Image

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്‌ പ്രഖ്യാപനം നാളെ

Published on 07 March, 2018
 സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്‌ പ്രഖ്യാപനം നാളെ


സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്‌ പ്രഖ്യാപനം നാളെ നടക്കും. രാവിലെ 11നു മന്ത്രി എ.കെ.ബാലന്‍ ആണ്‌ പ്രഖ്യാപിക്കുക. മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്‌, പൃഥ്വിരാജ്‌ , കുഞ്ചാക്കോ ബോബന്‍, ഫഹദ്‌ ഫാസില്‍, നിവിന്‍ പോളി , ജയസൂര്യ, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങി മലയാള സിനിമയിലെ പ്രമുഖ താരങ്ങളുടെയെല്ലാം സിനിമകള്‍ ഇത്തവണ മത്സരരംഗത്തുണ്ടെന്നതാണ്‌ ഏറ്റവും വലിയ പ്രത്യേകത.

എല്ലാ സിനിമകളും ജൂറി അംഗങ്ങള്‍ ഇന്നു കാണും തുടര്‍ന്ന്‌ അവാര്‍ഡുകള്‍ തീരുമാനിക്കും. കുട്ടികളുടെ ഏഴ്‌ ചിത്രങ്ങള്‍ ഉള്‍പ്പെടെ 110 സിനിമകളാണു മത്സരിക്കുന്നത്‌. അവസാനറൗണ്ടില്‍ അഞ്ചോ ആറോ ചിത്രങ്ങള്‍ക്കായിരിക്കും പ്രധാന അവാര്‍ഡുകള്‍ ലഭിക്കുക. ആസിഫ്‌ അലി, വിനീത്‌ ശ്രീനിവാസന്‍, ബിജുമേനോന്‍, ടോവീനോ തോമസ്‌ എന്നിവരുടെ സിനിമകളും മത്സരരംഗത്തുണ്ട്‌. മഞ്‌ജുവാര്യരുടെയും പാര്‍വ്വതിയുടെയും ചിത്രങ്ങളും മാറ്റുരയ്‌ക്കും.


Join WhatsApp News
ഡോ.ശശിധരൻ 2018-03-07 16:27:10

എഴുത്തുകാരായ പാർട്ടി അണികളെയും  , അനുഭാവികളെയും   തെരഞ്ഞുപിടിച്ചു സാഹിത്യ അക്കാദമി അവാർഡുകൾ കൊടുക്കുക ,അവരെ സാഹിത്യ അക്കാദമി അംഗങ്ങളാക്കുക, പാർട്ടി അനുഭാവികൾ ഉൾപ്പെട്ട സിനിമകൾക്ക്  ചലച്ചിത്ര അവാർഡുകൾ കൊടുക്കുക  ,കേരള ഭാഷ ഇന്സ്ടിട്യൂട്ടിൽ തനിക്കു ഇഷ്ടപെട്ട ആളുകളെ നിയമിക്കുക ,സാംസ്‌കാരിക വകുപ്പിന്റെ മേൽനോട്ടത്തിൽ ഘോഷയാത്രകളും ,സാംസ്‌കാരിക സമ്മേളനങ്ങളും സംഘടിപ്പിക്കുന്നതിന്റെ മറവിൽ അഴിമതി ഇതൊക്കെയാണ് സാംസ്‌കാരിക വകുപ്പ് മന്ത്രിയുടെ  മറ്റൊരു സംസ്‍കാരം .മമ്മുട്ടി ,പൃഥ്വിരാജ്‌ , ഫഹദ്‌ ഫാസില്‍, ദുല്‍ഖര്‍ സല്‍മാന്‍,മഞ്ജു വാര്യർ എന്നിവരാണ് കേരളം കണ്ട ഏറ്റുവും അഴകാർന്ന അങ്ങേയറ്റത്തെ അഭിനയത്തിന്റെ  പ്രതിഭകൾ .അവാർഡുകൾ അവർക്ക് തന്നെയാകട്ടെ  എന്നുതന്നെയായിരിക്കും സാംസ്‌കാരിക വകുപ്പ്  മന്ത്രിയുടെ തീരുമാനവും .

(ഡോ.ശശിധരൻ)

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക