Image

ഗാന്ധിഭവനിലെ അന്തേവാസികള്‍ക്ക്‌ ലുലുഗ്രൂപ്പിന്റെ ഒരു കോടി സഹായം

Published on 10 March, 2018
ഗാന്ധിഭവനിലെ അന്തേവാസികള്‍ക്ക്‌ ലുലുഗ്രൂപ്പിന്റെ ഒരു കോടി സഹായം
കൊല്ലം : വനിതാദിനത്തില്‍ പത്തനാപുരം ഗാന്ധിഭവനിലെ അന്തേവാസികള്‍ക്ക്‌ ആശ്വാസമായി ലുലു ഗ്രൂപ്പ്‌ ചെയര്‍മാന്‍ എം എ യൂസഫലിയുടെ സഹായ വര്‍ഷം. ഗാന്ധി ഭവനിലെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഒരു കോടിരൂപയാണ്‌ ഇന്നലെ
ലുലു ഗ്രൂപ്പ്‌ കൈമാറിയത്‌.

ലുലു ഗ്രൂപ്പ്‌ പ്രതിവര്‍ഷം നല്‍കുന്ന ഗ്രാന്റ്‌ 25 ലക്ഷം വര്‌ദ്ധിപ്പിച്ച്‌ 65 ലക്ഷം രൂപയുടെ സഹായം കൈമാറിയിരുന്നു. കുടിവെള്ളത്തിന്‌ ബുദ്ധിമുട്ടുന്ന ഗാന്ധി ഭവനിലെ അന്തേവാസികള്‍ക്ക്‌ ആശ്വാസമായാണ്‌ ഇന്നലെ എംഎ യൂസഫലിയുടെ സഹായം എത്തിയത്‌.

 2016ല്‍ ലുലു ഗ്രൂപ്പ്‌ ചെയര്‍മാന്‍ എം.എ യൂസഫലി ഗാന്ധിഭവന്‍ സന്ദര്‍ശിച്ചപ്പോള്‍ നല്‍കിത്തുടങ്ങിയതാണ്‌ സഹായം. ഇതുവരെ മൂന്നു കോടിയിലേറെ രൂപ ഗാന്ധിഭവന്‌ എം.എ യൂസഫലി കൈമാറിയിട്ടുണ്ട്‌. ഇന്നലെ ഗാന്ധിഭവനില്‍ നടന്ന ചടങ്ങില്‍ ലുലു ഗ്രൂപ്പ്‌ പ്രതിനിധികളായ ജോയി ഷഡാനന്ദന്‍ , എന്‍.ബി. സ്വരാജ്‌, ഇ. നജിമുദ്ദീന്‍ എന്നിവരില്‍ നിന്നും ഗാന്ധിഭവന്‍ സെക്രട്ടറി ഡോ. പുനലൂര്‍ സോമരാജന്‍, ഗാന്ധിഭവനിലെ അമ്മമാര്‍ എന്നിവര്‍ ചേര്‍ന്ന്‌ ഏറ്റുവാങ്ങി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക