Image

സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റില്‍ അഴിച്ചുപണി, യുവാക്കള്‍ക്കു പ്രാതിനിധ്യം, പി. ജയരാജന്‍ അനുകൂലികള്‍ ജില്ല പിടിച്ചു

Published on 10 March, 2018
സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റില്‍ അഴിച്ചുപണി, യുവാക്കള്‍ക്കു പ്രാതിനിധ്യം, പി. ജയരാജന്‍ അനുകൂലികള്‍ ജില്ല പിടിച്ചു
യുവനിരയ്ക്ക് പ്രാതിനിധ്യം നല്‍കി 11 അംഗ സെക്രട്ടറിയേറ്റിനെ കണ്ണൂരില്‍ തെരഞ്ഞെടുത്തു. സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനെ അനുകൂലിക്കുന്നവരാണ് പുതിയതായി തെരഞ്ഞെടുത്ത അംഗങ്ങളില്‍ ഏറെയും. നിലവിലെ അംഗങ്ങളായ സി. കൃഷ്ണന്‍, വി. നാരായണന്‍, ഒ.വി. നാരായണന്‍, കെ.എം. ജോസഫ്, കെ.കെ. നാരായണന്‍ എന്നിവരെ ഒഴിവാക്കി. ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ ടി. കൃഷ്ണനെ നേരത്തെ ഒഴിവാക്കിയിരുന്നു.

ഇന്നു രാവിലെ സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയംഗം എം.വി. ജയരാജന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് അംഗങ്ങളെ തെരഞ്ഞെടുത്തത്. പി. ജയരാജന്‍, എം. പ്രകാശന്‍, എം. സുരേന്ദ്രന്‍, വത്സന്‍ പനോളി, എന്‍. ചന്ദ്രന്‍, കാരായി രാജന്‍ എന്നിവര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായി തുടരും. ടി.ഐ. മധുസൂദനന്‍, പി. ഹരീന്ദ്രന്‍, ടി.കെ. ഗോവിന്ദന്‍ മാസ്റ്റര്‍, പി. പുരുഷോത്തമന്‍, പി.വി. ഗോപിനാഥ് എന്നിവരാണ് പുതുതായി തെരഞ്ഞെടുക്കപ്പെട്ട സെക്രട്ടറിയേറ്റ് അംഗങ്ങള്‍.

യോഗത്തില്‍ സിപിഎം പിബി അംഗങ്ങളായ പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഇ.പി. ജയരാജന്‍, പി.കെ. ശ്രീമതി, കെ.കെ. ശൈലജ , സംസ്ഥാന കമ്മിറ്റി അംഗം എം.വി. ഗോവിന്ദന്‍ എന്നിവര്‍ പങ്കെടുത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക