Image

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വി.എസ് അച്യുതാനന്ദന്‍

Published on 09 March, 2018
കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വി.എസ് അച്യുതാനന്ദന്‍
തിരുവനന്തപുരം: വിവാദഭൂമിയിടപാടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ ഭരണപരിഷ്‌കാര കമ്മീഷന്‍ വി.എസ് അച്യുതാനന്ദന്‍. മതമേലദ്ധ്യക്ഷന്മാര്‍ പൊതുസ്വത്തുക്കള്‍ സ്വകാര്യ മുതല്‍ പോലെ കൈകാര്യം ചെയ്യുന്നത് ആശാസ്യമല്ലെന്ന് വി.എസ് പ്രസ്താവനയില്‍ പറഞ്ഞു.

കത്തോലിക്കാ സഭയിലെ അങ്കമാലി അതിരൂപതയിലുണ്ടായ ഭൂമി വില്‍പന സംബന്ധിച്ച വിഷയം ഗൗരവതരമാണ്. അങ്കമാലി രൂപതയുടെ ഭൂമിയിടപാട് സംബന്ധിച്ച് ഹൈകോടതി ഉത്തരവിട്ട അന്വേഷണം തടസപ്പെടുത്താനുള്ള ശ്രമങ്ങളില്‍ നിന്ന് കര്‍ദിനാളും അദ്ദേഹത്തെ പിന്തുണക്കുന്ന വിഭാഗവും പിന്മാറണമെന്നും വി.എസ് അഭിപ്രായപ്പെട്ടു.

ഭൂമിയിടപാട് കേസില്‍ കോടതി നിര്‍ദേശിച്ച രൂപത്തില്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ പൊലീസ് തയാറാകണം. ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി നിര്‍ദേശിച്ച ചര്‍ച്ച് ആക്റ്റ് നടപ്പിലാക്കുന്ന കാര്യവും സര്‍ക്കാര്‍ പരിഗണിക്കണമെന്ന് വി.എസ് ആവശ്യപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക