Image

ഫോമാ മിഡ് അറ്റ്‌ലാന്റിക് വിമന്‍സ് ഫോറം തുറക്കുന്ന പാത (വനിതാ ദിന ചിന്തകള്‍-രേഖ ഫിലിപ്പ്)

Published on 05 March, 2018
ഫോമാ മിഡ് അറ്റ്‌ലാന്റിക് വിമന്‍സ് ഫോറം തുറക്കുന്ന പാത (വനിതാ ദിന ചിന്തകള്‍-രേഖ ഫിലിപ്പ്)
സ്ത്രീകളുടെ സാമൂഹികപരമായ നേട്ടങ്ങളെ പ്രശംസിക്കുവാനും, സ്ത്രീ ആയതുകൊണ്ട് ഇന്നും അവര്‍ നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങളെ പറ്റി ചിന്തിക്കുവാനും വേണ്ടി ഒരു ദിവസം - ഇന്റര്‍നാഷണല്‍ വിമന്‍സ് ഡേ. ഓരോ വര്‍ഷവും ഈ ദിവസം പിന്നിടുമ്പോള്‍ എന്തെങ്കിലും വ്യത്യാസം സമൂഹത്തില്‍ ഉണ്ടാകുന്നുണ്ടോ എന്നാണ് ആദ്യം ചിന്തിക്കേണ്ടത്. ലോകത്തില്‍ മാറ്റങ്ങള്‍ ഒന്നും വരുത്തിയിലെങ്കിലും സ്വന്തം ജീവിതമെങ്കിലും സംതൃപ്തിയോടെ ജീവിക്കാന്‍ കഴിഞ്ഞാല്‍ അത് തന്നെ ഒരു നേട്ടമാണ് പല സ്ത്രീകള്‍ക്കും.

ലോകത്തിന്റെ പല ഭാഗത്തും സ്ത്രീകള്‍ക്ക് നേരെ അക്രമങ്ങള്‍ തുടരുകയാണ്, ചിലയിടങ്ങളില്‍ അവള്‍ക്കു വിദ്യാഭ്യാസം, ആരോഗ്യപരിരക്ഷ മുതലായവ ലഭിക്കുന്നില്ല. അങ്ങനെ നോക്കുമ്പോള്‍ നമ്മള്‍ ഭാഗ്യം ചെയ്തവര്‍. എന്തിനെയും അങ്ങനെ കാണാന്‍ ആണെല്ലോ നമ്മള്‍ ശീലിച്ചിട്ടുള്ളതും. കഴിവുള്ള സ്ത്രീകള്‍ നമ്മുക്ക്ചുറ്റും ഉണ്ട് പക്ഷെ ഇന്നും പൊതുപ്രവര്‍ത്തന രംഗങ്ങളില്‍ അവരുടെ എണ്ണം കുറവാണ്. കാരണങ്ങള്‍ എന്താണെന്നും നമ്മുക്കറിയാം.

ഷീല ശ്രീകുമാറിന്റെ നേതൃത്വത്തില്‍ ഫോമാ മിഡ് അറ്റ്‌ലാന്റിക് റീജിയന്‍ വിമന്‍സ് ഫോറം രൂപീകരിക്കപ്പെടുകയും അതുവഴി സമര്‍ത്ഥരായ ഒരു കൂട്ടം സ്ത്രീകള്‍ ഒരുമിക്കുകയും ചെയ്തു. വ്യത്യസ്തരെങ്കിലും ശക്തമായ വ്യക്തിത്വങ്ങള്‍ക്കുടമകള്‍ ആണെന്ന് സ്വന്തം ജീവിതം കൊണ്ട് തെളിയിച്ചിട്ടുള്ളവര്‍. മറ്റു സ്ത്രീകള്‍ക്ക് പ്രചോദനം ആകുക, തങ്ങളാല്‍ കഴിയുന്ന രീതിയില്‍ മാറ്റങ്ങള്‍ക്കു തുടക്കം കുറിക്കുക, സ്ത്രീകളുടെ ഇടയില്‍ ഒരുമയുടെ മനോഭാവം വളര്‍ത്തുക മുതലായവയായിരുന്നു ഈ കൂടിവരവിന്റെ ഉദ്ദേശം.

ഒരാളുടെ വളര്‍ച്ചയില്‍ അല്ല, മറിച്ചു പരസ്പര ബഹുമാനത്തോടെ മറ്റുള്ളവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുവാനുള്ള താല്പര്യവും, എല്ലാവരുടെയും ആശയങ്ങളും അഭിപ്രായങ്ങളും ഉള്‍കൊണ്ടുള്ള ഒരു പ്രവര്‍ത്തന ശൈലിയും ആത്മവിശ്വാസമുള്ള സ്ത്രീകളുടെ ഇടയില്‍ മാത്രമേ ഉണ്ടാവു. ഇവിടെ ഒരു താരതമ്യത്തിന്റെയോ അതില്‍ നിന്നുണ്ടാവുന്ന മത്സരബുദ്ധിയുടെയോ ആവശ്യമില്ല എന്ന് സ്ത്രീകള്‍ ആദ്യം മനസ്സിലാക്കണം, സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്കു കരുക്കളായി നിന്നുകൊടുക്കാതെ ചിന്തിച്ചു തീരുമാനങ്ങള്‍ എടുക്കാന്‍ സ്ത്രീകള്‍ ശീലിക്കേണ്ടിയിരിക്കുന്നു.

ഫോമാ നാഷണല്‍ വിമന്‍സ് ഫോറം സെക്രട്ടറി രേഖ നായരുടെ നേതൃത്വത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന നേഴ്‌സിംഗ് വിദ്യാര്‍ത്ഥിനികളെ സഹായിക്കാന്‍ തീരുമാനിക്കുകയും, അതിലേക്കു ഫോമായുടെ എല്ലാ റീജിയണല്‍ വിമന്‍സ് ഫോറത്തിന്റെ സഹകരണം ആവശ്യപ്പെടുകയും ചെയ്തതിനെ തുടര്‍ന്ന്, മിഡ് അറ്റ്‌ലാന്റിക് റീജിയന്‍ ഡിസംബര്‍ 16-നു ആസൂത്രണം ചെയ്ത ചാരിറ്റി പ്രോഗ്രാമില്‍ ദിലീപ് വര്ഗീസ്, ഹരി നമ്പൂതിരി, അനു സ്‌കറിയ, നന്ദിനി മേനോന്‍ എന്നിവര്‍ പ്രതീക്ഷക്കപ്പുറം ഉദാരമായ സംഭാവനകള്‍ നല്‍കി. സ്‌കോളര്‍ഷിപ് പ്രോജെക്ടിലേക്കു മിഡ് അറ്റ്‌ലാന്റിക്‌റീജിയനില്‍ നിന്നും 3000 ഡോളര്‍ നല്‍കുവാന്‍ കഴിഞ്ഞത് ഇവരുടെ സന്മനസ്സുകാരണമാണ്.

വളരെ കുറച്ചു സമയം കൊണ്ട് ഇങ്ങനെ ഒരു പ്രോഗ്രാം ഏറ്റെടുത്തു നടത്തുക എന്നുള്ളത് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. മിഡ് അറ്റ്‌ലാന്റിക് റീജിയന്റെ എല്ലാ ഭാരവാഹികളും ഒരുമിച്ചുനിന്നു പ്രവര്‍ത്തിച്ചതാണ് ഈ ചാരിറ്റി പ്രോഗ്രാം വിജയിക്കുവാന്‍ കാരണം. ഈ റീജിയനില്‍ നിന്നും മാത്രമല്ല ഫോമയുടെ മറ്റു റീജിയനില്‍ നിന്നുമുള്ള പുരുഷന്മാരുടെ സഹകരണവും ഈ ചാരിറ്റി പ്രോഗ്രാമില്‍ ഉണ്ടായിട്ടുണ്ട്. സ്ത്രീകളുടെ സാന്നിധ്യവും ആവശ്യകതതയും ഫോമാ വിമന്‍സ് ഫോറത്തില്‍ മാത്രം ഒതുങ്ങിനില്‍കേണ്ടതല്ല എന്നതിന്റെ ഓര്‍മ്മപ്പെടുത്തല്‍ കൂടി ആയിരുന്നിത്. സ്ത്രീപുരുഷ ഭേദമന്യേ കഴിവുള്ളവര്‍ ഒരുമിച്ചു പ്രവര്‍ത്തിച്ചാല്‍ അത് നമ്മുടെ ഇടയിലെ പഴഞ്ചന്‍ മനോഭാവങ്ങള്‍ മാറാനും പുരോഗമന ചിന്തകള്‍ക്ക് ഇടം നല്‍കാനും കാരണമാകും.

പാലിയേറ്റീവ് കെയര്‍ സാന്ത്വനസ്പര്‍ശത്തിന്റെ ഭാഗമാകുവാനും അതുവഴി സ്ത്രീകളെയും കുട്ടികളെയും സഹായിക്കുന്നതിനുമായി ഫോമാ നാഷണല്‍
വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ ഡോക്ടര്‍ സാറാ ഈശോ നേതൃത്വം നല്‍കുന്ന പ്രോജെക്ടിലേക്കു മിഡ് അറ്റ്‌ലാന്റിക് റീജിയന്‍ വിമന്‍സ് ഫോറം 2000 ഡോളര്‍ നല്‍കിയിട്ടുണ്ട്.

തിരക്കുകള്‍ക്കിടയിലും നാഷണല്‍ വിമന്‍സ് ഫോറം മുന്‌പോട്ടുവെച്ച രണ്ടു പ്രോജെക്ടിലും ആത്മാര്‍ത്ഥമായ സഹകരണം ഈ റീജിയനില്‍ നിന്നും ഉണ്ടായി.
ഫോമയുടെ മറ്റു റീജിയനുകളില്‍ നിന്നും വനിതകള്‍ ഇതില്‍ പങ്ക്ചേര്‍ന്നതുകൊണ്ടാണ് ഈ പ്രൊജെക്ടുകള്‍ വെറും ആശയങ്ങള്‍ ആയി ഒതുങ്ങാതെ വിജയിച്ചത്.

ഇതിനായി മിഡ് അറ്റ്‌ലാന്റിക് വിമന്‍സ് ഫോറം കമ്മിറ്റി അംഗങ്ങള്‍
അവരവരുടെ കര്‍ത്തവ്യങ്ങള്‍ ഭംഗിയായി നിര്‍വഹിച്ചു. അതോടൊപ്പം നേരിട്ട പ്രതിസന്ധികളിലൂടെ സൗഹൃദവും പരസ്പര ധാരണയും വളരുകയും ചെയ്തു.
സ്വന്തമായി കാഴ്ചപ്പാടുകള്‍ ഉള്ള, തീരുമാനങ്ങള്‍ എടുക്കാന്‍ കഴിവുള്ള പ്രഗത്ഭരായ സ്ത്രീകള്‍ ഒരുമിച്ചാല്‍ സമൂഹത്തില്‍ മാറ്റങ്ങള്‍ ഉണ്ടാവും.

ഇന്റര്‍നാഷണല്‍ വിമന്‍സ് ഡേ ആഘോഷിക്കുന്നതിനോടനുബന്ധിച്ചു ALS ബാധിതയായ അനിത നായരുടെ ചികിത്സാര്‍ത്ഥം 750 ഡോളറും, വാഹനാപകടത്തില്‌പെട്ട സാഗര്‍ ജോണ്‍സ് എന്ന ചെറുപ്പക്കാരന് 750 ഡോളറും നല്കാന്‍ മിഡ് അറ്റ്‌ലാന്റിക് റീജിയന്‍ വിമന്‍സ് ഫോറം കമ്മിറ്റി തീരുമാനം എടുത്തു.

https://www.gofundme.com/sx8rj-medical-and-travel-expenses

https://www.gofundme.com/support-sagar-jons

ചാരിറ്റി ആവശ്യത്തിനായി സമീപിച്ചപ്പോള്‍ സഹകരണമനോഭാവം ആണ് പൊതുവെ കാണാന്‍ കഴിഞ്ഞത്. സംഘടനയുടെ കൂട്ടായ പരിശ്രമം കൊണ്ടാണ് ഏറ്റെടുത്ത കാര്യം ഭംഗിയായി നിര്‍വഹിക്കുവാന്‍ കഴിയുന്നതെന്നതും ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ ധനസഹായം ചെയ്തവരുടെ സന്മനസുമാണ് നാം കാണേണ്ട വസ്തുതകള്‍.

മിഡ് അറ്റ്‌ലാന്റിക് റീജിയന്‍ വിമന്‍സ് ഫോറം ചാരിറ്റിയിലേക്കു നിങ്ങള്‍ തന്നിട്ടുള്ള സംഭാവന മേല്‍ പറഞ്ഞ 4 കാര്യങ്ങള്‍ക്കു വേണ്ടിയാണു ഉപകരിച്ചിട്ടുള്ളത്. ഇതില്‍ പങ്ക്ചേര്‍ന്ന ഏവരോടും ഉള്ള നന്ദി അറിയിയ്ക്കുന്നു.
ജീവകാരുണ്യ പ്രവര്‍ത്തികളില്‍ മാത്രം ഒതുങ്ങി നില്‍കാതെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാന്‍ ആണ് മിഡ് അറ്റ്‌ലാന്റിക് റീജിയന്‍ വിമന്‍സ് ഫോറം കമ്മിറ്റിയുടെ തീരുമാനം.

ഫോമാ മിഡ് അറ്റ്‌ലാന്റിക് വിമന്‍സ് ഫോറം തുറക്കുന്ന പാത (വനിതാ ദിന ചിന്തകള്‍-രേഖ ഫിലിപ്പ്)
Join WhatsApp News
Women On Fire 2018-03-05 23:42:24
എനിക്ക് മനസിലാകാത്തത് നിങ്ങൾക്ക് എന്തിന്റെ കുഴപ്പമാണ് മീ-ടൂ മൂവേമെന്റിനെ തുണക്കത്തെതെന്നാണ് . ആവശ്യത്തിലധികം വിദ്യാഭ്യാസം മറ്റുള്ളവരോട് സംസാരിക്കാനുള്ള കഴിവ് ആത്മ വിശ്വാസം . ഇതൊക്കെയുണ്ടായിട്ടും ഒരിക്കലും വളർച്ച പ്രാപിക്കാത്ത ( ഈ രാജ്യത്തെ സാമൂഹിക രാഷ്ട്രീയ ചുറ്റുപാടുകളോട് ചേർന്ന് പ്രവർത്തിക്കാത്തതിനൊന്നും വളർച്ചയില്ല ) മലയാളി ഓർഗനൈസേഷനായി നിലകൊള്ളുക എന്ന് പറഞ്ഞാൽ അത് വളരെ ഖേദകരം തന്നെ .  നിങ്ങളുടെ അടുത്ത തലമുറകൾക്കെങ്കിലും വഴികാട്ടിക്കൊടുക്കുക . വെറുതെ ഫോമ ഫൊക്കാനയിൽ ഒതുങ്ങാതെ സഹോദരിമാരെ .
The crux of Viola Davis’ speech was the idea that #MeToo still has work to do in creating an inclusive conversation.
"I am speaking today not just for the Me Toos, because I was a Me Too. But when I raise my hand, I am aware of all the women who are still in silence. The women who are faceless. The women who don't have the money and don't have the constitution and who don't have the confidence. And who don't have the images in our media that gives them a sense of self-worth enough to break their silence that is rooted in the shame of assault."
സ്ത്രീകളെ നിങ്ങൾ ഒന്നായി ആദ്യമേ
കുത്തിമറിക്കുക പുരുഷമേധവിത്വത്തെ
എത്രനാളായി കയ്യടക്കി ഭരിക്കുന്നിവർ
നിങ്ങളെ നിർവീര്യരാക്കി ഇങ്ങനെ ?
വളരുകയാണ് അടുത്ത തലമുറയിങ്ങ്
ഈ മണ്ണാണവരുടെ സർവ്വമെന്നോർക്കുക
ഉണ്ടാകില്ലവർക്ക് മീ ടൂ അനുഭവമെന്നു
നിങ്ങൾക്ക് പറയാൻ കഴിയുമോ ചൊല്ലുക ?
വിട്ടിറിങ്ങണം ആദ്യമേ നിങ്ങൾ നിങ്ങളുടെ
ക്ഷേമ മണ്ഡലം വിട്ടിറങ്ങി പോരണം
അല്ലാതിവിടെ ഒരു ചുക്കും നടക്കില്ല തീർച്ച
കഫ്ർട്ട് സോണിൽ ഇരുന്നു പ്രസംഗിക്കാൻ
നിഷ്പ്രയാസം ആർക്കുമേ സാധിക്കും
എന്നാൽ യാഥാർഥ്യങ്ങളുമായി മുട്ടുവാൻ
വേണം ആത്മബലം ഒട്ടേറെ നമ്മൾക്ക്
എത്രനാൾ കാത്തിരിക്കണം മലയാളി
നല്ല നേതൃത്വം നാമ്പെടുക്കുന്നതു കാണാൻ ?
കണ്ടു മടുത്തു പഴഞ്ചൻ മുഖങ്ങൾ ഞങ്ങൾ
കേട്ടു മടുത്തവരുടെ ഗീർവാണമൊക്കെയും
ഫാമിലി കോൺഫ്രൻസ്, സൗന്ദര്യമത്സരം
ഡാൻസ് ഡ്രാമ നീണ്ട പ്രസംഗങ്ങൾ
കൊണ്ടുവരുന്നതിനായി മന്തിയെ ബിഷപ്പിനെ
കൂടാതെ കവിവസ്ത്രധാരികൾ സന്യാസികൾ
ഈ സംസ്കാരത്തിൻ  ഗതിവിഗതി അറിയാത്തോർ
നീണ്ട പ്രസംഗത്താൽ ബോറടിപ്പിക്കുന്നു കഷ്ടം!
മാറുവാൻ സമയമായി ഇതൊക്കെയും
അല്ലെങ്കിൽ മാറ്റിടും കാലം നിസംശയം
ചെരുകീ നാട്ടിലെ സ്ത്രീ നേതൃത്വങ്ങളുമായി
ചേർന്നു വർത്തിക്ക നല്ലൊരു നാളെയെ കണ്ട്


പുരുഷോത്തമൻ 2018-03-06 11:35:57
ആരെടാ ഈ സ്ത്രീകളെ ഇളക്കി വിടുന്നത്? 

അച്ചിങ്ങ തരാം തരാം 2018-03-06 13:46:04

സ്ത്രികള്‍ ഇളകുന്നു, അച്ചായന്മാര്‍ ‘വിശന്നു വലഞ്ഞ നായ പോലെ വെപ്രാളം കാട്ടി ഓടി നടക്കുന്നു.ജോണി വാക്കര്‍, ചിക്കന്‍ ഫ്രൈ, എന്നിവയുടെ ആഴ്ച കോട്ട നിരത്തല്‍ ആക്കി. ഒറ്റക്കു ഒരിടത്തും പോയി സുഖംവേണ്ട എന്നും പെണ്ണുങ്ങള്‍. പത്രംസമ്മേളനത്തിനു പകരം ഇനി പാത്രം കഴുകല്‍, ചീട്ടുകളിക്ക് പകരം വീട് ക്ലീനിംഗ്+ പുല്ല് വെട്ടല്‍.

ഒളിച്ചു ഓടി നാട്ടില്‍ പോയി ചിന്ന വീട്ടില്‍ ഒളിച്ചുകളി നടത്താം എന്നും കരുതണ്ട. അവിടെയും ഒളി കാമറ വച്ചിട്ടുണ്ട്. തിരികെ വരുമ്പോള്‍ വീടിനു പുതിയ പൂട്ട്.

പലരുടെയും പാസ്പോര്‍ട്ട്‌,ഓ സി ഐ  കാര്‍ഡ്‌ ഒക്കെ കാണാന്‍ ഇല്ല എന്ന രഹസ്യം അറിഞ്ഞു കാണുമല്ലോ.

കലി കാലമോ കര്‍മ ഫലമോ?

പോയി അച്ചായ പോയി, ഉത്തരത്തില്‍ ഇരുന്നതും കഷത്തില്‍ ഇരുന്നതും....

അച്ചിങ്ങ തരാം തരാം ..........വിടോ വിടോ എന്ന രോദനം പല മലയാളി വീടുകളില്‍ നിന്നും കേള്‍ക്കാം 

old man Hus. 2018-03-06 14:17:28
Organized religions are your #1 enemy ladies!
not your husbands.
ഉത്തമൻ 2018-03-06 23:18:27
ഓൾഡ് മാൻ ഹസ്ബന്റ് എന്ന് പറഞ് ഓരോ ഭർത്താക്കന്മാർ തല നീട്ടി തുടങ്ങി . ഇപ്പോൾ പറയുന്നു ഓർഗനൈസ്ഡ് റിലീജിയൻ ആണ് ഇതിന്റെ എല്ലാം പിന്നിൽ എന്ന് . ഭർത്താക്കന്മാരല്ല കുത്താഴപ്പക്കാർ എന്ന് . പാവങ്ങൾ ഒരു കുഴപ്പവും ഇല്ല ചീട്ടു കളിച്ചോണ്ടിരുന്നോളും .  നാല് വാക്ക് കൂട്ടി പറയാൻ അറിയില്ല .  ചീട്ട് കളി മത്സരം കള്ളുകുടി മത്സരം എന്ന് വേണ്ട തൊഴില്ലാ പണി സർവ്വതും കയ്യിലുണ്ട് .  എന്ത് ജന്മാമാടാ ഇതൊക്കെ

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക