Image

ദാവൂദ്‌ ഇബ്രാഹിം ഇന്ത്യയിലേയ്‌ക്ക്‌ മടങ്ങാന്‍ ഒരുങ്ങുന്നു

Published on 07 March, 2018
 ദാവൂദ്‌ ഇബ്രാഹിം ഇന്ത്യയിലേയ്‌ക്ക്‌ മടങ്ങാന്‍ ഒരുങ്ങുന്നു
 താനെ: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ദാവൂദ്‌ ഇബ്രാഹിം ഇന്ത്യയിലേയ്‌ക്ക്‌ മടങ്ങിവരാന്‍ ഒരുങ്ങുന്നതായി അഭിഭാഷകന്‍. എന്നാല്‍ ആര്‍തര്‍ റോഡ്‌ ജയിലില്‍ പാര്‍പ്പിക്കാമെങ്കില്‍ ദാവൂദ്‌ മടങ്ങിയെത്തുമെന്നാണ്‌ ദാവൂദിന്റെ അഭിഭാഷകന്‍ അറിയിച്ചത്‌.

താനെയിലെ മജിസ്‌ട്രേറ്റ്‌ കോടതിയിലാണ്‌ പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്‍ ശ്യാം കേശ്വിനി ഇക്കാര്യം ധരിപ്പിച്ചിട്ടുള്ളത്‌. എന്നാല്‍ ദാവൂദ്‌ മുന്നോട്ടുവച്ച ആവശ്യം ഇതുവരെ അംഗീകരിക്കാത്ത സര്‍ക്കാര്‍ ഈ ഉപാധികളും അംഗീകരിച്ചിട്ടില്ല. ദാവൂദ്‌ ഇബ്രാഹിമിന്റെ സഹോദരന്‍ ഇഖ്‌ബാലിനെ പ്രതിചേര്‍ത്ത ഭൂമി അപഹരണക്കേസില്‍ ഹാജരായ ശേഷമാണ്‌ ശ്യാം കെസ്വാനി മാധ്യമങ്ങളോട്‌ സംസാരിച്ചത്‌.

ഭൂമി അപഹരണക്കേസില്‍ ഇന്ത്യയില്‍ അറസ്റ്റിലായ ദാവൂദിന്റെ സഹോദരന്‍ കസ്‌കര്‍ , പാക്‌ രഹസ്യാന്വേഷണ ഏജന്‍സി ഐഎസ്‌ഐ അനുവദിക്കാത്തതിനാലാണ്‌ ദാവൂദ്‌ ഇന്ത്യയിലേയ്‌ക്ക്‌ മടങ്ങാത്തത്‌ എന്നതുള്‍പ്പെടെ നിര്‍ണായക വിവരങ്ങള്‍ ഇന്ത്യക്ക്‌ കൈമാറിയിരുന്നു. എന്നാല്‍  ദാവൂദ്‌ മുന്നോട്ടുവച്ചിട്ടുള്ള ഉപാധികള്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ലെന്നും ശ്യം കേശ്വിനി താനെ മജിസ്‌ട്രേറ്റ്‌ കോടതിയ്‌ക്ക്‌ പുറത്തുവച്ച്‌ മാധ്യമങ്ങളോട്‌ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക