Image

അനൂപ്‌ മേനോന്റെ `നമുക്ക്‌ പാര്‍ക്കാന്‍'

Published on 18 March, 2012
അനൂപ്‌ മേനോന്റെ `നമുക്ക്‌ പാര്‍ക്കാന്‍'
അനൂപ്‌ മേനോനെ നായകനാക്കി അജിജോണ്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ `നമുക്ക്‌ പാര്‍ക്കാന്‍'. ജിതിന്‍ ആര്‍ട്‌സിന്റെ ബാനറില്‍ ജോയി തോമസ്‌ ശക്തികുളങ്ങര നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ജയന്‍ സുനോജ്‌ എഴുതുന്നു. സുധീഷ്‌, ഇര്‍ഷാദ്‌, ടിനി ടോം, കലാഭവന്‍ ഷാജോണ്‍, സുധീര്‍ കരമന, ഷോബി തിലകന്‍, ദേവന്‍, ശിവജി ഗുരുവായൂര്‍, നന്ദു, ശ്രീരാമന്‍, ടി.എസ്‌. രാജു, മണികണ്‌ഠന്‍ പട്ടാമ്പി, മുന്‍ഷി വേണു, ജനാര്‍ദനന്‍ എന്നിവര്‍ അഭിനയിക്കുന്നു.

ഡോക്ടറുടെ വേഷത്തിലാണ്‌ അനൂപ്‌ രംഗത്തെത്തുന്നത്‌. അനൂപിന്റെ ഭാര്യയായി രംഗത്തെത്തുന്ന മേഘ്‌ന  ടീച്ചറുടെ വേഷമാണ്‌ ചെയ്യുന്നത്‌. ജയന്‍ സുനോജ്‌ തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ സംഗീതം രതീഷ്‌ വേഗയുടേതാണ്‌.
അനൂപ്‌ മേനോന്റെ `നമുക്ക്‌ പാര്‍ക്കാന്‍'
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക