Image

ടെക്‌സസില്‍ ഇന്ത്യന്‍ വംശജന്‍ കുല്‍ക്കര്‍ണി റണ്‍ ഓഫില്‍; കെ.പി. ജോര്‍ജിനു എതിരില്ലാതെ ജയം

Published on 07 March, 2018
ടെക്‌സസില്‍ ഇന്ത്യന്‍ വംശജന്‍ കുല്‍ക്കര്‍ണി റണ്‍ ഓഫില്‍; കെ.പി. ജോര്‍ജിനു എതിരില്ലാതെ ജയം
ഹൂസ്റ്റണ്‍: ടെക്‌സസില്‍ കോണ്‍ഗ്രഷനല്‍ ഡിസ്ട്രിക്ട് 22-ല്‍ നടന്ന ഡെമോക്രാറ്റിക് പ്രൈമറിയില്‍ ഇന്ത്യന്‍ വംശജനായ ശ്രീ പ്രെസ്റ്റണ്‍ കുല്‍ക്കര്‍ണി ഒന്നാമെതെത്തി. 9466 വോട്ട്.31.81 ശതമാനം വോട്ട്
രണ്ടാം സ്ഥാനത്തു വന്ന ദന്തിസ്റ്റ് ഡോ. ലെറ്റിഷ്യ പ്ലമ്മര്‍ക്ക് 7230 വോട്ട് (24.30)

ആറു സ്ഥാനാര്‍ഥികളാണുണ്ടായിരുന്നത്.ആര്‍ക്കും 50 ശതമാനത്തില്‍കൂടുതല്‍ കിട്ടാത്തതിനാല്‍ ഏറ്റവും കൂടുതല്‍ വോട്ട് കിട്ടിയ കുല്‍ക്കര്‍ണിയും പ്ലമ്മറും തമ്മില്‍ മെയ് 22-നു റണ്‍ ഓഫില്‍ മത്സരിക്കും. വിജയിക്കുന്നയാള്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി റെപ്. പീറ്റ് ഓള്‍സനെ നവംബറില്‍ നേരിടും.

ഷുഗര്‍ലാന്‍ഡ്, മിസൂറി സിറ്റി, പെയര്‍ ലാന്‍ഡ് എന്നിവയൊക്കെ അടങ്ങുന്നതാനു ഡിസ്ട്രിക്റ്റ് 22. മുക്കാല്‍ ഭാഗവും ഫോര്‍ട്ട് ബെണ്ട് കൗണ്ടിയിുലും കുറച്ചു ഭാഗം ഹാരിസ് കൗണ്ടിയിലുമാണു.

കുല്‍ക്കര്‍ണി കോളജ് വിദ്യാര്‍ഥിയായിരിക്കെ പിതാവ് വെങ്കടേഷ്ലുക്കീമിയ ബാധിച്ചു മരിച്ചു. അമ്മ അമേരിക്കക്കാരിയാണ്. തുടര്‍ന്നു ഇളയ സഹോദരരെ വളര്‍ത്താന്‍ കുല്‍ക്കര്‍ണി വിദ്യാഭാസം കുറെക്കാല്‍ം നിര്‍ത്തി വച്ചു. 

 പിന്നീടു പഠനം തുടര്‍ന്ന കുല്‍ക്കര്‍ണി ഫോറിന്‍ സര്‍വീസ് ഓഫീസറായി 14 വര്‍ഷം സേവനമനുഷ്ടിച്ചു. വിവിധ രാജ്യങ്ങളിലായിരുന്നു സേവനം. അതിനു ശേഷം ന്യു യോര്‍ക്കില്‍ നിന്നുള്ള സെനറ്റര്‍കര്‍സ്റ്റന്‍ ജില്ലിബ്രാന്‍ഡിനൊപ്പം പ്രവര്‍ത്തിച്ചു.

ഹാര്‍വാര്‍ഡില്‍ പഠിക്കുമ്പോള്‍ റിപ്പബ്ലിക്കനായ സഹപാഠിയെയും ചേര്‍ന്ന് ബ്രേക്കിംഗ് ബ്രെഡ് എന്ന സംഘടനക്കു രൂപം നല്‍കി.

ഏഷ്യാക്കാര്‍ ധാരാളമുള്ള ഈ ഡിസ്ട്രിക്ടില്‍ കുല്‍ക്കര്‍ണിക്കു ഏറെ സാധ്യതയുണ്ട്.
ഇതേ സമയം ഫോര്‍ട്ട് കൗണ്ടി ജഡ്ജ് സ്ഥാനത്തേക്കു കെ.പി. ജോര്‍ജ് ഔദ്യോഗികമായി ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായി. ജോര്‍ജിനു എതിരില്ലായിരുന്നു. 

നവംബറില്‍ നിലവിലുള്ള ജഡ്ജിയുംറിപ്പബ്ലിക്കനുമായ ബോബ് ഹെര്‍ബെര്‍ട്ടിനെ നേരിടും. കൗണ്ടി എക്‌സിക്യൂട്ടിവിനാണു ജഡ്ജ് എന്നു പറയുന്നത്.
നാലു ലക്ഷത്തിലേറെ വോട്ടര്‍മാരാണുള്ളത്. ഏറേ വിജയ സാധ്യത ജോര്‍ജിനുണ്ടെന്നു പാര്‍ട്ടി വിലയിരുത്തുന്നു. പ്രചാരണത്തിനു ഒരു ലക്ഷത്തിലേറെ ഡോളര്‍ ചെലവ് വരും.
ജോര്‍ജിനെ തുണക്കാന്‍ മലയാളി സമൂഹം ഉണര്‍ന്നു പ്രവര്‍തിക്കേണ്ട സമയമാണിത്
ടെക്‌സസില്‍ ഇന്ത്യന്‍ വംശജന്‍ കുല്‍ക്കര്‍ണി റണ്‍ ഓഫില്‍; കെ.പി. ജോര്‍ജിനു എതിരില്ലാതെ ജയംടെക്‌സസില്‍ ഇന്ത്യന്‍ വംശജന്‍ കുല്‍ക്കര്‍ണി റണ്‍ ഓഫില്‍; കെ.പി. ജോര്‍ജിനു എതിരില്ലാതെ ജയം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക