്‍, തോമസ് വി. അലന്‍, മധു രാജന്‍, രാജ് ദാനിയേല്‍, ജോണ്‍ വര്‍ഗീസ്, അലക്‌സ് ജോണ്‍, ജിബി തോമസ്, അനിയന്‍ ജോര്‍ജ് എന്നിവരാണ് കെ.സി.സി.എന്‍.എയുടെ ഫൗണ്ടിംഗ് മെമ്പര്‍മാര്‍.

കെ.സി.സി.എന്‍.എ ബിസിനസ് മീറ്റോടുകൂടി ആരംഭിക്കുന്ന ഫാമിലി നൈറ്റില്‍ സോഷ്യല്‍ മീറ്റ്, എന്റര്‍ടൈന്‍മെന്റ് ഡിന്നര്‍ എന്നിവയുണ്ടായിരിക്കും. ഏപ്രില്‍ 21-ലെ കെ.സി.സി.എന്‍.എ ഫാമിലി മീറ്റിലേക്ക് ട്രൈസ്റ്റേറ്റ് ഏരിയയിലെ എല്ലാ ബിസിനസുകാരേയും കുടുംബ സമേതം ക്ഷണിക്കുന്നതായി പ്രസിഡന്റ് അനിയന്‍ ജോര്‍ജ് അറിയിച്ചു.
കെ.സി.സി.എന്‍.എ ഫാമിലി നൈറ്റ് ഏപ്രില്‍ 21-ന്കെ.സി.സി.എന്‍.എ ഫാമിലി നൈറ്റ് ഏപ്രില്‍ 21-ന്കെ.സി.സി.എന്‍.എ ഫാമിലി നൈറ്റ് ഏപ്രില്‍ 21-ന്കെ.സി.സി.എന്‍.എ ഫാമിലി നൈറ്റ് ഏപ്രില്‍ 21-ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക