Image

ഉത്തര്‍പ്രദേശില്‍ അംബേദ്‌കറുടെ പ്രതിമയും തകര്‍ത്തു

Published on 07 March, 2018
 ഉത്തര്‍പ്രദേശില്‍ അംബേദ്‌കറുടെ പ്രതിമയും തകര്‍ത്തു


ലക്‌നൗ: തമിഴ്‌നാട്ടില്‍ പെരിയാറുടേയും ത്രിപുരയില്‍ ലെനിന്റേയും കൊല്‍ക്കത്തയില്‍ ഭാരതീയ ജനസംഘം സ്ഥാപകന്‍ ശ്യാമപ്രസാദ്‌ മുഖര്‍ജിയുടെയും പ്രതിമകള്‍ തകര്‍ത്തതിലുള്ള പ്രതിഷേധം ആളിക്കത്തുന്നതിനിടയില്‍ ഭരണഘടനാ ശില്‍പി ഡോ.ബി.ആര്‍.അംബേദ്‌കറുടെ പ്രതിമയ്‌ക്കു നേരെയും ആക്രമണം നടന്നു. ഉത്തര്‍പ്രദേശിലെ മീററ്റിലാണ്‌ സംഭവം.

എന്നാല്‍ പ്രതിമ തകര്‍ത്തതിനു പിന്നില്‍ രാഷ്ട്രീയ കക്ഷികളല്ലെന്നാണ്‌ നിഗമനം. പ്രാദേശിക ജനവിഭാഗങ്ങള്‍ തമ്മില്‍ നില നിന്ന തര്‍ക്കമാണ്‌ പ്രതിമ തകര്‍ക്കാന്‍ കാരണമായി കരുതുന്നതെന്നാണ്‌ ഒരു വിഭാഗം ആളുകള്‍ പറയുന്നത്‌. എന്നാല്‍സ്ഥലത്ത്‌സംഘര്‍ഷ സാധ്യകളില്ലെന്നും പ്രതിമ പുനഃസ്ഥാപിച്ചിട്ടുണ്ടെന്നും പൊലീസ്‌ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക