Image

ഉന്നത വിദ്യാഭ്യാസത്തിന് അമേരിക്കയിലെത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ കുറവ്

പി പി ചെറിയാന്‍ Published on 07 March, 2018
ഉന്നത വിദ്യാഭ്യാസത്തിന് അമേരിക്കയിലെത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ കുറവ്
ന്യൂയോര്‍ക്ക്: ഇന്ത്യയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സ്, എന്‍ജിനീയറിംഗ് തുടങ്ങിയ ഗ്രാജുവേറ്റ് പ്രോഗ്രാമില്‍ ഉന്നത വിദ്യാഭ്യാസം നടത്തുന്നതിന് അമേരിക്കയില്‍ എത്തുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ഇരുപത് ശതമാനം കുറവ് വന്നതായി നാഷണല്‍ സയന്‍സ് ബോര്‍ഡ് പുറത്തുവിട്ട പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. അതേ സമയം ചൈനയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിച്ചതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യയില്‍ നിന്നും മുന്‍ വര്‍ഷം 117540 വിദ്യാര്‍ത്ഥികളാണ് യു എസ്സില്‍ എത്തിയതെങ്കില്‍ ഇപ്പോള്‍ അത് 17.7 ശതമാനം കുറഞ്ഞു 96700 ല്‍ എത്തി നില്‍ക്കുന്നു. എന്നാല്‍ കംപ്യൂട്ടര്‍ സയന്‍സ്, എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികളുടെ എണ്ണം 95950 ല്‍ നിന്നും 19.7 ശതമാനം കുറഞ്ഞ് 77500 ആയിരിക്കുന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഗ്രാജുവേഷന് ശേഷം അമേരിക്കയില്‍ ജോലി ചെയ്യുന്നതിനുള്ള സാധ്യതകള്‍ ട്രംമ്പ് ഭരണകൂടം പരിമിതപ്പെടുത്തിയതാണ് എണ്ണത്തില്‍ കുറവ് വരുത്തുന്നതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ഉന്നത വിദ്യാഭ്യാസത്തിന് ഇവിടെ എത്തുന്ന വിദ്യാര്‍ത്ഥികളില്‍ ഭൂരി ഭാഗവും ഇവിടെ തന്നെ ജോലി ലഭിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. അമേരിക്കന്‍ യൂണിവേഴ്‌സിറ്റികള്‍ ഇവരുടെ താല്‍പര്യം സംരക്ഷിക്കുന്നതിന് പരമാവധി ശ്രമിക്കുകയാണ്. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ യൂണിവേഴ്‌സിറ്റികളുടെ വലിയൊരു സാമ്പത്തിക ശ്രോതസ്സുകൂടിയാണ്.
ഉന്നത വിദ്യാഭ്യാസത്തിന് അമേരിക്കയിലെത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ കുറവ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക