Image

കോണ്‍ഗ്രസിനെതിരെ സല്‍മാന്‍ റുഷ്ദിയുടെ വിമര്‍ശം

Published on 18 March, 2012
കോണ്‍ഗ്രസിനെതിരെ സല്‍മാന്‍ റുഷ്ദിയുടെ വിമര്‍ശം

ന്യൂദല്‍ഹി: ജയ്പൂര്‍ സാഹിത്യോത്സവത്തില്‍ തനിക്ക് പങ്കെടുക്കാന്‍ കഴിയാത്തത് കോണ്‍ഗ്രസിന്‍െറ ഉപയോഗ ശൂന്യമായ രാഷ്ട്രീയ കണക്ക് കൂട്ടലുകളുടെ ഫലമെന്ന് വിവാദ എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദി. ഇന്ത്യ റ്റുഡെ കോണ്‍ക്ളാവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യാഥാസ്ഥികരെ പ്രീണിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചത്. എന്നാല്‍, ഉത്തര്‍ പ്രദേശ് തെരഞ്ഞെടുപ്പില്‍ ഇത് ഫലിച്ചില്ല. ഇപ്പോഴുള്ളതിനേക്കാള്‍ മികച്ച നേതാക്കളെ ഇന്ത്യ അര്‍ഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക