Image

മാഗിന്റെ നേതൃത്വത്തില്‍ കാര്‍ഷിക സെമിനാര്‍ മാര്‍ച്ച് 10 നു ശനിയാഴ്ച

ജീമോന്‍ റാന്നി Published on 09 March, 2018
മാഗിന്റെ നേതൃത്വത്തില്‍ കാര്‍ഷിക സെമിനാര്‍ മാര്‍ച്ച് 10 നു ശനിയാഴ്ച
ഹൂസ്റ്റണ്‍: മലയാളീ അസ്സോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഹൂസ്റ്റന്റെ (MAGH) നേതൃത്വത്തില്‍ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടത്തപ്പെടുന്ന സെമിനാര്‍ പരമ്പരയില്‍ രണ്ടാമത് സെമിനാറായി 'കാര്‍ഷിക സെമിനാര്‍' നടത്തുന്നു. 

മാര്‍ച്ച് 10 നു ശനിയാഴ്ച മാഗിന്റെ ആസ്ഥാനമായ കേരള ഹൗസില്‍ വച്ച് വൈകുന്നേരം 3 മുതല്‍   നടത്തപ്പെടുന്ന സെമിനാറില്‍ മാഗ് പ്രസിഡന്റ് ജോഷ്വാ ജോര്‍ജ് അധ്യക്ഷത വഹിയ്ക്കും. 

'കൃഷിയും അതിന്റെ നൂതന സാധ്യതകളും ' എന്ന വിഷയത്തെ അധികരിച്ചു നടത്തപെടുന്ന സെമിനാറില്‍ കൃഷി ഗവേഷണ രംഗത്തെ പ്രമുഖനും കൃഷി വിദഗ്ധനുമായ ഡോ.മാണി സ്‌കറിയാ നേതൃത്വം നല്‍കും.  ഡട ഇകഠഞഡട ഘഘഇ യുടെ സ്ഥാപകനും പ്രസിഡന്റുമായ  ഡോ.മാണി ഓറഞ്ച് കൃഷിയില്‍ ഗവേഷണം നടത്തി വന്‍ വിജയം കൈവരിച്ച മലയാളി കൂടിയാണ്. ടെക്‌സസിലെ മക്കാലിനില്‍ പ്രൊഫസറും പ്ലാന്റ് പതോളജിസ്റ്റും കൂടിയാണ് ഇദ്ദേഹം.  

കൃഷി സംബന്ധമായ ഏതു സംശയങ്ങള്‍ക്കും മറുപടി നല്‍കുവാനും മെച്ചപ്പെട്ട കൃഷിയുടെ സാധ്യതകളെ പറ്റി ആധികാരികമായി പറയുവാന്‍ കഴിവുമുള്ള  ഇദ്ദേഹത്തിന്റെ പ്രഭാഷണം ശ്രവിക്കുവാന്‍ കിട്ടുന്ന അസുലഭ അവസരം വിനിയോഗിക്കുവാന്‍  എല്ലാ മലയാളീ സുഹൃത്തുക്കളെയും ക്ഷണിക്കുന്നുവെന്ന് ഭാരവാഹികള്‍ അറിയിച്ചു. 

'റിയല്‍ എസ്‌റ്റേറ്റ്  (real estate) മേഖലയിലെ അനന്ത   സാധ്യതകള്‍' എന്ന വിഷയത്തെ അധികരിച്ചായിരുന്നു കഴിഞ്ഞയാഴ്ച നടന്ന ആദ്യ  സെമിനാര്‍ 


കൂടുതല്‍ വിവരങ്ങള്‍ക്ക്,  

ആന്‍ഡ്രൂസ് ജേക്കബ്  713 885 7934 
റജി ജോണ്‍  832 723 7995
വിനോദ് വാസുദേവന്‍   832 528 6581
പൊന്നു പിള്ള  281 261 4950
മോന്‍സി കുര്യാക്കോസ്  713 560 8156 


 
റിപ്പോര്‍ട്ട് : ജീമോന്‍ റാന്നി

മാഗിന്റെ നേതൃത്വത്തില്‍ കാര്‍ഷിക സെമിനാര്‍ മാര്‍ച്ച് 10 നു ശനിയാഴ്ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക