Image

ഇടുക്കി ഡാമിലേക്ക്‌ രാത്രിയില്‍ വാഹനം ഇടിച്ചു കയറ്റിയ മൂന്നംഗസംഘം പിടിയില്‍

Published on 07 March, 2018
ഇടുക്കി ഡാമിലേക്ക്‌ രാത്രിയില്‍ വാഹനം ഇടിച്ചു കയറ്റിയ മൂന്നംഗസംഘം പിടിയില്‍


ചെറുതോണി അണക്കെട്ടിന്റെ അതീവ സുരക്ഷാമേഖലയിലെ പോലീസ്‌ കാവല്‍ വെട്ടിച്ച്‌ രാത്രിയില്‍ ജീപ്പ്‌ ഓടിച്ചുകയറ്റി. പോലീസുകാരെ മര്‍ദിച്ച പഞ്ചായത്ത്‌ അംഗം ഉള്‍പ്പെട്ട മൂന്നംഗസംഘത്തെ ഇടുക്കി പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു. വാഴത്തോപ്പ്‌ പഞ്ചായത്ത്‌ അഞ്ചാം വാര്‍ഡ്‌ അംഗം അമല്‍ ജോസ്‌(36), ആലപ്പുഴ വെണ്‍മണി കൊഴുവല്ലൂര്‍ സ്വദേശി ഐശ്വര്യഭവനില്‍ ശ്യാം വിശ്വംഭരന്‍(27), ഇടുക്കി തടിയമ്പാട്‌ മഞ്ഞപ്പാറ മാഥേക്കല്‍ ക്രിസ്റ്റോ ജോഷി(20) എന്നിവരെയാണ്‌ അറസ്റ്റ്‌ ചെയ്‌തത്‌.

തിങ്കളാഴ്‌ച രാത്രി 10.30-നായിരുന്നു സംഭവം. ചെറുതോണി ഡാമിന്റെ ഷട്ടറുകള്‍ സ്ഥാപിച്ചിരിക്കുന്ന ഭാഗത്തിന്റെ അടിവശത്ത്‌ പോലീസ്‌ കാവല്‍ നില്‍ക്കുന്ന ഗാര്‍ഡ്‌ റൂമിലേക്കുള്ള റോഡിലൂടെയാണ്‌ സര്‍ക്കാര്‍ ബോര്‍ഡ്‌ വെച്ച സ്വകാര്യ വാഹനം ഓടിച്ചുകയറ്റിയത്‌.

കാവലിലുണ്ടായിരുന്ന പോലീസ്‌ ഉദ്യോഗസ്ഥര്‍ വാഹനം തടഞ്ഞു. എന്നാല്‍ താന്‍ ഡി.ജി.പി. റാങ്കിലുള്ള ആളാണെന്ന്‌ പറഞ്ഞ്‌ വാഹനത്തില്‍നിന്ന്‌ ചാടിയിറങ്ങിയ പഞ്ചായത്ത്‌ അംഗം പോലീസ്‌ ഉദ്യോഗസ്ഥരുടെ ഷര്‍ട്ടില്‍ കുത്തിപ്പിടിച്ച്‌ അസഭ്യം പറഞ്ഞ്‌ മര്‍ദിച്ചതായാണ്‌ പരാതി. സംഭവം വഷളായതോടെ പോലീസുകാര്‍ സ്റ്റേഷനില്‍ വിവരം അറിയിച്ചു. കൂടുതല്‍ പോലീസ്‌ എത്തി ഇവരെ അറസ്റ്റ്‌ ചെയ്യുകയായിരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക