Image

കര്‍ണാടകയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന്‌ യെദിയൂരപ്പ

Published on 10 March, 2018
കര്‍ണാടകയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന്‌   യെദിയൂരപ്പ

സംസ്ഥാനത്തെ ക്രമസമാധന നിലതകര്‍ന്നതു കൊണ്ട്‌ കര്‍ണാടകയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന ആവശ്യവുമായി ബിജെപി നേതാവ്‌ ബി.എസ്‌ യെദിയൂരപ്പ. അനധികൃത സ്വത്തുസമ്പാദനവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ എ.ഐ.എ.ഡി.എം.കെ. നേതാവ്‌ വി കെ ശശികലയ്‌ക്ക്‌ പ്രത്യേക സൗകര്യങ്ങള്‍ നല്‍കാന്‍ മുഖ്യമന്ത്രി കെ. സിദ്ധരാമയ്യ നിര്‍ദേശം നല്‍കിയതായി യെദിയൂരപ്പ ആരോപിച്ചു.

ലോകായുക്ത പി. വിശ്വനാഥ്‌ ഷെട്ടിക്ക്‌ നേരെ സംസ്ഥാനത്ത്‌ നടന്ന ആക്രമണം ക്രമസമാധന നില തകര്‍ന്നതിന്റെ അടയാളമാണ്‌. മൂന്നു തവണയാണ്‌ ആക്രമി പി. വിശ്വനാഥ്‌ ഷെട്ടിയെ കുത്തിയത്‌. എന്നിട്ടും സുരക്ഷാ സംവിധാനങ്ങള്‍ കാര്യക്ഷമായി വര്‍ധിപ്പിക്കുന്നതിനുള്ള ശ്രമം സര്‍ക്കാര്‍ നടത്തുന്നില്ല. ഇത്തരം സംഭവങ്ങളുടെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത്‌ സിദ്ധരാമയ്യ രാജിവയ്‌ക്കണം.

കര്‍ണ്ണാടകയുടെ ചരിത്രത്തില്‍ ആദ്യമായി കൊലപാതകം, വഞ്ചന തുടങ്ങിയവ സാധാരണ സംഭവങ്ങളായി മാറി. നിലവില്‍ കര്‍ണാടക 'ഗുണ്ടാ സ്‌റ്റേറ്റ്‌' ആയി മാറിയെന്നും യെദിയൂരപ്പ ആരോപിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക