Image

കര്‍ണാടകയില്‍ വീണ്ടും എംഎല്‍എമാരുടെ രാജി ഭീഷണി

Published on 18 March, 2012
കര്‍ണാടകയില്‍ വീണ്ടും എംഎല്‍എമാരുടെ രാജി ഭീഷണി
ബാഗളൂര്‍: കര്‍ണാടക ബിജെപിയിലെ അധികാര തര്‍ക്കം പുതിയ തലത്തിലേക്ക്. പാര്‍ട്ടിയിലെ തര്‍ക്കം അവസാനിപ്പിച്ചില്ലെങ്കില്‍ താനടക്കം 20 എംഎല്‍എമാര്‍ രാജിവയ്ക്കുമെന്ന് മന്ത്രി ബാലചന്ദ്ര ജര്‍കിഹോളി ഭീഷണി മുഴക്കി. മുഖ്യമന്ത്രി സ്ഥാനത്ത് തിരിച്ചെത്താന്‍ യെദിയൂരപ്പ ഗ്രൂപ്പ് യോഗങ്ങളുമായി മുന്നേറുമ്പോഴാണ് പുതിയ നീക്കം. ഉടന്‍ തന്നെ രാജിക്കത്തുകള്‍ ഗവര്‍ണര്‍ക്ക് കൈമാറുമെന്ന് അദ്ദേഹം പറഞ്ഞു.

എന്നാല്‍ മന്ത്രി ബാലചന്ദ്ര മുഖ്യമന്ത്രി ഡി.വി. സദാനന്ദ ഗൗഡയെ പരോക്ഷമായി പിന്തുണയ്ക്കുന്നുമുണ്ട് . ഗൗഡ കാലാവധി പൂര്‍ത്തിയാക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി. രണ്ടു വര്‍ഷം മുമ്പ് യെദിയൂരപ്പയ്‌ക്കെതിരെ 16 എംഎല്‍എമാരെ അണിനിരത്തി വിമത നീക്കം നടത്തിയത് ഇദ്ദേഹമാണ് . സ്പീക്കര്‍ കെ ജി ബൊപ്പയ്യ ഇവരെ അയോഗ്യരാക്കിയത് അന്ന് ദേശീയ തലത്തില്‍ വിവാദമായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക