Image

പ്രമേഹം ഒരു നിശബ്ദ കൊലയാളി (അവസാന ഭാഗം: ഡോ. നദിയ എം. വിജയ് ബി.എ.എം.എസ്)

Published on 06 March, 2018
പ്രമേഹം ഒരു നിശബ്ദ കൊലയാളി (അവസാന ഭാഗം: ഡോ. നദിയ എം. വിജയ് ബി.എ.എം.എസ്)
കയ്ച്ചാലും പതിവാക്കൂ പാവയ്ക്ക

പ്രമേഹ നിയന്ത്രണത്തിന് നല്ലൊരു ഔഷധമായി പാവയ്ക്ക ഉപയോഗിച്ചു വരാറുണ്ട്. പാവയ്ക്ക ഇടിച്ച് പിഴിഞ്ഞ് നീര് കുടിക്കുന്നതും, അരിഞ്ഞ പാവയ്ക്ക തൈരും ഉപ്പുമായി ചേര്‍ത്ത് കഴിക്കുന്നതും പാവയ്ക്ക ജൂസായി കുടിക്കുന്നതും പ്രമേഹ നിയന്ത്രണത്തിന് സഹായകരമാണ്.ചാരന്റൈയ്ന്‍, വിസിന്‍ തരക്തത്തിലെ പഞ്ചസാരകുറയ്ക്കാന്‍ സഹായിക്കുന്ന ഘടകങ്ങളും ഇന്‍സുലിന് സമാനമായ പോളിപെപ്‌റ്റൈഡ് പി എ എന്ന സംയുക്തവും. പ്രമേഹരോഗത്തിന് പാവയ്ക്ക ഉപയോഗിക്കുന്നതിന് ശാസ്ത്രീയമായ പിന്തുണയുമുണ്ട്. നിരവധി പഠനങ്ങള്‍ പാവയ്ക്കയുടെ ഗുണങ്ങള്‍ അംഗീകരിച്ചിട്ടുണ്ട്.

എത്‌നോ ഫാര്‍മക്കോളജി ജേണലില്‍ ടൈപ്പ് 2 പ്രമേഹ രോഗികളില്‍ പ്രമേഹ രോഗനിയന്ത്രണത്തിന് പാവയ്ക്ക ഗുണകരമാണെന്ന് പറയുന്നുണ്ട്. ഇന്‍സുലിന്‍ ഉല്‍പാന നിയന്ത്രണത്തിനും പാവയ്ക്കയ്ക്ക് സാധിക്കുമെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു.

കോവയ്ക്ക എന്ന ഇന്‍സുലിന്‍

ഇന്റര്‍നാഷനല്‍ ഡയബറ്റിസ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത് കോവയ്ക്ക പ്രകൃതിദത്ത ഇന്‍സുലിന്‍ എന്നാണ്. രക്ത്തിലെ പഞ്ചസാരയുടെ അളവ് ഉയരാതെ നിയന്ത്രിക്കാന്‍ കോവയ്ക്കയുടെ ഉപയോഗത്തിലൂടെ സാധിക്കും. നാരുകള്‍ ധാരാളമടങ്ങിയിരിക്കുന്നതും ഗ്ലൈസീമിക്ക് ഇന്‍ഡക്‌സ് വളരെ കുറവാണെന്നുള്ളതിനാലുമാണ് കോവയ്ക്ക പ്രമേഹരോഗികള്‍ക്ക് സഹായകരമാകുന്നത്.

കറ്റാര്‍ വാഴ യിലുമുണ്ട് ഏറെ ഗുണം : ശാസ്ത്രീയ പഠനങ്ങള്‍ കുറവാണ്. പ്രമേഹ രോഗ നിയന്ത്രണത്തിന് കറ്റാര്‍ വാഴ ഗുണകരമാണെന്ന് ചില പഠനങ്ങള്‍ അഭിപ്രായപ്പെടുന്നുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ കറ്റാര്‍വാഴ ജ്യൂസിന് സാധിക്കുമെന്നാണ് ഈ പഠനങ്ങളില്‍ പറയുന്നത്.

നെല്ലിക്ക ചില്ലറക്കാരനല്ല : വിറ്റമിന്‍ സിയുടെ സമൃദ്ധംമായ സ്രോതസാണ് നെല്ലിക്ക. അതുകൊണ്ടുതന്നെ ശരീരത്തിന്റെ പൊതുവായ ആരോഗ്യത്തിന് നെല്ലിക്ക ഗുണകരമാണ്. നെല്ലിക്കനീര്, പച്ചമഞ്ഞള്‍, എന്നിവ സമമെടുത്ത് ദിവസവും ഓരോ നേരം കഴിക്കുന്നത് പ്രമേഹ രോഗികള്‍ക്ക് ഉത്തമമായ മരുന്നാണെന്ന് പാരമ്പര്യ നാട്ടുവൈദ്യം പറയുന്നു.

വെണ്ടയ്ക്ക പാനീയം


കഴുകി വൃത്തിയാക്കിയ പത്ത്

വെണ്ടയ്ക്ക അരികുകള്‍ കളഞ്ഞ് നടുവെ ചെറുതായി പിളര്‍ന്ന് ഒരു പാത്രത്തില്‍ വയ്ക്കുക. ഇതിലേക്ക് മുങ്ങികിടക്കാന്‍ പാകത്തിന് വെള്ളമൊഴിച്ച് ഒരു രാത്രി മൂടി വെച്ച ശേഷം പിറ്റേന്ന് രാവിലെ അരിച്ച് വെറും വയറ്റില്‍ കുടിക്കാം.

മഞ്ഞളും നെല്ലിക്കയും

പച്ചമഞ്ഞള്‍, പച്ചനെല്ലിക്ക ഇവയുടെ നീര് 25 മില്ലി വീതം ആവശ്യത്തിനു തേനും ചേര്‍ത്ത് രാവിലെ വെറുവയറ്റില്‍ കഴിക്കുക . നെല്ലിക്ക ഇടിച്ചു പിഴിഞ്ഞ ഒരൗണ്‍സ് നീരില്‍ രണ്ട് ടീസ്പൂണ്‍ വരട്ടുമഞ്ഞളിന്റെ പൊടി ചേര്‍ത്തു കഴിക്കുന്നതും നല്ലതാണ് .

പച്ചനെല്ലിക്കയും മഞ്ഞളും തുല്യമായി ചേര്‍ത്തരച്ചു 20 ഗ്രാം വരെ രാവിലെ വെറും വയറ്റില്‍ സേവിക്കുന്നതും ഗുണകരമാണ്.

വെറ്റില ഡ്രിങ്ക്

ഒരു ഗ്ലാസ് വെള്ളത്തില്‍ നാല് തളിര്‍വെറ്റിലയിട്ട് പത്ത് മിനിറ്റ് തിളപ്പിക്കുക. ആറിയ ശേഷം അരിച്ച് കുടിക്കാം.

പച്ചക്കായയുടെ മാജിക്

പൊട്ടാസിയത്തിന്റെ കലവറയായ പച്ച വാഴയ്ക്ക ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട ഒന്നാണ് .

അഞ്ചു പച്ചക്കായ കഴുകി വൃത്തിയാക്കി പത്ത് മിനിറ്റോളം കുക്കറില്‍ വേവിച്ചെടുക്കാം.

വേപ്പില മാഹാത്മ്യം

ആര്യവേപ്പിലയും കറിവേപ്പിലയും പ്രമേഹത്തെ തുരത്തും. പതിനഞ്ച് ആര്യവേപ്പില ഒരു ഗ്ലാസ് വെള്ളം ചേര്‍ത്ത് മിക്‌സിയില്‍ അരച്ച് അരിച്ച് ഉപയോഗിക്കാം.മൂന്നു തണ്ടു കറിവേപ്പിലകൊണ്ടും ഇതുപോലെ പാനീയം തയ്യാറാക്കാവുന്നതാണ്.

ജീരകം , ഉലുവ , തുളസിയില എന്നിവയി ലേതെങ്കിലും മാറി മാറിയിട്ട് വെള്ളം തിളപ്പിച്ച് കുടിക്കുന്നതും നല്ലതാണ്. മരുന്നുകൂടാതെ ഇത്തരം പ്രയോഗങ്ങള്‍ ചെയ്യുമ്പോള്‍ പഞ്ചസാരയുടെ അളവ് തീരെ താഴ്ന്നു പോകാനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ല. അതുകൊണ്ട് ഇടയ്ക്കിടെ പരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്.ഓരോ വ്യക്തികളിലും ഗ്ലുക്കോസ് നില വ്യത്യസ്ത രീതിയില്‍ ആയതുകൊണ്ട് യോജ്യമായതെന്തെന്ന് സ്വയം തിരിച്ചറിഞ്ഞുവേണം ചികിത്സ തുടരാന്‍.

പാഷന്‍ ഫ്രൂട്ട് ഇലകള്‍

പാഷന്‍ ഫ്രൂട്ടിന്റെ അഞ്ചോ ആറോ ഇലകളെടുത്ത് ശുദ്ധജലത്തില്‍ തിളപ്പിച്ച് , ചൂടാറിയ ശേഷം ആ വെളളം ദിവസത്തില്‍ പല സമയങ്ങളിലായി കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് നിര്‍ത്തുന്നതായി നിരവധി അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു.

പ്ലാവിലയും പേരയിലയും

വരിക്കപ്ലാവിന്റെ പൊഴിഞ്ഞു വീണ പതിനഞ്ച് ഇലകളുടെ ഞെട്ട് തലേന്ന് വൈകിട്ട് പൊട്ടിച്ചു വച്ച് പിറ്റേന്ന് രാവിലെ എഴുന്നേറ്റ് വായിലിട്ട് ചവച്ചരച്ച് കഴിക്കുന്നത് പ്രമേഹത്തിലും അനുബന്ധ രോഗങ്ങള്‍ക്കും ഗുണം ചെയ്യും. പേരയ്ക്കയുടെ തളിരിലകള്‍ അഞ്ച് എണ്ണം എടുത്ത് വെളളം തിളപ്പിചച് കുടിക്കുന്നതും ഏറെ ഫലപ്രദമാണ്.

ചിരട്ട കൊണ്ടുമുണ്ട് കാര്യം

തേങ്ങയുടെ മൂത്ത ചിരട്ട തല്ലിപ്പൊട്ടിച്ചിട്ട് വെള്ളം തിളപ്പിച്ച് കുടിക്കുന്നത് പ്രമേഹനിയന്ത്രണത്തിന് ഫലപ്രദമാണ്.
മുന്നറിയിപ്പ്

നിലവില്‍ പ്രമേഹത്തിന് മരുന്ന് കഴിക്കുന്ന രോഗികള്‍, ഇത്തരം ചികിത്സാവിധികളിലേക്ക് കടക്കും മുന്‍പ് ഡോക്ടറുടെ ഉപദേശം തേടേണ്ടതാണ്.

ഡോ. നദിയ എം.വിജയ് BAMS
സിദ്ധ ആയുര്‍വേദിക് ഫാറ്റ് ലോസ് ക്ലിനിക്ക്
കാരപ്പറമ്പ്, കോഴിക്കോട്

തയ്യാറാക്കിയത്: മീട്ടു റഹ്മത്ത് കലാം

(അവസാനിച്ചു)

Join WhatsApp News
Vinod 2018-03-06 23:28:23
LCHF ഡയറ്റിനെക്കുറിച്ച് എന്താണ് അഭിപ്രായം...
truth and justice 2018-03-07 03:49:38
Regarding this article. I want to just mention about bitter melon juice, someone has said his patient had kidney problem.As also cinamon stick is another one and continuous use of this also has some chemical imbalance in the body.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക