Image

ലൈറ്റ്‌ മെട്രോ ; ഇ. ശ്രീധരനെ തിരിച്ചുവിളിക്കണമെന്ന്‌ മുഖ്യമന്ത്രിക്ക്‌ ചെന്നിത്തലയുടെ കത്ത്‌

Published on 10 March, 2018
ലൈറ്റ്‌ മെട്രോ ; ഇ. ശ്രീധരനെ തിരിച്ചുവിളിക്കണമെന്ന്‌ മുഖ്യമന്ത്രിക്ക്‌ ചെന്നിത്തലയുടെ കത്ത്‌


തിരുവനന്തപുരം: ലൈറ്റ്‌ മെട്രോ പദ്ധതിയുടെ നടത്തിപ്പിനായി ഇ.ശ്രീധരനെ തിരിച്ചു വിളിക്കണമെന്ന്‌ മുഖ്യമന്ത്രിക്ക്‌ പ്രതിപക്ഷ നേതാവ്‌ രമേഷ്‌ ചെന്നിത്തലയുടെ കത്ത്‌. ഡി.എം.ആര്‍.സി. പിന്‍വാങ്ങിയതോടെ ആഗോള ടെന്‍ഡര്‍ വിളിച്ച്‌ ലൈറ്റ്‌ മെട്രോ പണി നടത്താമെന്നാണ്‌ പറയുന്നത്‌. ആഗോള ടെന്‍ഡര്‍ എന്ന്‌ കേള്‍ക്കുന്നത്‌ സുഖമുള്ള കാര്യമാണെങ്കിലും അതിന്റെ പിന്നല്‍ കമ്മീഷന്‍ എന്നൊരുകാര്യം കാര്യം കൂടി ഉണ്ടെന്നത്‌ മറക്കരുതെന്നും പ്രതിപക്ഷ നേതാവ്‌ ചൂണ്ടിക്കാട്ടി.

കൊച്ചി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ഉപയോഗിച്ച്‌ ലൈറ്റ്‌ മെട്രോയുടെ പണി പദ്ധതി നടത്താമെന്ന വാദവും അപ്രായോഗ്യമാണെന്നും ഇന്ത്യയില്‍ ലൈറ്റ്‌ മെട്രോ നടപ്പാക്കാനുള്ള സാങ്കേതിക വൈദഗ്‌ദ്യം ഡി.എം.ആര്‍.സി.ക്ക്‌ മാത്രമേ ഉള്ളുവെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.

ഡി.എം.ആര്‍.സി.യെയും ശ്രീധരനെയും പിണക്കിവിടുന്നത്‌ തിരുവനന്തപുരംകോഴിക്കോട്‌ മെട്രോകളുടെ പണി അനന്തമായി നീളാനോ, എന്നെന്നേക്കുമായ സ്വപ്‌നം അസ്‌തമിക്കാനോ ആണ്‌ കാരണമാക്കുക.
തികച്ചും അസാധ്യമെന്ന്‌ കരുതിയിരുന്ന കൊച്ചി മെട്രോ പദ്ധതി കുറഞ്ഞ കാലംകൊണ്ട്‌ കുറഞ്ഞ ചെലവില്‍ നടപ്പായത്‌ ശ്രീധരന്റെ കര്‍മ്മകുശലയതും പ്രാഗത്ഭ്യവും കാരണവുമാണ്‌. ചെന്നിത്തല പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക