Image

ഹൈക്കോടതി ജഡ്‌ജി കമാല്‍ പാഷയ്‌ക്ക്‌ സ്ഥാന ചലനം

Published on 09 March, 2018
ഹൈക്കോടതി ജഡ്‌ജി കമാല്‍ പാഷയ്‌ക്ക്‌ സ്ഥാന ചലനം

ഹൈക്കോടതി ജഡ്‌ജി കമാല്‍ പാഷയ്‌ക്ക്‌ സ്ഥാനചലനം. ക്രമിനല്‍ കേസുകള്‍ പരിഗണിക്കുന്ന ബഞ്ചില്‍ നിന്ന്‌ സിവില്‍ കേസുകള്‍ വാദിക്കുന്ന ബഞ്ചിലേക്കാണ്‌ മാറ്റിയിരിക്കുന്നത്‌. ആകെ 23 ജഡ്‌ജിമാര്‍ക്കാണ്‌ സ്ഥാനമാറ്റം ഉണ്ടായിരിക്കുന്നത്‌.

കഴിഞ്ഞ ദിവസമാണ്‌ ഷുഹൈബ്‌ കേസിലും സഭാഭൂമിയിടപാട്‌ കേസിലും കമാല്‍ പാഷ സുപ്രധാന വിധി പുറപ്പെടുവിച്ചിരുന്നത്‌.

ഷുഹൈബ്‌ കേസില്‍ സംസ്ഥാന സര്‍ാരിന്റെ വാദങ്ങള്‍ തള്ളിയ കമാല്‍ പാഷ കേസ്‌ സിബിഐയ്‌ക്ക്‌ വിടുകയും സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനവും നടത്തിയിരുന്നു.  കര്‍ദിനാള്‍ മാര്‍ ആലേഞ്ചേരി ഉള്‍പ്പെട്ട ഭൂമിയിടപാട്‌ കേസില്‍ പൊലീസ്‌ അന്വേഷണത്തിന്‌ ഉത്തരവിടുകയും മാര്‍ ആലഞ്ചേരിക്കെതിരെയും രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക