Image

മാഗിന്റെ നേതൃത്വത്തില്‍ വിജ്ഞാന പ്രദമായ സെമിനാറുകള്‍ക്കു തുടക്കം കുറിച്ചു.

ജീമോന്‍ റാന്നി Published on 06 March, 2018
മാഗിന്റെ നേതൃത്വത്തില്‍ വിജ്ഞാന പ്രദമായ സെമിനാറുകള്‍ക്കു തുടക്കം കുറിച്ചു.
ഹൂസ്റ്റണ്‍: മലയാളീ അസ്സോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഹൂസ്റ്റന്റെ (MAGH) നേതൃത്വത്തില്‍ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മലയാളീ സമൂഹത്തിനു ഏറ്റവും പ്രയോജനകരമായ, അറിവുകള്‍ പങ്കു വെക്കുന്ന വിവിധ സെമിനാറുകള്‍ നടത്തുന്നു. 

തുടക്കമെന്നോണം 'റിയല്‍ എസ്‌റ്റേറ്റ്  (real estate) മേഖലയില്‍ കൂടുതല്‍ നിക്ഷേപ സാധ്യതകളും കൂടുതല്‍ വരുമാനം ആര്‍ജിക്കുന്നതിനുള്ള അനന്ത സാധ്യതകളും' എന്ന വിഷയത്തെ അധികരിച്ചു നടന്ന സെമിനാര്‍ പങ്കെടുത്തവര്‍ക്ക് അറിവിന്റെ പുതിയ മേഖലകള്‍ തുറന്നിട്ടു. ഹൂസ്റ്റണിലെ പ്രമുഖ റീയല്‍റ്റി ഗ്രൂപ്പായ പ്രോംപ്റ്റ് റീയല്‍റ്റി ആന്‍ഡ് മോര്‍ട്ടഗേജ് (Prompt reatly and Mortgage Inc) ബ്രോക്കര്‍ ജോണ്‍.ണ. വര്ഗീസ് ഈ രംഗത്തെ തന്റെ ദീര്‍ഘവര്ഷത്തെ അനുഭവ പരിചയവും അറിവും പങ്കുവെച്ചുകൊണ്ടു സെമിനാറിന് നേതൃത്വം നല്‍കി.

മാര്‍ച്ച് 3 നു ശനിയാഴ്ച മാഗിന്റെ ആസ്ഥാനമായ കേരള ഹൗസില്‍ വച്ച് വൈകുന്നേരം 3 മുതല്‍   നടന്ന സെമിനാറില്‍ മാഗ് പ്രസിഡന്റ് ജോഷ്വാ ജോര്‍ജ് അധ്യക്ഷത വഹിച്ചു. മലയാളി അസ്സോസിയേഷനു വേണ്ടി ആന്‍ഡ്രൂസ് ജേക്കബ് വിഷയാവതരണം നടത്തി.

നിരവധി ആളുകള്‍ പങ്കെടുത്ത ഈ സെമിനാറില്‍ റിയല്‍ എസ്‌റ്റേറ്റ് മേഖലയിലെ വിവിധ തരം ബിസിനസ് സാധ്യതകളെ കുറിച്ച വിപുലമായ ചര്‍ച്ചകള്‍ നടന്നു. പ്രേക്ഷകരുടെ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും വിശദമായി ഉദാഹരണ സഹിതം ജോണ്‍ വര്‍ഗീസ് മറുപടി നല്‍കി. വിപുലമായ സാദ്ധ്യതകള്‍ ഉള്ള ഈ രംഗത്തേക്ക് ധൈര്യമായി കടന്നു വരുവാനും അതില്‍ കൂടി മെച്ചപ്പെട്ട സാമ്പത്തിക ഭദ്രത കൈവരിക്കുവാനും  ജോണ്‍ വര്‍ഗീസ് മലയാളി സുഹൃത്തുക്കളെയും പ്രത്യേകിച്ച് യുവ തലമുറയെയും ആഹ്വാനം ചെയ്തു. ഇന്നത്തെ സാഹചര്യത്തില്‍ ഒരു വീട് സ്വന്തമായുള്ള ഒരാള്‍ക്കു പുതിയ ഭവന വായ്പകള്‍  ലഭിക്കുന്നതിന് സാദ്ധ്യതകള്‍ വളരെയാണെന്നും അത് പ്രയോജനപെടുത്തി  ഈ രംഗത്ത് കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്തുവാനും അദ്ദേഹം ആഹ്വാനം ചെയ്തു.

എബ്രഹാം ഈപ്പന്‍ സ്വാഗതവും ബാബു മുല്ലശ്ശേരില്‍ കൃതജ്ഞതയും പറഞ്ഞു.

'കൃഷിയും അതിന്റെ നൂതന സാധ്യതകളും '  എന്ന വിഷയത്തെ അധികരിച്ചുള്ള അടുത്ത സെമിനാര്‍ മാര്‍ച്ച് 10 നു ശനിയാഴ്ച നടത്തപെടുമെന്നു ഭാരവാഹികള്‍ അറിയിച്ചു.

 

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി

മാഗിന്റെ നേതൃത്വത്തില്‍ വിജ്ഞാന പ്രദമായ സെമിനാറുകള്‍ക്കു തുടക്കം കുറിച്ചു.മാഗിന്റെ നേതൃത്വത്തില്‍ വിജ്ഞാന പ്രദമായ സെമിനാറുകള്‍ക്കു തുടക്കം കുറിച്ചു.മാഗിന്റെ നേതൃത്വത്തില്‍ വിജ്ഞാന പ്രദമായ സെമിനാറുകള്‍ക്കു തുടക്കം കുറിച്ചു.
Join WhatsApp News
മാത്തുണ്ണി 2018-03-06 02:17:24
ഇതെല്ലാം എന്നാ  ഡിസ്ക്രിമിനേഷൻ  പരിപാടിയ  സാർ .  ചിലർക്കുമാത്രം  വീട് വിൽക്കാനും  സെമിനാര് നടത്താനും  ചാൻസ്  കൊടുക്കുന്നു.  ഇവിടെ  100 ഇൽ  പരം  റീൽറ്റി  ഏജന്റ്സ്  ഉണ്ട് . എനിക്കും  ഒരു വീട്  വിൽക്കാനും  സെമിനാര് നടത്തി ബിസിനെസ്സ്  പിടിക്കാനും  അവസരം തരു.  ചുമ്മാ  8 പേര വച്ച്  എന്നാ സെമിനാര്  അല്ലയോ. ന്യൂസ് മാത്രം  ഭയങ്കരം . അതും  ഓൾഡ്  ഭരണ സമിതിയുടെ  പടവും  കൊടിത്ത ഒരു  പരസിയം.  

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക