Image

സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി ഇ.ശ്രീധരന്‍

Published on 08 March, 2018
സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി ഇ.ശ്രീധരന്‍
കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതികളിലെ പ്രതിസന്ധിയില്‍ സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി ഡിഎംആര്‍സി മുഖ്യഉപദേഷ്ടാവ് ഇ.ശ്രീധരന്‍ രംഗത്ത്.കൊച്ചിയില്‍ വാര്‍ത്താ സമ്മേളനം വിളിച്ചാണ് ഡിഎംആര്‍സിയുടെ പിന്മാറ്റം അദ്ദേഹം സ്ഥിരീകരിച്ചത്. പദ്ധതിയില്‍ നിന്നും ഡിഎംആര്‍സി പിന്മാറാന്‍ കാരണം സര്‍ക്കാരിന്റെ അനാസ്ഥയാണെന്നും വലിയ ദുഃഖത്തോടെയാണ് പിന്മാറ്റമെന്നും ശ്രീധരന്‍ പറഞ്ഞു. 
പ്രാഥമിക ജോലികള്‍ ഉടന്‍ തുടങ്ങാമെന്ന ഉറപ്പിേ·ലാണ് 15 മാസം മുന്‍പ് ഡിഎംആര്‍സി ലൈറ്റ് മെട്രോയ്ക്കായി രണ്ടു ഓഫീസുകള്‍ കേരളത്തില്‍ തുറന്നത്. മാസം 15 ലക്ഷത്തോളം മുടക്കിയാണ് ഓഫീസുകള്‍ പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ 15 മാസം കഴിഞ്ഞിട്ടും കരാര്‍ ഒപ്പിടാന്‍ സര്‍ക്കാര്‍ തയാറായില്ല. പദ്ധതിയുമായി ബന്ധപ്പെട്ട് പതിനഞ്ചോളം യോഗങ്ങളും ചേര്‍ന്നിരുന്നു. എന്നാല്‍ അന്തിമ കരാര്‍ എന്ന നിലയിലേക്ക് സര്‍ക്കാര്‍ എത്തിയില്ല. ഏറ്റവും ഒടുവില്‍ മുഖ്യമന്ത്രിയെ കാണാന്‍ സമയം ചോദിച്ചെങ്കിലും അനുവദിച്ചില്ല. പിന്നെ, പിന്മാറുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്നും പദ്ധതിയില്‍ ഇനി ഡിഎംആര്‍സി ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.

പദ്ധതി നടത്തിപ്പിന് ആഗോള ടെന്‍ഡര്‍ വിളിക്കുന്നതില്‍ ഒരു തടസവുമില്ല. പക്ഷേ, അതിന് പോലും ഒരു കണ്‍സള്‍ട്ടന്‍സിയുടെ സഹായം സര്‍ക്കാരിന് വേണ്ടിവരും. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക