Image

കമ്മ്യൂണിറ്റി ചാമ്പ്യന്‍ അവാര്‍ഡ് ദുബൈ കെ.എം.സി.സി ക്ക്

Published on 06 March, 2018
കമ്മ്യൂണിറ്റി ചാമ്പ്യന്‍ അവാര്‍ഡ് ദുബൈ കെ.എം.സി.സി ക്ക്
ദുബൈ : മികച്ച സാമൂഹിക പ്രവര്‍ത്തനത്തിന് ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഏഷ്യന്‍ ലൈറ്റ് ഇന്റര്‍നാഷണല്‍ മീഡിയ എര്‍പ്പെടുത്തിയ കമ്മ്യുണിറ്റി ചാമ്പ്യന്‍ അവാര്‍ഡ് 2018 ദുബൈ കെ.എം.സി.സിക്ക്. വിശുദ്ധ റമളാനില്‍ ഉള്‍പ്പെടെയുള്ള സാമൂഹിക മേഖലയില്‍ സുസ്ഥിര മാറ്റം കൊണ്ടുവരുന്നതിനുള്ള പ്രവര്‍ത്തനം  മുന്‍നിര്‍ത്തിയാണ് ഈ അവാര്‍ഡിന് കെ.എം.സി.സി തെരഞ്ഞെടുക്കപ്പെട്ടത്. പ്രമുഖ പത്രപ്രവര്‍ത്തകന്‍ ബിക്രം വോറ,റീഗന്‍ ഗ്രൂപ്പ് ചെയര്‍മാന്‍ വാസു ശ്രോഫ്,കോസ്‌മോസ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ:റാം ബുക്‌സാനി, ഏഷ്യന്‍ ലൈറ്റ് എഡിറ്റര്‍ അനസുദ്ധീന്‍ അസീസ് എന്നിവരടങ്ങുന്ന ജൂറിയാണ് കെ.എം.സി.സി യെ തിരഞ്ഞടുത്തത്. ദുബായില്‍ നടന്ന ചടങ്ങില്‍വെച്ച് മാര്‍ക്ക്(ലണ്ടന്‍)ചെയര്‍മാന്‍ ഡോ.റമി റൈഞ്ചര്‍ ദുബൈ കെ.എം.സി.സി പ്രസിഡന്റ് പി.കെ അന്‍വര്‍ നഹക്ക് അവാര്‍ഡു സമ്മാനിച്ചു.ദുബൈ കെ.എം.സി.സി ആക്ടിംഗ് ജനറല്‍ സെക്രട്ടറി അഡ്വ.സാജിദ് അബൂബക്കര്‍, അഡ്വ.അബ്ദുള്‍ കരീം ബിന്‍ ഈദ് തുടങ്ങി പ്രമുഖ വ്യക്തിത്വങ്ങളും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

കമ്മ്യൂണിറ്റി ചാമ്പ്യന്‍ അവാര്‍ഡ് ദുബൈ കെ.എം.സി.സി ക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക