Image

എ.എം അബ്ദുല്ലാ സാഹിബ് അനുസ്മരണം

Published on 08 March, 2018
എ.എം  അബ്ദുല്ലാ സാഹിബ് അനുസ്മരണം
ദുബൈ: മുസ്ലിം ലീഗ് എന്ന കെടാത്ത ആവേശം നെഞ്ചേറ്റി   കെ.എം.സി.സിയെന്ന ജീവകാരുണ്യ സാമൂഹ്യ, സാംസ്‌കാരിക സംഘടനക്ക് ശകതമായ അടിത്തറപാകി വളര്‍ന്ന് പന്തലിക്കാന്‍  അഹോരാത്രം പ്രയത്‌നിച്ച് ഉറച്ച നിലപാടിന്റേയും, നന്മ നിറഞ്ഞ ലക്ഷ്യങ്ങളെ കീഴടക്കാന്‍ ആര്‍ജ്ജവമുള്ള പ്രവര്‍ത്തനത്തിന്റെയും, അഭിപ്രായ വ്യത്യാസങ്ങളുള്ളവരോടു പോലും ഊഷ്മളമായ വ്യകതിബന്ധം കാത്ത് സൂക്ഷിക്കുന്ന സവിശേഷ വ്യകതിത്വത്തിന്റെയും പകരം വെക്കാനില്ലാത്ത കെ.എം.സി.സി നേതാവായിരുന്നു എ.എം എന്ന മലപ്പുറം അബ്ദുള്ള സാഹിബ് എന്ന് മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ യോഗം അഭിപ്പ്രയപ്പെട്ടു, അശരണരുടേയും, പാവപ്പെട്ട രോഗികളുടേയും, അനാഥകളുടേയും കണ്ണീരൊപ്പാന്‍ റിലീഫ് പ്രവര്‍ത്തന രംഗത്ത് നിസാര്‍ത്ഥവും ആത്മാര്‍ത്ഥവുമായ പരിശ്രമങ്ങളിലൂടെ എണ്ണമറ്റ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ  എ.എം. എല്ലാവരുടേയും പ്രിയപ്പെട്ടവനായിരുന്നു. 

 
ദുബൈ കെ.എം.സി.സി. മലപ്പുറം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച പ്രവര്‍ത്തക ക്യാമ്പ് 'ഇഫാദ' ചരിത്രത്തിലിടം നേടി വിജയം വരിച്ചതിന്റെ പുറകിലെ അബ്ദുല്ലാ സാഹിബിന്റെ കഠിനാദ്ധ്വാനം എക്കാലവും സ്മരിക്കപ്പെടുന്നതാണ്.

ദുബൈ കെ.എം.സി.സി സംസ്ഥാന, ജില്ലാമണ്ഡലം ഭാരവാഹിത്വവും, യു.എ.ഇ കെ.എം.സി.സി  സെന്‍ട്രല്‍ കമ്മറ്റി ഭാരവാഹിയായും സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഏതാനും വര്‍ഷങ്ങളായി പ്രവാസ ജീവിതം മതിയാക്കി വിശ്രമ ജീവിതത്തിന് സ്വദേശമായ താനൂരിലേക്ക് തിരിച്ച അബ്ദുല്ല സാഹിബ് നാട്ടിലും രാഷട്രീയ, സാമൂഹ്യ പ്രവര്‍ത്തന രംഗത്ത് സജീവമായി തന്റെ ജീവിതാന്ത്യം വരെ കര്‍മ്മ നിരതനായി.ഇക്കാലയളവില്‍ വളരെ പ്രതികൂല സഹചര്യങ്ങളെ തരണം ചെയ്ത് തന്റെ സ്വദേശത്ത് മക്ക മസ്ജിദ് സ്ഥാപിക്കുകയും, അതിന്റെ പ്രസിഡന്റായി പ്രവര്‍ത്തിക്കുകയും ചെയ്തു.ഇളം മുറക്കാരായ കെ.എം.സി.സി പ്രവര്‍ത്തകര്‍ക്ക് പൊതു പ്രവര്‍ത്തന രംഗത്ത് പകര്‍ത്താനും പഠിക്കാനുമുള്ള മാതൃകാപരമായ കുറെ അദ്ധ്യായങ്ങളുള്ള ഒരു പാഠപുസ്തകം പോലെ തന്റെ കര്‍മ്മമണ്ഡലത്തെ അടയാളപ്പെടുത്തിയ നേതാവായിരുന്നു അബ്ദുല്ല സാഹിബ്.  

 
ഖാലിദ് ബാഖവിയുടെ നേതൃത്വത്തിലുള്ള പ്രാര്‍ത്ഥനാ സദസ്സോടെ ആരംഭിച്ച മലപ്പുറം ജില്ലാ കമ്മറ്റി നടത്തിയ അനുസ്മരണ യോഗത്തില്‍ ജില്ലാ പ്രസിഡന്റ് ചെമ്മുക്കന്‍ യാഹുമോന്‍ ഹാജി അദ്ധ്യക്ഷത വഹിച്ചു. യു.എ.ഇ കെ.എം.സി.സി  ജന: സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍, ദുബൈ കെ.എം.സി.സി ആക്ടിംഗ് പ്രസിഡന്റ് മുസ്തഫ തിരൂര്‍, സംസ്ഥാന ജന.സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി, ആര്‍. ഷുക്കൂര്‍ , മുസ്തഫ വേങ്ങര,കെ.പി.പി  തങ്ങള്‍, ഹംസ ഹാജി മാട്ടുമ്മല്‍, അബുബക്കര്‍ ബി.പി  അങ്ങാടി,കെ.പി.എ  സലാം, സിദ്ധീഖ് കാലൊടി,ഒ.ടി  സലാം, കുഞ്ഞുമോന്‍ എരമംഗലം , നിഹ്മത്തുള്ള മങ്കട, ഇ.സാദിഖലി, പി.വി.ഇബ്രാഹിംകുട്ടി ,ശമീം ചെറിയമുണ്ടം, അശ്‌റഫ് തൊട്ടോളി, അഡ്വ. യസീദ്, മുജീബ് കോട്ടക്കല്‍, സലിം ബാബു , ഫരീദ് റഹ്മാനി എന്നിവര്‍ അദ്ദേഹത്തെ അനുസ്മരിച്ച്. സംസാരിച്ചു. കരീം കാലടി സ്വാഗതവും, പി.വി നാസര്‍ നന്ദിയും പറഞ്ഞു




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക