Image

ഗൗരി ലങ്കേഷ്‌ വധം; അന്വേഷണംവേഗം പൂര്‍ത്തിയാക്കുമെന്ന്‌ കര്‍ണ്ണാടക ആഭ്യന്തരമന്ത്രി

Published on 07 March, 2018
ഗൗരി ലങ്കേഷ്‌ വധം; അന്വേഷണംവേഗം പൂര്‍ത്തിയാക്കുമെന്ന്‌ കര്‍ണ്ണാടക ആഭ്യന്തരമന്ത്രി
ബെംഗളുരു: കൊല്ലപ്പെട്ട മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസ്‌ ഉടന്‍ പൂര്‍ത്തിയാക്കുമെന്ന്‌ കര്‍ണ്ണാടക ആഭ്യന്തര മന്ത്രി രാമലിംഗ റെഢി. കുറ്റവാളികളാരാണെന്നുള്ള വിവരം പൊലീസിന്‌ കൃത്യമായി ലഭിച്ചിട്ടുണ്ട്‌. ഉടന്‍ തന്നെ എല്ലാവരെയും പിടികൂടുമെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം നേരത്തേയും റെഢി അന്വേഷണം ഊര്‍ജിതമാക്കുമെന്ന്‌ പ്രസ്‌താവന പുറത്തിറക്കിയിരുന്നു.


ഈയടുത്തിടെയാണ്‌ ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട്‌ ഒരാളെ അന്വേഷണസംഘം അറസ്റ്റ്‌ ചെയ്‌തിരുന്നു. ഹിന്ദു യുവസേന പ്രവര്‍ത്തകനായ കെ.ടി നവീന്‍ കുമാറാണ്‌ അറസ്റ്റിലായത്‌.

ഇതിന്‌ പിന്നാലെയാണ്‌ കേസ്‌ ഉടന്‍ അവസാനിപ്പിക്കുമെന്ന പ്രസ്‌താവനയുമായി ആഭ്യന്തരമന്ത്രി രംഗത്തെത്തിയിരിക്കുന്നത്‌. കഴിഞ്ഞ ഒക്ടോബറില്‍ കേസ്‌ അവസാനിപ്പിക്കുമെന്ന്‌ മന്ത്രി പറഞ്ഞിരുന്നതാണ്‌.

കഴിഞ്ഞ സെപ്‌റ്റംബര്‍ 5ന്‌ ആണ്‌ മുതിര്‍ന്ന മാധ്യമമപ്രവര്‍ത്തകയായ  ഗൗരി ലങ്കേഷ്‌ കൊല്ലപ്പെട്ടത്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക