Image

മിലന്റെ സാഹിത്യ കൂട്ടായ്‌മ സിനിമാനടന്‍ മുകേഷ്‌ ഉദ്‌ഘാടനം ചെയ്‌തു

ജോയിച്ചന്‍ പുതുക്കുളം Published on 29 June, 2011
മിലന്റെ സാഹിത്യ കൂട്ടായ്‌മ സിനിമാനടന്‍ മുകേഷ്‌ ഉദ്‌ഘാടനം ചെയ്‌തു
ഡിട്രോയിറ്റ്‌: മിഷിഗണ്‍ മലയാളി ലിറ്ററി അസോസിയേഷന്‍ (മിലന്‍) ഡിട്രോയിറ്റില്‍ സംഘടിപ്പിച്ച സാഹിത്യ കൂട്ടായ്‌മ കേരള സംഗീത നാടക അക്കാഡമി ചെയര്‍മാനും പ്രശസ്‌ത സിനിമാ നടനുമായ മുകേഷ്‌ ഉദ്‌ഘാടനം ചെയ്‌തു. മലയാള സിനിമയും നാടകവേദിയും അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളും, ആ രംഗത്തെ ആധുനിക പ്രവണതകളും മുകേഷ്‌ ഹൃദ്യമായും ദീര്‍ഘമായും വിശദീകരിച്ചു.

പ്രവാസ ജീവിതത്തില്‍, മലയാളി തികച്ചും വിഭിന്നമായ പരസ്‌പര സഹകരണവും കൂട്ടായ്‌മയുമാണ്‌ പ്രകടിപ്പിക്കുന്നതെന്നും, അത്‌ തനിക്ക്‌ അഭിമാനമാനവും ആത്മവിശ്വാസവും നല്‍കുന്നുവെന്നും അദ്ദേഹം തുടര്‍ന്നുപറഞ്ഞു. ഡിട്രോയിറ്റിലെ വിവിധ മലയാളി സംഘടനകളുമായി സഹകരിച്ച്‌ മുകേഷ്‌ ഫൗണ്ടേഷന്‍ കേരളത്തില്‍ നടത്തുന്ന കാന്‍സര്‍ ബോധവത്‌കരണ പരിപാടികളുടെ പ്രചരണാര്‍ത്ഥം എത്തിയ മുകേഷിന്‌ മിലന്‍ അംഗങ്ങള്‍ സമാഹരിച്ച സംഭാവന ട്രഷറര്‍ പുരുഷോത്തമന്‍ നായര്‍ കൈമാറി.

പ്രസിഡന്റ്‌ സുരേന്ദ്രന്‍ നായര്‍ അധ്യക്ഷതവഹിച്ച യോഗത്തില്‍ പ്രമുഖ മലയാള ബാലസാഹിത്യകാരന്‍ ശൂരനാട്‌ രവി, തോമസ്‌ കര്‍ത്തനാള്‍, ഡോ. സുരേന്ദ്രന്‍ നായര്‍, അബ്‌ദുള്‍ പുന്നയൂര്‍ക്കുളം, രാധാകൃഷ്‌ണന്‍, സുദര്‍ശന കുറുപ്പ്‌, ഫാ. ജോയ്‌ ചക്യാന്‍ എന്നിവര്‍ സംസാരിച്ചു. മിലന്‍ സെക്രട്ടറി ജയിംസ്‌ ചാക്കോ സ്വാഗതവും, ജോ. സെക്രട്ടറി ജയിംസ്‌ കുരീക്കാടന്‍ നന്ദിയും പറഞ്ഞു. സുരേന്ദ്രന്‍ നായര്‍ അറിയിച്ചതാണിത്‌.
മിലന്റെ സാഹിത്യ കൂട്ടായ്‌മ സിനിമാനടന്‍ മുകേഷ്‌ ഉദ്‌ഘാടനം ചെയ്‌തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക