Image

ഒഐസിസി കണ്ണമംഗലം സൗദി നാഷണല്‍ കമ്മിറ്റി ധനസഹായം നല്‍കി

Published on 06 March, 2018
ഒഐസിസി കണ്ണമംഗലം സൗദി നാഷണല്‍ കമ്മിറ്റി ധനസഹായം നല്‍കി

ജിദ്ദ: മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ കടാര രാഷ്ട്രീയത്തില്‍ ധീര രക്തസാക്ഷിത്വം വരിച്ച എടയന്നൂര്‍ ശുഹൈബിന്റെ വീട് മലപ്പുറം പാര്‍ലമെന്റ് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് റിയാസ് മുക്കോളിയുടെ നേതൃത്വത്തില്‍ ഒഐസിസി കണ്ണമംഗലം സൗദി നാഷണല്‍ കമ്മിറ്റി ഭാരവാഹികള്‍ സന്ദര്‍ശിച്ചു. 

ശുഹൈബിന്റെ ഖബര്‍ സിയാറത്തു നടത്തുകയും ആക്രമണത്തില്‍ പരിക്കുപറ്റിയ നൗഷാദ്, റിയാസ് എന്നിവരെ സന്ദര്‍ശിച്ച സംഘം കണ്ണൂര്‍ ഡിസിസി ഓഫീസില്‍ നടന്ന ചടങ്ങില്‍ ഒഐസിസി കണ്ണമംഗലം സൗദി നാഷണല്‍ കമ്മിറ്റിയുടെ ശുഹൈബ് കുടുംബ സഹായ ഫണ്ടിലേക്കുള്ള ധനസഹായം ഒഐസിസി കണ്ണമംഗലം സൗദി നാഷണല്‍ കമ്മിറ്റി രക്ഷാധികാരി സാദിഖലി കൊയിസന്‍ കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനിക്കു കൈമാറി. മലപ്പുറം പാര്‍ലമെന്റ് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് റിയാസ് മുക്കോളി, കണ്ണൂര്‍ യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ഒ.കെ പ്രസാദ്, ഒഐസിസി കണ്ണമംഗലം സൗദി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് മജീദ് ചേറൂര്‍, ഒഐസിസി കണ്ണമംഗലം സൗദി നാഷണല്‍ കമ്മിറ്റി വെല്‍ഫെയര്‍ സെക്രട്ടറി മുനീര്‍ ക്ലിനകോഡ്, കണ്ണമംഗലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് കെ.വി. ഹുസൈന്‍, പള്ളിക്കല്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ലത്തീഫ് കൂട്ടാലുങ്ങല്‍, കെ.പി. ഇബ്രാഹിം എടക്കാപറന്പ്, ഷഫീഖ്, സഫറുള്ള അരീക്കോട് തുടങ്ങിയവര്‍ സംബന്ധിച്ചു. 

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക