Image

40കാരിയെ കൂട്ടബലാത്സംഗം ചെയ്‌ത്‌ വീഡിയോ സോഷ്യല്‍ മീഡിയയിലിട്ടു; രാജസ്ഥാനില്‍ ആറുപേര്‍ക്കെതിരെ കേസ്‌

Published on 10 March, 2018
 40കാരിയെ കൂട്ടബലാത്സംഗം ചെയ്‌ത്‌ വീഡിയോ സോഷ്യല്‍ മീഡിയയിലിട്ടു; രാജസ്ഥാനില്‍ ആറുപേര്‍ക്കെതിരെ കേസ്‌

ജയ്‌പൂര്‍: രാജസ്ഥാനില്‍ 40കാരിയെ കൂട്ടബലാത്സംഗം ചെയ്‌ത്‌ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ അപ്‌ലോഡ്‌ ചെയ്‌തതായി പൊലീസ്‌. ആറുയുവാക്കള്‍ ചേര്‍ന്നാണ്‌ യുവതിയെ പീഡിപ്പിച്ചത്‌.

ഒരുമാസം മുമ്പാണ്‌ യുവതി ആക്രമിക്കപ്പെട്ടത്‌. ഇതിന്റെ വീഡിയോയെക്കുറിച്ച്‌ അറിഞ്ഞതോടെയാണ്‌ യുവതി മഹിളാ പൊലീസ്‌ സ്‌റ്റേഷനിലെത്തി പരാതി നല്‍കിയത്‌.

ആറുപേര്‍ക്കെതിരെ കേസ്‌ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ടെങ്കിലും ആരെയും ഇതുവരെ അറസ്റ്റു ചെയ്‌തിട്ടില്ല. മാര്‍ച്ച്‌ അഞ്ചിനാണ്‌ കോട്ടയിലെ പെട്ടിക്കടയിലെ ജീവനക്കാരിയായ യുവതി പൊലീസില്‍ പരാതി നല്‍കിയത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക