Image

ടെക്‌സസില്‍ ചുവപ്പ് തരംഗം നീല തരംഗത്തെ മറികടന്നു (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 09 March, 2018
ടെക്‌സസില്‍ ചുവപ്പ് തരംഗം നീല തരംഗത്തെ മറികടന്നു (ഏബ്രഹാം തോമസ്)
അമേരിക്കയുടെ റിപ്പബ്ലിക്കന്‍(ചുവപ്പ്) കോട്ടയായ വിശേഷിപ്പിക്കപ്പെടുന്ന ടെക്‌സസ് ഇത്തവണ ഡെമോക്രാറ്റിക്(നീല) തരംഗത്തില്‍ തകര്‍ന്ന് വീഴുമെന്ന പ്രതീക്ഷ അസ്ഥാനത്താണ് എന്നാണ് പ്രൈമറികളിലെ വോട്ടിംഗ് വ്യക്തമാക്കുന്നത്. ഡെമോക്രാറ്റിംഗ് പ്രൈമറിയില്‍ ഏതാണ്ട് 10 ലക്ഷം പേരെ ചെയ്യാന്‍ എത്തിയുള്ളൂ. വോട്ടര്‍മാരെ കൂടുതലായി പോളിംഗ് സ്‌റ്റേഷനുകളില്‍ എത്തിക്കുവാന്‍ വളരെ വലിയ ശ്രമങ്ങള്‍ നടത്തിയതിനാല്‍ വലിയ ടേണ്‍ ഔട്ട് ഡെമോക്രാറ്റിക് നേതാക്കള്‍ പ്രതീക്ഷിച്ചിരുന്നു. പക്ഷെ ഇങ്ങനെ സംഭവിച്ചില്ല. റിപ്പബ്ലിക്കന്‍ വോട്ടര്‍മാരില്‍ പതിനഞ്ചു ലക്ഷത്തോളം പേര്‍ പ്രൈമറികളില്‍ വോട്ടു ചെയ്തു.

സംസ്ഥാനത്തെ പ്രധാനശ്രദ്ധാകേന്ദ്രങ്ങൡലൊന്ന് സെനറ്റര്‍ ടെഡ്ക്രൂസും(റിപ്പബ്ലിക്കന്‍) ആ സെനറ്റ് സീറ്റ് പിടിച്ചെടുക്കുവാന്‍ ശ്രമിക്കുന്ന ഡെമോക്രാറ്റ് ബേറ്റോ ഒറൂര്‍ക്കിയും കാഴ്ച വയ്ക്കുന്ന പ്രകടനങ്ങളായിരുന്നു. ക്രൂസിന് സെനറ്റ് സീറ്റ് നഷ്ടപ്പെടും എന്ന് പ്രവചനകളുണ്ടായിരുന്നുവെങ്കിലും പോള്‍ ചെയ്തതിന്റെ 85% വോട്ടു നേടി ടിക്കറ്റ് നേടാനുള്ള സാധ്യത നിലനിര്‍ത്തി. ഒറൂര്‍ക്കിക്ക് 62% ലഭിച്ചു. ഗവര്‍ണ്ണര്‍ ഗ്രെഗ് ആബട്ട് 90% വോട്ടുകള്‍ നേടി ടിക്കറ്റ് ഉറപ്പിച്ചു. എതിരാളിയാവാന്‍ സാധ്യതയുള്ള ലൂപേ വാല്‍ഡെസിന് പക്ഷെ ആന്‍ഡ്രൂവൈറ്റിനെ റണ്‍ ഓഫീല്‍ നേരിടണം. വാല്‍ഡേസിന് 43% വോട്ടുകളേ നേടാന്‍ കഴിഞ്ഞുള്ളൂ. ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ തൊട്ടടുത്ത സ്ഥാനാര്‍ത്ഥിയായ വൈറ്റ് 27% വോട്ടുകള്‍ നേടി. റണ്‍ ഓഫില്‍ രണ്ടാം സ്ഥാനക്കാര്‍ ഒന്നാം സ്ഥാനത്ത് എത്തുന്നതും പതിവാണ്.

ലഫ്റ്റനന്റ് ഗവര്‍ണ്ണര്‍ ഡാന്‍പാട്രിക്ക് 76% വോട്ടുകള്‍ നേടി തന്റെ ടിക്കറ്റ് ഉറപ്പിച്ചപ്പോള്‍ ഡെമോക്രാറ്റിക് എതിരാളിയാവുന്ന മൈക്ക് കോളര്‍ 52% വോട്ടുകളാണ് നേടിയത്. മുന്‍ ഫ്‌ളോറിഡ ഗവര്‍ണര്‍ ജെബ് ബുഷിന്റെ മകനും ലാന്‍ഡ് കമ്മീഷ്ണറുമായ ജോര്‍ജ് പി. ബുഷ്് 58% വോട്ടുകള്‍ നേടി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചു. ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥികളില്‍ 70% വോട്ടുകള്‍ കരസ്ഥമാക്കിയ മിഗ്വേല്‍ സുവാസോ ആയിരിക്കും ബുഷിന്റെ എതിരാളി.

സെനറ്റ് സീറ്റിലെ ഒറൂര്‍ക്കിയുടെ പ്രകടനം ഡെമോക്രാറ്റുകളെ നിരാശരാക്കി. ക്രൂസിനെ പരാജയപ്പെടുത്താന്‍ കഴിവുള്ള ഒരു സ്ഥാനാര്‍ത്ഥി തങ്ങള്‍ക്ക് എന്ന സുരക്ഷിതബോധത്തിന് ക്ഷതം സംഭവിച്ചിരിക്കുകയാണ്. കഴിഞ്ഞ 24 മാസമായി ടെക്‌സസില്‍ അങ്ങോളമിങ്ങോളം ഓടിനടന്ന് പ്രചരണം നടത്തിയിട്ടും വോട്ടര്‍മാരില്‍ കാര്യമായ സ്വാധീനം ഒറൂര്‍ക്കിക്ക് ഉണ്ടാക്കുവാന്‍ കഴിഞ്ഞില്ല എന്ന് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.

മറു ഭാഗത്ത് തികഞ്ഞ ആത്മവിശ്വാസത്തിലാണ് ക്രൂസ്. 85% വോട്ടെന്നാല്‍ ഏതാണ്ട് 13 ലക്ഷം പേര്‍ തനിക്ക് വോട്ടു ചെയ്തു എന്ന് ക്രൂസ് പറഞ്ഞു. പൊതു തിരഞ്ഞെടുപ്പിന്റെ പ്രചരണം ഒരു കണ്‍ട്രിമ്യൂസിക്. ജിംഗിളിലൂടെയും ടെക്‌സസുകാരുടെ തോക്കുകള്‍ വിവാദ വിഷയമാക്കുകയും ചെയ്ത് ആരംഭിച്ചു. യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് ടെക്‌സസ് നടത്തിയ സര്‍വേയില്‍ 40% പേര്‍ തങ്ങള്‍ക്ക് ഒറൂര്‍ക്കിയെ അറിയില്ലെന്നോ സ്ഥാനാര്‍ത്ഥിയെകുറിച്ച് അഭിപ്രായം ഒന്നും ഇല്ലെന്നോ കഴിഞ്ഞ മാസം പറഞ്ഞിരുന്നു. ഒറൂര്‍ക്കി ഇതുവരെ പ്രചരണത്തിന് ചെലവഴിച്ചത് 42 ലക്ഷം ഡോളറാണ്.

അടുത്ത വര്‍ഷം ടെക്‌സസ് സ്പീക്കര്‍ സ്‌ട്രോസിന്റെ സ്ഥാനത്ത് ആരായിരിക്കും എന്ന ചോദ്യം നിര്‍ണ്ണായകമാണ്. ഡാലസ്, ഹ്യൂസ്റ്റണ്‍ നഗരപ്രാന്തങ്ങളില്‍ മാത്രം ഭൂരിപക്ഷമുള്ള ഡെമോക്രാറ്റുകള്‍ക്ക് ജനപ്രതിനിധി സഭയില്‍ ഭൂരിപക്ഷം നേടി സ്വന്തം സ്പീക്കറെ അവരോധിക്കുവാന്‍ കഴിയുമോ എന്നതാണ് രാഷ്ട്രീയ പ്രാധാന്യമുളള ചോദ്യം.
പ്രൈമറിക്ക് മുന്‍പ് ടെക്‌സസിലെ നീലതരംഗത്തെ കുറിച്ച് വലിയ ചര്‍ച്ചകള്‍ നടന്നിരുന്നു. ഫലം വന്നപ്പോള്‍ ഈ തരംഗം അപ്രത്യക്ഷമായ അനുഭവമാണുള്ളത്്.

ടെക്‌സസില്‍ ചുവപ്പ് തരംഗം നീല തരംഗത്തെ മറികടന്നു (ഏബ്രഹാം തോമസ്)
Join WhatsApp News
Patriot 2018-03-09 07:10:59
it came to be true, n.korea had film made long ago US sitting down to talk with them. This will raise their world status and be equal to US.
രവി മേനോൻ 2018-03-09 09:50:49
ഇനി ഒരിക്കലും കരകയറാൻ പറ്റാത്ത ആഴത്തിലേക്കല്ലേ, ഒബി ഡെമോക്രാറ്റിക്‌ പാർട്ടിയെ കൊണ്ട് തള്ളിയത്?
ട്രംപ് അത് ശരിക്കും മുതലെടുത്തു. സാരമില്ല 2024ൽ നോക്കാം 
Our role model Trump - 2018-03-09 06:31:08

The only successful deal that trump ever made is passing  hush money to porn star through his lawyer.

Paul Manafort was greeted on the way from court with signs ‘ TRAITOR, BLOOD MONEY’. Another patriot threw a russian flag at him shouting -you traitor you sold US to Russia, how much did you get?

 

 

കൊടുങ്കാറ്റു ഡാനിയേൽ 2018-03-09 11:10:08
നിന്നെ എല്ലാം ശരിയാക്കി തരുന്നുണ്ട് . റോബർട്ട് മുള്ളറും ഞാനും കൂടി

Why Malayalee 2018-03-09 13:36:19

Every news media under the Sun is reporting trump as crook. 17 intelligence agencies reported his collusion with Russia. Several of his staff are indicted for collusion and money laundering and treason. Many of his staff left him. Still some Malayalees preach he is innocent and great.

Tariffs  brought the big depression.

Tax cuts brought the big Recession

Trump brought both to us.

Obama suggested to meet North Korean President, he was hit hard by republicans. Now trump says he will meet him. Now trump is a hero = white privilege, but what will malayalees get  by supporting white supremacists?

TRUTH FINDER 2018-03-09 15:30:35

Cohen, trump’s lawyer used tump organization e mail  to arrange the hush money with the porn star.

Stormy Daniel’s sex allegations are not about money  or sex, it is Democracy at stake, obstruction of Justice. If we have rule of Law, he will go to jail. But the republicans are protecting trump because they all are part of the crime.

Even berne sanders took  Russian money.

The Law firm in NY handling  stormy Daniel’s relation to trump received thousands from trump campaign.

Trump family is using government to pay off their debts.

"Pharma bro" Martin Shkreli became the face of Wall Street greed when he hiked the cost of Daraprim by 5,000 percent; on Friday, a judge sentenced him to seven years in prison for defrauding investors in his hedge funds. Trump is eager to fill the court with republican judges- why trump family can be in prison for years if Justice is done properly.

 

 

 

Trump fan 2018-03-11 17:20:31

Chuck Todd was called a son of a b….h by trump

Trump is trump but unable to understand his supporters who claim to be Christians & their  support of NRA & Porn. Same true with malayalees. Those who support him are like him, …….. grabbers, giving money for porn.

Stormy the porn star will bring trump down before Mueller arrest him.

The legislative blitz that rocketed the $1.5 trillion tax cut through Congress in less than two months created a host of errors and ambiguities in the law that businesses big and small are just now discovering and scrambling to address.

Companies and trade groups are pushing the Treasury Department and Congress to fix the law’s consequences, some intended and some not, including provisions that disadvantage certain farmers, hurt restaurateurs and retailers and could balloon the tax bills of large multinational corporations.

Trump falsely claimed that conservative-leaning pollster Rasmussen and other polls have shown him with approval ratings at around 50 percent, even though Rasmussen currently has Trump's approval rating at 44 percent and the majority of other major pollsters have Trump's approval rating hovering been percentages in the high 30s and low 40s.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക