Image

ബിജെപിയ്‌ക്ക്‌ ബദലൊരുക്കാന്‍ വിശാല സഖ്യത്തിന്‌ അത്താഴ വിരുന്നിനു ക്ഷണിച്ച്‌ സോണിയ

Published on 07 March, 2018
ബിജെപിയ്‌ക്ക്‌ ബദലൊരുക്കാന്‍  വിശാല സഖ്യത്തിന്‌ അത്താഴ വിരുന്നിനു ക്ഷണിച്ച്‌ സോണിയ


വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ മുന്നില്‍ക്കണ്ട്‌ പ്രതിപക്ഷ സഖ്യത്തിനുള്ള ശ്രമം ഊര്‍ജിതമാക്കി കോണ്‍ഗ്രസ്‌. ബി.ജെ.പിയെ നേരിടുക എന്ന ലക്ഷ്യത്തോടെ കോണ്‍ഗ്രസ്‌ ഇതിനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞു. മഹാസഖ്യത്തിന്‌ മുന്നോടിയായി സോണിയാ ഗാന്ധി പ്രതിപക്ഷ അംഗങ്ങളെ അത്താഴവിരുന്നിനു ക്ഷണിച്ചു. 13നാണ്‌ വിരുന്ന്‌ ഒരുക്കിയിരിക്കുന്നത്‌.

തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍റാവുവിവിന്റെ നേതൃത്വത്തില്‍ ബി.ജെ.പിയ്‌ക്കും കോണ്‍ഗ്രസിനും ബദലായി മൂന്നാംമുന്നണി രൂപീകരിക്കുന്നതിന്നതിന്‌ ശ്രമം ആരംഭിച്ചിരുന്നു. ഈ അവസരത്തിലാണ്‌ പ്രതിപക്ഷ പാര്‍ട്ടികളെ തങ്ങളുടെ ചേരിയിലേക്ക്‌ അടുപ്പിക്കാന്‍ സോണിയാഗാന്ധി ശ്രമിക്കുന്നത്‌.

തങ്ങളുടെ ആവശ്യങ്ങള്‍ നിരാകരിച്ച എന്‍.ഡി.എ വിടാന്‍ ചന്ദ്രശേഖര്‍ റാവു നേരത്തെ തന്നെ ഒരുങ്ങിയിരിക്കുകയാണ്‌. തെലുങ്കാനയ്‌ക്ക്‌ ബജറ്റില്‍ അവഗണന നേരിട്ടു എന്നായിരുന്നു ബജറ്റിന്‌ ശേഷം അദ്ദേഹം വ്യക്തമാക്കിയത്‌. കഴിഞ്ഞദിവസം എന്‍.ഡി.എ മുന്നണി വിടുമെന്ന്‌ ചന്ദ്രശേഖരറാവു പ്രഖ്യാപിക്കുകയും ചെയ്‌തു.

ബി.ജെ.പി ഇതര കോണ്‍ഗ്രസ്‌ സഖ്യത്തിന്‌ പ്രാദേശിക മുന്നണികള്‍ ചര്‍ച്ച തുടങ്ങിയ പശ്ചാത്തലത്തില്‍ പ്രതിപക്ഷ സഖ്യത്തെ ഒരുമിപ്പിക്കുന്നതിനുള്ള കോണ്‍ഗ്രസിന്റെ തീവ്രശ്രമത്തിന്റെ ഭാഗമാണ്‌ അത്താഴവിരുന്നെന്നും കണക്കാക്കപ്പെടുന്നു.

ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എ മുന്നണിക്കെതിരായി എല്ലാ പ്രതിപക്ഷ പാര്‍ട്ടികളെയും ഒരു കുടക്കീഴില്‍ കൊണ്ടുവരാനാണ്‌ കോണ്‍ഗ്രസ്‌ താല്‍പര്യപ്പെടുന്നത്‌. തൃണമൂല്‍ നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജിയെയും അത്താഴവിരുന്നിന്‌ ക്ഷണിച്ചിട്ടുണ്ട്‌. എന്നാല്‍ കോണ്‍ഗ്രസ്‌-ബി.ജെ.പി ഇതര മുന്നണിക്ക്‌ ചന്ദ്രശേഖരറാവുവിന്‌ കൈകൊടുക്കാന്‍ മമതയും തയ്യാറായിട്ടുണ്ടെന്നാണ്‌ സൂചന. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്‌ക്കെതിരായി വിശാല സഖ്യം രൂപീകരിക്കുക എന്നതാണ്‌ കോണ്‍ഗ്രസ്‌ ലക്ഷ്യമിടുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക