Image

ജെഡിയുവിന്‌ രാജ്യസഭാ സീറ്റ്‌ നല്‍കാന്‍ ഇടതുമുന്നണിയില്‍ ധാരണ

Published on 09 March, 2018
 ജെഡിയുവിന്‌ രാജ്യസഭാ സീറ്റ്‌ നല്‍കാന്‍ ഇടതുമുന്നണിയില്‍ ധാരണ


ജനതാദളിന്റെ(യു)വിന്‌ രാജ്യസഭാ സീറ്റ്‌ നല്‍കാന്‍ ഇടതുമുന്നണിയില്‍ ധാരണ. ഇടതു മുന്നണി യോഗത്തിലാണ്‌ ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്‌. ജെഡിയുവുമായി മുന്നണി സഹകരിക്കും. നിലവില്‍ യുഡിഎഫ്‌ ബന്ധം ഉപേക്ഷിച്ച ശേഷം ഇടതു മുന്നണി പ്രവേശനത്തിനു ശ്രമിക്കുന്ന ജെഡിയു ആശ്വാസം നല്‍കുന്ന തീരുമാനമാണിത്‌.

പക്ഷേ ഇതു വരെ ജെഡിയുവിനെ മുന്നണിയില്‍ പ്രവേശിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനമായില്ല. ജെഡിയുവിനെ മുന്നണിയിലെടുക്കുന്ന കാര്യത്തില്‍ സിപിഐഎമ്മും സിപിഐയും അനുകൂല നിലപാടാണ്‌ സ്വീകരിക്കുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക