Image

ചര്‍ച്ചയില്‍ കൊലവിളിയുമായി ടിവി രാജേഷും ടി സിദ്ദീഖും; പുലിവാലു പിടിച്ച് മാതൃഭൂമി, ക്ഷമ ചോദിച്ച് വാര്‍ത്താ അവതാരകന്‍

Published on 07 March, 2018
ചര്‍ച്ചയില്‍ കൊലവിളിയുമായി ടിവി രാജേഷും ടി സിദ്ദീഖും; പുലിവാലു പിടിച്ച് മാതൃഭൂമി, ക്ഷമ ചോദിച്ച് വാര്‍ത്താ അവതാരകന്‍

ഷുഹൈബ് കൊലപാതകം സിബിഐ അന്വേഷിക്കാന്‍ തീരുമാനിച്ചത് ചാനല്‍ ചര്‍ച്ചയാക്കിയ മാതൃഭൂമി പുലിവാലു പിടിച്ചു. സിപിഎം എംഎല്‍എ ടി.വി രാജേഷും കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി. സിദ്ദിഖും തമ്മിലുള്ള വാക്കേറ്റം മര്യാദയുടെ സീമകള്‍ ലംഘിച്ചതോടെ, ചര്‍ച്ച അവതാരകന്‍ വെള്ളം കുടിച്ചു. ഇരുവരും തമ്മില്‍ നടത്തിയ കൊലവിളിയെത്തുടര്‍ന്ന് ചാനല്‍ ശബ്ദം മ്യൂട്ട് ചെയ്‌തെങ്കിലും നേതാക്കന്മാര്‍ പിന്തിരിഞ്ഞില്ല. ഇതു ജനം കാണുന്നുണ്ടെന്നും ഉത്തരവാദിത്തമുള്ള നേതാക്കളാണ് നിങ്ങളെന്നും അവതാരകന്‍ പറഞ്ഞെങ്കിലും വാക്കേറ്റത്തിനു കുറവുണ്ടായില്ല. തുടര്‍ന്ന് വാക്കേറ്റവുമായി മുന്നോട്ടു പോകാന്‍ താത്പര്യമില്ലെന്നും ചര്‍ച്ച അവസാനിപ്പിക്കുകയാണെന്നും പ്രേക്ഷകരോടു ക്ഷമ ചോദിക്കുകയാണെന്നും അവതാരകന്‍ പറഞ്ഞതോടെ രംഗം ശാന്തമായി. ഇതാദ്യമായാണ് കേരളത്തിലെ ഒരു ചാനല്‍ചര്‍ച്ചയില്‍ ഈ രീതിയില്‍ നേതാക്കന്മാര്‍ തമ്മില്‍ ഏറ്റുമുട്ടിയത്. കൊല്ലിച്ചില്ലെങ്കില്‍ കോടതിയില്‍ വിരണ്ടത് എന്തിന് എന്നതായിരുന്നു മാതൃഭൂമിയുടെ ചര്‍ച്ചാ വിഷയം. ചര്‍ച്ചയില്‍ ബിജെപിയുടെ കൃഷ്ണദാസ് ഉണ്ടായിരുന്നുവെങ്കിലും സംസാരിക്കേണ്ടി വന്നില്ല.

Join WhatsApp News
josecheripuram 2018-03-07 17:41:36
These so called "Jana Pradhinidhi's" do not see what is comming for them.In ten years BJP is going to rule Kerala &these guys will not be able to open their mouth period.If you want to have the freedom now you have do something fast instead of killing eachother.
ex - Congress man , now BJP 2018-03-07 20:28:53
ജോസ് ചേട്ടാ 2014 ൽ  നരേന്ദ്ര മോഡി ഇന്ത്യൻ പ്രധാനമതി ആവുകയോ എന്നോർത്ത് വിരണ്ട ഒരു ക്രിസ്ത്യാനി കോൺഗ്രസ് കാരനാണ് ഞാൻ.  നമ്മൾക്കൊന്നും ഒരു കുഴപ്പവും ഉണ്ടായിട്ടില്ല അതിനു ശേഷം.  അത് കൊണ്ട് കേരളത്തിൽ bjp വന്നാലും ഒരു അടിച്ചു തെളി ഉണ്ടാവും. മതം നോക്കിയല്ല. കമ്മ്യൂണിസ്റ്റിന്റെ കൊല രാഷ്ട്രീയത്തിനും  കോൺഗ്രസിന്റെ കളി രാഷ്ട്രീയത്തിനും അന്ത്യം. ത്രിപുര ക്ലീൻ ആക്കിയത്കണ്ടില്ലേ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക