Image

കേണല്‍ ബി. പി രമേശ് നാമത്തിന്റെ ഇന്ത്യ കോര്‍ഡിനേറ്റര്‍

Published on 09 March, 2018
കേണല്‍ ബി. പി രമേശ് നാമത്തിന്റെ ഇന്ത്യ കോര്‍ഡിനേറ്റര്‍
ന്യൂജേഴ്‌സി: പ്രമുഖ സാംസ്കാരിക സംഘടനയായ നാമം ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി റിട്ടയേര്‍ഡ് കേണല്‍ ബി. പി രമേശിനെ കോര്‍ഡിനേറ്റര്‍ ആയി നിയമിച്ചതായി നാമം സ്ഥാപകന്‍ മാധവന്‍ ബി നായര്‍ അറിയിച്ചു.

ഇന്ത്യന്‍ ആര്‍മിയില്‍ നീണ്ട 31 വര്‍ഷത്തെ സേവനമാണ് കേണല്‍ രമേശ് നടത്തിയിട്ടുള്ളത്. വിശിഷ്ട സേവനത്തിന് കരസേനയുടെ ഗാലന്‍ട്രി അവാര്‍ഡ് മൂന്ന് തവണ അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. ഭീകരാക്രമണം ചെറുക്കുന്നിതിനിടയില്‍ പരിക്കേല്‍ക്കുന്ന സൈനികര്‍ക്കുള്ള Wound Medal (Parakram Padak) ലഭിച്ച കേണല്‍ രമേശ് 2010ല്‍ ആര്‍മിയില്‍ നിന്നും വിരമിച്ചു. തുടര്‍ന്ന് 2015 വരെ പബ്ലിക് സെക്ടര്‍ ബാങ്കില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ആയിരുന്നു. ഇപ്പോള്‍ തിരുവനന്തപുരത്തു അഭിഭാഷകന്‍ ആയി പ്രവര്‍ത്തിക്കുന്നു. പ്രസന്നയാണ് ഭാര്യ.

സംസ്കാരം,തനിമ,സൗഹൃദം, സംഘാടനം എന്നിവ ലക്ഷ്യമാക്കിയാണ് നോര്‍ത്ത് അമേരിക്കന്‍ മലയാളീസ് ആന്‍ഡ് അസോസിയേറ്റഡ് മെംബേര്‍സ് (നാമം) പ്രവര്‍ത്തിക്കുന്നത്. കാരുണ്യവും കലയും യോജിപ്പിച്ച് സാമുഹ്യസേവനത്തിന് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള സമാനചിന്താഗതിക്കാരുടെ സംഘടനയായ നാമം രണ്ടു വര്‍ഷം കൂടുമ്പോള്‍ നടത്തുന്ന എക്‌സലന്‍സ് അവാര്‍ഡ് നൈറ്റ് പ്രവാസി സമൂഹത്തില്‍ ശ്രദ്ദേയമാണ്. കേണല്‍ ബി. പി രമേശിനെ നാമത്തിന്റെ ഇന്ത്യ കോര്‍ഡിനേറ്റര്‍ ആയി നിയമിക്കാന്‍ സാധിച്ചതില്‍ സന്തോഷവും അഭിമാനവും ഉണ്ടെന്ന് മാധവന്‍ ബി നായര്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക