Image

സച്ചിനെ ആദരിക്കാനായി മ്യൂസിയം നിര്‍മിക്കണമെന്ന്

Published on 18 March, 2012
സച്ചിനെ ആദരിക്കാനായി മ്യൂസിയം നിര്‍മിക്കണമെന്ന്
മുംബൈ: അന്താരാഷട്ര ക്രിക്കറ്റില്‍ നൂറു സെഞ്ചുറികള്‍ തികച്ച ഇന്ത്യന്‍ താരം സച്ചിന്‍ തെണ്ടുല്‍ക്കറെ ആദരിക്കാനായി മഹാരാഷ്ട്രയില്‍ അന്താരാഷ്ട്ര മ്യൂസിയം നിര്‍മിക്കണമെന്ന് മഹാരാഷ്ട്ര പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് മണിക്‌റാവു താക്കറെ. സ്വിറ്റ്‌സര്‍ലന്‍ഡിലെ ഒളിമ്പിക് മ്യൂസിയം ഇതിന് മാതൃകയാക്കണമെന്നും മണിക്‌റാവു താക്കറെ പറഞ്ഞു. മ്യൂസിയം നിര്‍മിക്കാനായി പൂനെ മുനിസിപ്പല്‍ കോര്‍പറേഷന്‍ കഴിഞ്ഞവര്‍ഷം തന്നെ 1.25 ഏക്കര്‍ സ്ഥലം മാറ്റിവെച്ചിട്ടുണ്ട്. മ്യൂസിയം നിര്‍മിക്കുന്നതിനുള്ള ചെലവ് സര്‍ക്കാര്‍ വഹിക്കണമെന്നും മണിക്‌റാവു താക്കറെ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക