Image

വറുഗീസ് തോമസ് (ജിമ്മിച്ചന്‍) ഫൊക്കാന നാഷണല്‍ കമ്മിറ്റിയിലേക്ക്

ഫ്രാന്‍സിസ് തടത്തില്‍ Published on 06 March, 2018
വറുഗീസ് തോമസ് (ജിമ്മിച്ചന്‍) ഫൊക്കാന നാഷണല്‍ കമ്മിറ്റിയിലേക്ക്
മിഷിഗണ്‍: ഫൊക്കാനയുടെ ദേശിയ കമ്മിറ്റി അംഗമായി ഡിട്രോയിറ്റില്‍ നിന്നുള്ള വറുഗീസ് തോമസ് (ജിമ്മിച്ചന്‍) മത്സരിക്കുന്നു.ഫൊക്കാനയിലെ സജീവ പ്രവര്‍ത്തകനായ ജിമ്മിച്ചന്‍ ആദ്യമായാണ് ഫൊക്കാന നേതൃനിരയിലേക്ക് എത്തുന്നതെങ്കിലും യുണൈറ്റഡ് സ്റ്റേറ്റ് പോസ്റ്റല്‍ സര്‍വീസ് (യൂ.എസ്.പി.എസ്.) ഉദ്യോഗസ്ഥനായ അദ്ദേഹം ഫെഡറല്‍ ജീവനക്കാരുടെ സന്നദ്ധ സംഘടനായ കംബൈന്‍ഡ് ഫെഡറല്‍ കാന്പയിന്‍ (സി.എഫ്.സി.) എന്ന സംഘടനയുടെ നേതൃ നിരയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ്. കൂടാതെ ഡിട്രോയിറ്റ് മലയാളീ അസോസിയേഷന്‍ കമ്മിറ്റി അംഗം, കേരള ക്ലബ് ഓഫ് ഡിട്രോയിറ്റ് അംഗം എന്നീ നിലകളില്‍ സജീവമായി പ്രവര്‍ത്തിച്ചു വരുന്നു.1992 ഇല്‍ ഡിട്രോയിറ്റ് സിറോ മലബാര്‍ കാത്തലിക് മിഷന്‍ വൈസ് പ്രെസിഡന്റുമായിരുന്നു.

ഫൊക്കാനയില്‍ 2008 മുതല്‍ എല്ലാ കണ്‍ണ്‍വെന്‍ഷനുകളിലും പങ്കെടുത്തിട്ടുള്ള ആലപ്പുഴ സ്വദേശിയായ വറുഗീസ് 26 വര്ഷം മുമ്പാണ് അമേരിക്കയില്‍ കുടിയേറിയത്. അതിനുമുന്‍പ് അക്കൗണ്ടന്റ് ആയി സേവനാമനിഷ്ഠിച്ചിരുന്ന അദ്ദേഹം അമേരിക്കയില്‍ എത്തിയ ശേഷം അഗ്രിക്കള്‍ച്ചറല്‍ സയന്‍സില്‍ ഡിപ്ലോമ നേടി. പിന്നീട് യൂ.എസ്. പി.എസില്‍ ചേര്‍ന്ന അദ്ദേഹം കഴിഞ്ഞ 23 വര്‍ഷമായി സ്റ്റാറ്റിക് ഓഡിറ്റര്‍ ആയി പ്രവര്‍ത്തിച്ചു വരികയാണ്. 

ഫെഡറല്‍ ജീവനക്കാരുടെ സന്നദ്ധ സംഘടനയായ സി.എഫ്,സിയുടെ കോര്‍ഡിനേറ്റര്‍ ആയ വറുഗീസ് നിരവധി വ്യക്തികള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കു ഫണ്ടുകള്‍ ലഭ്യമാക്കാന്‍ കാരണമായിട്ടുണ്ട്. ജീവനക്കാരുടെ പേ ചെക്കില്‍ നിന്ന് നിശ്ചിത തുക അവരുടെ കൂടി താല്പര്യത്തിനനുസരിച്ചു പിടിച്ച ശേഷം ഈ തുക സി.എഫ്.സി ഫണ്ടിലേക്ക് മാറ്റുന്നതാണ് സി.എഫ്.സി കോര്‍ഡിനെറ്റര്‍മാര്‍ ചെയുന്നത് . ഈ തുക അര്ഹതപ്പെട്ട ചാരിറ്ബിള്‍ സംഘടനകള്‍ക്ക് പിന്നീട് കൈമാറും.

ജുവെല്ലറി ഡിസൈനറും മേക്കറുമായ മരിയമ്മയാണ് ഭാര്യ. ക്ലിനിക്കല്‍ ടെക്നിഷ്യന്‍ ആയ ബെന്‍, ഗ്രാഫിക് ഡിസൈനറായ സാം, പന്ത്രണ്ടാം ഗ്രേഡ് വിദ്യാര്‍ത്ഥിയായ ജസ്റ്റിന്‍ എന്നിവര്‍ മക്കളാണ്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക