Image

സിംഗ്വിയുടെ ജയം ഉറപ്പായി, കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് മമതയുടെ പിന്തുണ

Published on 09 March, 2018
സിംഗ്വിയുടെ ജയം ഉറപ്പായി, കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് മമതയുടെ പിന്തുണ
രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് തൃണമൂല്‍ കോണ്‍ഗ്രസിന്റെ പിന്തുണ. കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിംഗ്വിയെ തെരഞ്ഞെടുപ്പില്‍ പിന്തുണയ്ക്കുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വെള്ളിയാഴ്ച പ്രഖ്യാപിച്ചു. സിപിഎമ്മിന്റെ തപന്‍കുമാര്‍ സെന്നിന്റെ കാലാവധി പൂര്‍ത്തിയാകുന്ന ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

സിംഗ്വിയും കപില്‍ സിബലും തങ്ങള്‍ക്കു വേണ്ടി നിരവധി കേസുകള്‍ വാദിച്ചിട്ടുണ്ടെന്നും അതുകൊണ്ടാണ് ബംഗാളില്‍നിന്ന് ഒഴിവുവരുന്ന അഞ്ചാമത് സീറ്റിലേക്ക് സിംഗ്വിയെ പിന്തുണയ്ക്കുന്നതെന്നും മമത പറഞ്ഞു.

പാര്‍ട്ടിയുടെ ഉന്നതാധികാരസമിതി യോഗത്തിനുശേഷമാണ് മമതയുടെ പ്രഖ്യാപനമുണ്ടായത്. ന്യൂഡല്‍ഹിയില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച അഭിഷേക് സിംഗ്വിയുടെ ജയം ഇതോടെ ഉറപ്പായി. ഇടതുമുന്നണിയുമായി ഉഭയകക്ഷിചര്‍ച്ച നടന്നുവരുന്നതിനിടെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്.

ബംഗാളില്‍ ബിജെപിയുടെ ഭീഷണി ശക്തമാകുന്നത് കണക്കിലെടുത്താണ് തൃണമൂല്‍ അധ്യക്ഷ മമതാ ബാനര്‍ജിയുടെ നീക്കമെന്നാണു സൂചന.
സിംഗ്വിയുടെ ജയം ഉറപ്പായി, കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് മമതയുടെ പിന്തുണ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക