Image

പ്രിയയുടെ കണ്ണിറുക്കല്‍ സഭയില്‍, സുധാകരന്റെ നോട്ട ടെക്‌നോളജി വിശദീകരണത്തില്‍ അന്തം വിട്ട നിയമസഭാംഗങ്ങള്‍

Published on 10 March, 2018
പ്രിയയുടെ കണ്ണിറുക്കല്‍ സഭയില്‍, സുധാകരന്റെ നോട്ട ടെക്‌നോളജി വിശദീകരണത്തില്‍ അന്തം വിട്ട നിയമസഭാംഗങ്ങള്‍
പ്രിയ വാര്യരുടെ കണ്ണിറുക്കല്‍ നിയമസഭയില്‍ ചര്‍ച്ചയായി. മന്ത്രി ജി. സുധാകരന്‍ സാങ്കേതികവിദ്യയുമായി ബന്ധപ്പെടുത്തി ഇക്കാര്യം സംസാരിച്ചപ്പോള്‍ കാര്യം മനസ്സിലാകാതെ അന്തം വിട്ട നിയമസഭാ സാമാജികര്‍ ഒരു അഡാറ് ലവിലെ നായകന്റെ അവസ്ഥയിലായി. പ്രിയയുടെ കണ്ണിറുക്കല്‍ നോട്ട ടെക്‌നോളജി യുടെ മാറുന്ന രൂപമാണെന്നാണ് കവി കൂടിയായ മന്ത്രി ജി. സുധാകരന്‍ സഭയില്‍ പരാമര്‍ശിച്ചത്. ആളുകള്‍ ആളുകളെ നോക്കുന്ന രീതി മാറിക്കൊണ്ടിരിക്കുന്നു. ഒരു കുമാരി മറ്റൊരു കുമാരനെ നോക്കി കണ്ണിറുക്കുന്നതാണ് ഇപ്പോള്‍ ലോകത്തെ ഏറ്റവും വലിയ സംഭവം. ഇങ്ങനെ കണ്ണിറുക്കാന്‍ നമുക്കെല്ലാം പറ്റും. പരിശീലിക്കണമെന്നു മാത്രം-അദ്ദേഹം പറഞ്ഞു.

തൊഴില്‍ സുരക്ഷയില്ലാത്ത ഐ.ടി.മേഖലയിലെ ജീവനക്കാര്‍ക്ക് ക്ഷേമനിധി രൂപവത്കരിക്കണമെന്നാവശ്യപ്പെട്ട് പി.ടി. തോമസ് സ്വകാര്യബില്ലിന് അവതരണാനുമതി തേടിയിരുന്നു. സാങ്കേതികവിദ്യയുടെ വികസനത്തോടെ ഐ.ടി.മേഖലയില്‍ ഒട്ടേറെപ്പേര്‍ക്ക് ജോലി നഷ്ടമാകുന്നുവെന്ന് പി.ടി. തോമസ് പറഞ്ഞു. ഇത് കേട്ടപ്പോഴാണ് കണ്ണിറുക്കലിലൂടെ വളരുന്ന നോട്ട ടെക്‌നോളജിയെക്കുറിച്ച് സുധാകരന് ഓര്‍മവന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക