Image

വിദ്യാര്‍ത്ഥികളെ ബസില്‍ കയറ്റാതെ പുറത്ത്‌ നിര്‍ത്തിയ ബസ്‌ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി

Published on 07 March, 2018
വിദ്യാര്‍ത്ഥികളെ ബസില്‍ കയറ്റാതെ പുറത്ത്‌ നിര്‍ത്തിയ ബസ്‌ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി

വിദ്യാര്‍ത്ഥികളെ ബസില്‍ കയറ്റാതെ പുറത്ത്‌ നിര്‍ത്തിയ ബസ്‌ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി. സംഭവത്തില്‍ ബസ്‌ കണ്ടക്ടര്‍ റിയാസ്‌, ഡ്രൈവര്‍ അബ്ദുള്‍ സുബൈര്‍ എന്നിവരുടെ ലൈസന്‍സ്‌ റദ്ദു ചെയ്യാന്‍ ഒറ്റപാലം ആര്‍ടിഒ തീരുമാനിച്ചു. ഇതിനു വേണ്ടി കാരണം കാണിക്കല്‍ നോട്ടീസ്‌ നല്‍കിയിട്ടുണ്ട്‌.

ഒറ്റപാലം ബസ്‌ സ്റ്റാന്റിലാണ്‌ സംഭവം നടന്നത്‌. സ്‌ക്കൂളില്‍ നിന്ന്‌ വീട്ടിലേക്ക്‌ പോകാനായി ഒറ്റപാലം ബസ്‌ സ്റ്റാന്റിലെത്തിയ വിദ്യാര്‍ത്ഥികളെ ബസ്‌ പുറപ്പെടുന്ന സമയത്ത്‌ മാത്രമേ വാഹനത്തില്‍ കയറുന്നിതിനു ജീവനക്കാര്‍ അനുവദിച്ചുള്ളൂ. ഒറ്റപാലം തിരുവില്യാമല സര്‍വീസ്‌ നടത്തുന്ന സ്വകാര്യ ബസിലെ ജീവനക്കരാണ്‌ വിദ്യാര്‍ത്ഥികളോടെ ക്രൂരമായി പെരുമാറിയത്‌.

ബസില്‍ കയറ്റാതെ വിദ്യാര്‍ത്ഥികളെ ദീര്‍ഘനേരം വെയിലത്ത്‌ നിര്‍ത്തിയത്‌ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ്‌ ആര്‍ടിഒ നടപടിയെടുക്കാന്‍ തീരുമാനിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക