Image

വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ കുടുംബസംഗമ ടിക്കറ്റ് വിതരണോദ്‌ഘാടനം

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 07 March, 2018
വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ കുടുംബസംഗമ ടിക്കറ്റ് വിതരണോദ്‌ഘാടനം
ന്യൂറൊഷല്‍: വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ കുടുംബസംഗമവും ഈസ്റ്റര്‍ വിഷു ആഘോഷങ്ങളും സംയുക്തമായി വൈറ്റ്‌പ്ലെയിന്‍സിലുള്ള കോണ്‍ഗ്രിഗേഷന്‍ കോള്‍ അമി ഓഡിറ്റോറിയത്തില്‍ (252 Soundview Avenue, White Plains, NY 10606) ഏപ്രില്‍ 22 ന് ഞായറാഴ്ച്ച വൈകിട്ട് 4 .30 മുതല്‍ 9 മണിവരെ നടത്തുന്നതാണ്.

കുടുംബസംഗമത്തിന്റെ ടിക്കറ്റ് വിതരണോദ്‌ഘാടനം  പ്രസിഡന്റ് ആന്റോ വര്‍ക്കിയുടെ കൈയില്‍ നിന്നും ടിക്കറ്റ് വാങ്ങി ഫൊക്കാന സീനിയര്‍ നേതാവ് കൊച്ചുമ്മന്‍ ജേക്കബ് നിര്‍വഹിച്ചു. സെക്രട്ടറി ലിജോ ജോണ്‍, വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍, ട്രഷര്‍ വിപിന്‍ ദിവാകരന്‍, ഫൊക്കാന എക്‌സി. വൈസ് പ്രസിഡന്റ് ജോയി ഇട്ടന്‍, മുന്‍ പ്രസിഡന്റും ഫൊക്കാന ട്രസ്ടി ബോര്‍ഡ് സെക്രട്ടറിയുമായ ടെറന്‍സണ്‍ തോമസ്, ഫോമയുടെ സീനിയര്‍ നേതാവ് തോമസ് കോശി, കെ.ജെ. ഗ്രിഗറി, എ .വി. വര്‍ഗീസ്, ജോണ്‍ തോമസ്, രാജന്‍ ടി ജേക്കബ്, ദേവസ്യ ഇട്ടൂപ്പ് , രാധാ മേനോന്‍ എന്നിവരും സന്നിഹിതരായിരുന്നു.

മലയാളി മനസുകളെ കണ്ടറിഞ്ഞഒരു പിടികലാകാരന്‍മ്മാരും കലാകാരികളും അവതരിപ്പിക്കുന്നവേറിട്ട കലാപരിപാടികള്‍ ചടങ്ങിനെ ആകര്‍ഷകമാക്കും. സംഗീതനിശയുംസാങ്കേതികവിദ്യകളുടെ സമന്വയവും, അവതരണത്തിന്റെ വ്യത്യസ്ഥതയും കൊണ്ട് വ്യത്യസ്ഥമായിരിക്കും പരിപാടികള്‍

കഴീഞ്ഞ വര്‍ഷങ്ങളിലെ കുടുംബസംഗമങ്ങളില്‍ ഉണ്ടായ ആളുകളുടെ ബാഹുല്യം നിമിത്തം ഈ വര്‍ഷം ആയിരത്തില്‍ പരം ആളുകള്‍ക് ഇരിക്കവുന്ന ഓഡിറ്റോറിയം ആണ് സജമാക്കിയിരിക്കുന്നത്.

എളിയ കലാകാരന്മാരും കലാകാരികളും അവതരിപ്പിക്കുന്ന വിവിധ കലാരൂപങ്ങളുമായി ഒരുക്കുന്ന ഈ സായം സന്ധ്യയുടെ പൂര്‍ണ്ണവിജയം കലാസ്‌നേഹികളായ നിങ്ങള്‍ ഓരോരുത്തരുടേയും സഹകരണത്തിലാണെന്ന കാര്യം സവിനയം അറിയിക്കുകയാണ്.

ഈ ഫാമിലി നൈറ്റ് വിജയപ്രദമാക്കുവാന്‍ വെസ്റ്റ്‌ചെസ്റ്റര്‍, ന്യൂ യോര്‍ക്ക് നിവാസികളായ എല്ലാ മലയാളി സഹോദരങ്ങളുടെയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. 
വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ കുടുംബസംഗമ ടിക്കറ്റ് വിതരണോദ്‌ഘാടനം
വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ കുടുംബസംഗമ ടിക്കറ്റ് വിതരണോദ്‌ഘാടനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക