Image

പിഞ്ച് കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ; രാജസ്ഥാന്‍ നിയമം പാസാക്കി

Published on 09 March, 2018
പിഞ്ച് കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ; രാജസ്ഥാന്‍ നിയമം പാസാക്കി
പിഞ്ച് കുഞ്ഞുങ്ങളെ ലൈംഗീക പീഡനത്തിരിയാക്കുന്നവര്‍ക്ക് ഇനി രാജസ്ഥാനില്‍ വധശിക്ഷ. ഇതുമായി ബന്ധപ്പെട്ട ബില്‍ രാജസ്ഥാന്‍ നിയമസഭ പാസാക്കി. പന്ത്രണ്ട് വയസില്‍ താഴെയുള്ള കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്കാണ് വധശിക്ഷ ഉറപ്പാക്കുന്നത്. നേരത്തെ മധ്യപ്രദേശും സമാനമായ ബില്‍ പാസാക്കിയിരുന്നു. ഹരിയാനയും ഇത്തരത്തില്‍ ബില്‍ പാസാക്കാന്‍ ഒരുങ്ങുകയാണ്. മഹാരാഷ്ട്രയും കര്‍ണാടകയും കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കാനുള്ള നീക്കത്തിലാണ്.

ആഭ്യന്തര മന്ത്രി ഗുലാബ് ചന്ദ് കതാരിയ അവതരിപ്പിച്ച ബില്‍ ശബ്ദവോട്ടോടെയാണ് പാസാക്കിയത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 376 എഎ യില്‍ ഭേദഗതി വരുത്തിയാണ് വധശിക്ഷ ഉറപ്പ് വരുത്തിയിരിക്കുന്നത്. പന്ത്രണ്ട് വയസിനു താഴെയുള്ള കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷയോ, ജീവപര്യന്തത്തില്‍ കുറയാത്ത കഠിനതടവോ നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നു. ജീവപര്യന്തം മരണം വരെ തടവാണെന്നും ഭേദഗതിയില്‍ പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക