Image

മൈസൂരുവില്‍ വാഹനാപകടം; രണ്ട്‌ മലയാളികള്‍ മരിച്ചു

Published on 07 March, 2018
മൈസൂരുവില്‍ വാഹനാപകടം; രണ്ട്‌ മലയാളികള്‍ മരിച്ചു


മൈസൂരൂ: ബംഗളൂരുവിനടുത്ത്‌ ദേശീയപാതയില്‍ വാഹനാപകടം. അപകടത്തില്‍ രണ്ട്‌ മലയാളികള്‍ മരിച്ചു.

കാസര്‍കോട്‌ അണക്യരിലെ ഓട്ടോ ഡ്രൈവറും ഉളിയത്തടുക്ക എസ്‌.പി.നഗറിലെ അബ്ദുല്‍ ലത്തീഫ്‌ ആയിഷ ദമ്പതികളുടെ മകനുമായ മുഹമ്മദ്‌ ജുനൈദ്‌, എസ്‌.പി നഗറിലെ ഉസ്‌മാന്‍ ഖദീജ ദമ്പതികളുടെ മകന്‍ അസ്‌ഹറുദ്ദീന്‍ എന്നിവരാണ്‌ അപകടത്തില്‍ മരിച്ചത്‌.

ഇന്ന്‌ പുലര്‍ച്ചെയാണ്‌ അപകടമുണ്ടായത്‌. കാസര്‍ഗോഡ്‌ നിന്ന്‌ പാര്‍സല്‍ സാധനങ്ങള്‍ വാങ്ങാന്‍ ഇരുവരും പോകുമ്പാഴാണ്‌ അപകടമുണ്ടായത്‌. ദേശീയ പാതക്കടുത്തുള്ള എല്‍വാല്‍ എന്ന സ്ഥലത്തു വച്ച്‌ ഇവര്‍ സഞ്ചരിച്ചിരുന്ന പിക്കപ്പ്‌ വാനില്‍ കര്‍ണാടക ആര്‍.ടി.സി ബസ്‌ കൂട്ടിയിടിച്ചാണ്‌ അപകടം നടന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക