Image

ഷെറിന്‍ മാത്യുസ് വധകേസ് വിചാരണ 22-ലേക്കു മാറ്റി

Published on 08 March, 2018
ഷെറിന്‍ മാത്യുസ് വധകേസ് വിചാരണ 22-ലേക്കു മാറ്റി
ഡാളസ്: കഴിഞ്ഞ ഒക്ടൊബറില്‍ ഷെറിന്‍ മാത്യൂസ്(മൂന്ന്) കൊല്ലപ്പെട്ട കേസില്‍ വിചാരണ ഈ മാസം 22-ലെക്കു മാറ്റി. രണ്ടാം തവണയാണു വിചാരണ മാറ്റുന്നത്.
കൊലക്കുറ്റം ചാര്‍ജ് ചെയ്ത വളര്‍ത്തു പിതാവ് വെസ്ലി മാത്യൂസും കുട്ടിയെ തനിച്ചാക്കി പോയതിനു ചാര്‍ജ് ചെയ്യപ്പെട്ട ഭാര്യ സിനി മാത്യൂസും ജയിലില്‍ തന്നെയാണു. വെസ്ലിക്കു (37) ഒരു മില്യന്‍ ഡോളറും സിനിക്കു ഒരു ലക്ഷം ഡോളറുമാണു ജാമ്യത്തുക നിശ്ചയിച്ചിരിക്കുന്നത്.
വെസ്ലിക്ക് ജീവപര്യന്തം മുതല്‍ വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണു ചാര്‍ജ് ചെയ്തിരിക്കുന്നത്. സിനിക്ക് രണ്ട് മുതല്‍ 20 വര്‍ഷം വരെ ശിക്ഷ കിട്ടാം.
ഈ കേസുകളില്‍ ഇരുവരും ഇതു വരെ കോടതിയില്‍ ഹാജരായിട്ടില്ല. സ്വന്തം പുത്രിയുടെ കസ്റ്റഡി സംബന്ധിച്ച് കേസില്‍ ഇരുവരും ജൂവനൈല്‍ കോടതിയില്‍ ഹാജരായിരുന്നു. രണ്ടു പേരും സ്വന്തം പുത്രിയുടെ മേലുള്ള പിത്രുത്വാവകാശം ഉപേക്ഷിക്കുകയായിരുന്നു. കുട്ടി ഇപ്പോല്‍ ഹൂസ്റ്റണില്‍ വെസ്ലിയുടെ സഹോദരനൊപ്പമാണ്.
കേസ് ഈ മാസം 22-നും പരിഗണിക്കാന്‍ സാധ്യതയില്ലെന്നാണു വിദഗ്ദര്‍ പറയുന്നത്. അന്വേഷണവും നടപടിക്രംങ്ങളും തീരാന്‍ സമയമെടുക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക