Image

ജമ്മു കശ്‌മീരില്‍ ഭൂചലനം: റിക്ടര്‍ സ്‌കെയിലില്‍ 4.5 തീവ്രത രേഖപ്പെടുത്തി

Published on 10 March, 2018
ജമ്മു കശ്‌മീരില്‍ ഭൂചലനം: റിക്ടര്‍ സ്‌കെയിലില്‍ 4.5 തീവ്രത രേഖപ്പെടുത്തി
ശ്രീനഗര്‍: ജമ്മു കശ്‌മീരില്‍ ഭൂചലനം. ശനിയാഴ്‌ച രാവിലെയാണ്‌ റിക്ടര്‍ സ്‌കെയിലില്‍ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്‌. എന്നാല്‍ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടില്ല.

ഇന്ത്യന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന വിവരം അനുസരിച്ച്‌ പത്ത്‌ കിലോമീറ്റര്‍ വ്യാപ്‌തിയിലാണ്‌ ഭൂചലനം രേഖപ്പെടുത്തിയിട്ടുള്ളത്‌. സംസ്ഥാനത്തിന്റെ ഭാഗങ്ങളിലായി ഭൂചലനം അനുഭവപ്പെട്ടതായി വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക