Image

ഗൗരി ലങ്കേഷ്‌ വധത്തില്‍ ആദ്യ അറസ്റ്റ്‌ ; ഹിന്ദു യുവസേന പ്രവര്‍ത്തകനെ കസ്റ്റഡിയില്‍ വിട്ടു

Published on 09 March, 2018
ഗൗരി ലങ്കേഷ്‌ വധത്തില്‍ ആദ്യ അറസ്റ്റ്‌ ; ഹിന്ദു യുവസേന പ്രവര്‍ത്തകനെ  കസ്റ്റഡിയില്‍ വിട്ടു

മാധ്യമപ്രര്‍ത്തക ഗൗരി ലങ്കേഷ്‌ വധത്തില്‍ ആദ്യത്തെ അറസ്റ്റ്‌. ഒന്നാം പ്രതിയായ ഹിന്ദു യുവസേന പ്രവര്‍ത്തകന്‍ കെ ടി നവീന്‍ കുമാറിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ്‌ ചെയ്‌തു. ഇദ്ദേഹത്തെ അഞ്ച്‌ ദിവസത്തെ കസ്റ്റഡിയില്‍ വിടാന്‍ ബംഗളൂരു മജിസ്രേറ്റ്‌ കോടതി ഉത്തരവിട്ടു.കൊലപാതകവുമായി ബന്ധപ്പെട്ട മറ്റു പങ്കാളികളെ കുറിച്ച പൊലീസിന്‌ വിവരം ലഭിച്ചിട്ടുണ്ടെന്നാണ്‌ സുചന.

മാണ്ഡ്യയിലെ മദൂര്‍ സ്വദേശിയും ബിന്ദു യുവസേന മേതാവുമായ നവിന്‍ കുമാറിനെ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. തീവ്രവാദി സംഘടനയുമായ സനാതന്‍ സന്‍സ്‌തയുമായി അടുത്ത ബന്ധമുള്ളയാളാണ്‌ ഇയാളെന്നാണ്‌ പ്രാഥമീക വിവരം.

വെടിയുണ്ടകള്‍ അനധികൃതമായി സൂക്ഷിച്ചതിനാണ്‌ നവീന്‍ കുമാറിനെ കസ്റ്റഡിയിലെടുത്തത്‌. പിടിച്ചെടുത്ത വെടിയുണ്ടകളിലെ സാമ്യമാണ്‌ ഗൗരി ലങ്കേഷിന്റെ വധവുമായി ബന്ധപ്പെടുത്താന്‍ പോലീസിന്‌ തുമ്പായത്‌.

2017 സെപ്‌തംബ
റിലാണ്‌ സ്വന്തം വീട്ടുമുറ്റത്ത്‌ മാധ്യമപ്രവര്‍ത്തകയായ ഗൗരി ലങ്കേഷ്‌ അക്രമികളുടെ വെടിയേറ്റ്‌ മരിക്കുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക