Image

തെലുങ്കുദേശം പാര്‍ട്ടിയുടെ കേന്ദ്രമന്ത്രിമാര്‍ രാജിവെക്കും

Published on 07 March, 2018
തെലുങ്കുദേശം പാര്‍ട്ടിയുടെ കേന്ദ്രമന്ത്രിമാര്‍ രാജിവെക്കും

അമരാവതി: തെലുങ്കുദേശം പാര്‍ട്ടിയുടെ രണ്ട് മന്ത്രിമാര്‍ കേന്ദ്ര മന്ത്രിസഭയില്‍നിന്ന് രാജിവെക്കും. എന്നാല്‍ ടിഡിപി തത്കാലം എന്‍.ഡി.എ മുന്നണിയില്‍ തുടരും. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അമരാവതിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് തീരുമാനം പ്രഖ്യാപിച്ചത്. ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കണമെന്ന ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളിയതിനെ തുടര്‍ന്നാണിത്. ടി.ഡി.പി മന്ത്രിമാരായ അശോക് ഗജപതി രാജു, വൈ.എസ് ചൗധരി എന്നിവര്‍ കേന്ദ്ര മന്ത്രിസഭയില്‍ രാജിവെക്കും. രാജിക്കത്ത് വ്യാഴാഴ്ച കൈമാറും.

ആന്ധ്രയ്ക്ക് പ്രത്യേക പദവി നല്‍കില്ലെന്നും പ്രത്യേക പാക്കേജ് അനുവദിക്കുകയാവും ചെയ്യുകയെന്നും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി നേരത്തെ വാര്‍ത്താ സമ്മേളനത്തില്‍ ല്! അറിയിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് മന്ത്രിമാരെ പിന്‍വലിക്കാനുള്ള ടി.ഡി.പിയുടെ തീരുമാനം. രാജിവെക്കാന്‍ തയ്യാറെടുക്കണമെന്ന് കേന്ദ്രമന്ത്രിമാരോട് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക