Image

കാനഡയിലെ സ്ഥിര താമസക്കാര്‍ക്കും ,പൗരത്വം സ്വീകരിച്ചവര്‍ക്കും ഒരു ഓര്‍മ്മപ്പെടുത്തല്‍

Published on 10 March, 2018
കാനഡയിലെ സ്ഥിര താമസക്കാര്‍ക്കും ,പൗരത്വം സ്വീകരിച്ചവര്‍ക്കും ഒരു ഓര്‍മ്മപ്പെടുത്തല്‍
നമ്മുടെ ജന്മ ദേശവും ആയി എല്ലായ്‌പോഴും മാനസ്സീകമായി നല്ല ഊഷ്മള ബന്ധങ്ങള്‍ ഉള്ളവര്‍ ആണ് നാം ഏവരും. നമ്മുടെ ദൈനം ദിന ജീവിതത്തില്‍ സംഭവിച്ചു കൊണ്ടിരിയ്ക്കുന്ന എല്ലാ വിഷയങ്ങള്‍ക്കുമേലും താരതമ്യപ്പെടുത്തി ചിലപ്പോള്‍ എങ്കിലും ദുഖാകുലര്‍ ആകുന്നവരും.

പല ആവശ്യങ്ങള്‍ക്കായി കാനഡയ്ക്ക് വെളിയിലേയ്ക്ക്  യാത്രചെയ്യേണ്ടി വരുന്നവര്‍ ആയ നാം ഓരോ വ്യക്തികളും ചില കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തിയില്ല എങ്കില്‍ ചിലപ്പോള്‍ അതൊരു വലിയ വീഴ്ചയായും,ഒരു വന്‍ ബാധ്യത ആയും മാറിയേക്കാം.
കാനഡയില്‍ ചികിത്സാ രംഗത്ത് പല രീതിയില്‍ ഉള്ള കാല താമസം ആണ് നേരിട്ട് കൊണ്ടിരിക്കുന്നത്.വളരെ പെട്ടെന്നും,നല്ല ചികിത്സാ രീതികളും   ഒക്കെ നമ്മുടെ ജന്മ ദേശത്തും,യു എസ് ലും ഒക്കെ ലഭ്യം ആണ് താനും.

കാനഡയില്‍,പ്രത്യേകിച്ച് ഒന്റാറിയോ,ബ്രിട്ടീഷ് കൊളംബിയ എന്നിവിടങ്ങളില്‍ ചികിത്സാ ലഭ്യതയുടെ കാല താമസം വളരെ ദാരുണ അന്ത്യങ്ങള്‍ക്കു വരെ സാക്ഷി ആയിട്ട് ഉണ്ട് താനും.

'കഴിഞ്ഞ ആഴ്ച കനേഡിയന്‍ പൗരന് മെക്‌സിക്കോയില്‍ അപകടം സംഭവിക്കുകയും, ചികിത്സാ ചെലവുകള്‍ താങ്ങാന്‍ കഴിയാതെ അയാളെ പ്രത്യേക സജീകരണങ്ങളോടെ ടൊറന്റോ യിലേക്ക് കൊണ്ട് വരികയുണ്ടായി. പല മെച്ചപ്പെട്ട ആശുപത്രികളുലും വെന്റിലേറ്റര്‍ അന്യോഷിച്ചു വാഹനം ഒരു രാത്രി മുഴുവന്‍ ഓടികൊണ്ടിരുന്നു. കാരണം അത്യാവശ്യ വിഭാഗത്തില്‍ ഈ രോഗിയ്ക്ക് വേണ്ടുന്ന സൗകര്യങ്ങള്‍ ഉള്ള ആശുപത്രികള്‍ വളരെ വിരളം. അവസാനം നേരം പുലരുമ്പോള്‍ ഒന്റാറിയോ നോര്‍ത്ത് റീജിയനില്‍ ഉള്ള ആശുപത്രിയില്‍ അകാല മരണം സംഭവിച്ചു കൊണ്ട് ആ യാത്ര അവസാനിക്കുക ഉണ്ടായി.ഇത് അടുത്ത ദിവസങ്ങളില്‍ നടന്ന ഒരു സംഭവം മാത്രം.'
ആരുടെ ഭാഗത്താണ് വീഴ്ച്ച?കൃത്യമായി കാനഡയിലെ ആശുപത്രികളില്‍ വിവരങ്ങള്‍ അറിയിച്ചു രോഗിയെ കൊണ്ടുവരാതിരുന്നു എന്നതാണ് കാരണം. 

നാം വിദേശത്തേയ്ക്ക് യാത്രചെയ്തമ്പോള്‍ ഉറപ്പായും ഒരു നല്ല ട്രാവല്‍ ഇന്‍ഷുറന്‍സ് എടുത്തിരിയ്ക്കണം.കൂടാതെ ഇവിടെ ചികിത്സയില്‍ കഴിയുന്നവര്‍,കൃത്യമായി രോഗ നിര്‍ണ്ണയം കഴിഞ്ഞു അതിന്നായി ചികിത്സലഭിച്ചു കൊണ്ടിരിക്കുന്നവര്‍ ഒരു കാരണവശാലും,അന്യ ദേശത്തേക്കു ചികിത്സ തേടി പോകാതിരിയ്ക്കുക.ഇതിലും നല്ല രീതിയില്‍ ഉള്ള ഒരു ആധുനീക സൗകര്യങ്ങളും ഇന്ത്യയിലും,യു എസ യിലും ഇല്ല.പക്ഷെ ചികിത്സ കിട്ടുന്നതിനുള്ള സമയ പരിധി മാത്രം നമുക്ക് കുറയ്ക്കുവാന്‍ കഴിയും.
നീണ്ട അവധിയില്‍ പോകുന്നവര്‍ തിരിച്ചുള്ള യാത്രകള്‍ പാസ്‌പോര്‍ട്ട്, പി ആര്‍,ഹെല്‍ത് കാര്‍ഡ്,വിസ കാലാവധികള്‍ തീരുന്നതു വരെ കാത്തു നില്‍ക്കാതെ തിരികെ യാത്ര തിരിയ്ക്കുവാന്‍ ശ്രദ്ധിക്കുക.

കാരണം... നിങ്ങള്‍ കനേഡിയന്‍ പൗരന്‍ ആണെങ്കില്‍ കൂടിയും,ഒരു വര്‍ഷത്തിന് മേല്‍ (365 ദിവസം) രാജ്യത്തിന് പുറത്തു താമസിക്കുമ്പോള്‍ എക്‌സിറ്റ് ആയ എയര്‍ പോര്‍ട്ടിലെ സിസ്റ്റം നിങ്ങളുടെ ഡാറ്റ ഇമ്മിഗ്രേഷന്‍ സര്‍വീസില്‍ ആട്ടോമാറ്റിക് ആയി നിങ്ങളുടെ സ്റ്റാറ്റസ് രേഖപ്പെടുത്തുന്നു. ഇതേ രേഖകള്‍, റവന്യൂ, ആരോഗ്യവകുപ്പ്, കുട്ടികളുടെ വിദ്യാഭ്യാസം, സെന്‍സസ്, വോട്ടിങ്, പെന്‍ഷന്‍, ഡിസബിലിറ്റി, അങ്ങിനെ എന്തെല്ലാം ആനുകൂല്യങ്ങള്‍ ആണോ നമുക്ക് ലഭിക്കുന്നത് അവിടെ എല്ലാം രേഖപ്പെടുത്തി കഴിയുന്നു. നിശ്ചിത ദിവസം കഴിഞ്ഞു തിരികെ ഒന്റാറിയോ (കാനഡയില്‍ ) തിരികെ വിമാനം ഇറങ്ങുമ്പോള്‍,നിങ്ങളുടെ കൂടെ യാത്രചെയ്ത,ഭാര്യ/ഭര്‍ത്താവ്,പ്രായപൂര്‍ത്തി ആകാത്ത കുട്ടികള്‍ ഇവരെ എല്ലാം കുറിച്ചുള്ള നൂറായിരം ചോദ്യങ്ങള്‍,പഴയ അഡ്രസ്സ് ,കഴിഞ്ഞ വര്‍ഷത്തെ വരുമാനം, നാട്ടില്‍/അന്യദേശത്തു തങ്ങിയ രേഖകള്‍ ,..അങ്ങിനെ നീളുന്ന നിയമ കുരുക്കുകള്‍, പട്ടികകള്‍.

ഇനി ചികിത്സ തേടി പോയവര്‍ ആണ് എങ്കില്‍ അവര്‍ പുനര്‍ ചികിത്സ തേടുന്നു എങ്കില്‍ ആരോഗ്യ വകുപ്പില്‍ നിങ്ങളെ കാത്തിരിക്കുന്നത്  രോഗങ്ങള്‍ക്ക് അനുസരിച്ചു ലക്ഷങ്ങളുടെ ബില്ലുകള്‍ ആണ്.ആദ്യമൂന്ന് മാസം ഒരു ചികിത്സയും,ഡോക്ടര്‍ കണ്‍സള്‍ട്ടേഷനും സൗജന്യം അല്ല.തീവ്ര പരിചരണം ആവശ്യമുള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടുന്ന ഒരു കാര്യം ആണിത്.സ്വന്തം ചെലവില്‍ വീട്ടില്‍ ചികില്‍സിക്കാന്‍ നിയമം അനുവദിക്കുക ഇല്ല എന്ന് മാത്രവും അല്ല .അങ്ങിനെ ചെയ്താല്‍ നിയമപരമായി പോലീസ് കേസുകള്‍ എടുക്കുകയും ചെയ്യും.പ്രായപൂര്‍ത്തി ആകാത്ത കുട്ടികളെ സ്‌കൂളുകളില്‍ അയക്കാതെ ഇരുന്നാല്‍,വാക്‌സിനേഷനുകള്‍ എടുക്കാതെ ഇരുന്നാല്‍ അതും ശിഷാര്‍ഹം തന്നെ.

കാന്‍സര്‍, കിഡ്‌നി, പക്ഷാഘാതം, ശ്വാസകോശ രോഗങ്ങള്‍,..ഇങ്ങനെ തീവ്ര പരിചരണം ആവശ്യമുള്ള രോഗങ്ങള്‍ക്ക് നിങ്ങള്‍ നാട്ടില്‍ ചെയ്ത ചികിത്സാ രീതികളില്‍ പല രേഖകളും ഇവിടെ സ്വീകരിക്കുകയില്ല എന്നതിനാല്‍  വീണ്ടും എല്ലാ ടെസ്റ്റുകള്‍ ചെയ്യുമ്പോള്‍ കൈയ്യില്‍ കരുതേണ്ടത് പതിനായിരങ്ങള്‍ ആണ്, ഡയാലിസിസ് ചെയ്യുന്നവര്‍ക്കു കൃത്യ സമയത്തു രക്തം ലഭ്യം ആകണം എന്ന് പോലും ഇല്ല.

കാനഡയില്‍ വന്നാല്‍ എല്ലാം ഫ്രീ എന്ന് കരുതുന്ന നമ്മുടെ ജന്മ ദേശത്തുള്ളവര്‍ക്കും,മറ്റു വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും ഇത് ഒരു ഓര്‍മ്മപ്പെടുത്തല്‍ മാത്രമാണ്.
കഴിഞ്ഞ രണ്ടു ആഴ്ചകളില്‍ ഒരു പ്രത്യേക ആവശ്യപ്രകാരം ഇന്ത്യന്‍ വംശജര്‍ ആയ കനേഡിയന്‍ പൗരന്‍ മാരുടെ ചികിത്സാ പ്രശ്‌നങ്ങള്‍ ഉന്നയിച്ചു വിവിധ പാര്‍ലമെന്റ് മെമ്പര്‍, പ്രൊവിന്‍ഷ്യല്‍ മിനിസ്റ്റര്‍ ,ആരോഗ്യവകുപ്പ് മേധാവി,ടൊറന്റോ ആസ്ഥാനം ആയ തെക്കന്‍ ഏഷ്യന്‍ ഹെല്‍ത്ത് സൊസൈറ്റി കൂട്ടായ്മയിലെ ഡോക്ടര്‍ മാര്‍ ആയി നടത്തിയ കൂടി കാഴ്ചകളില്‍ അറിയുവാന്‍ കഴിഞ്ഞ കാര്യങ്ങള്‍ ആണ് ഇവയെല്ലാം.
പൗരത്വം കനേഡിയന്‍ ആണ് എങ്കിലും,ചികിത്സ,വിദ്യാഭ്യാസം, തൊഴില്‍ സെറ്റില്‍മെന്റ്,ഇവ കൈകാര്യം ചെയ്യുന്നത് പ്രൊവിന്‍സുകള്‍ ആണ് എന്നതാണ് നിയമ കുരുക്കുകളുടെ മറ്റൊരു നൂലാമാല.

പല ആവശ്യങ്ങള്‍ക്കായി വിദേശങ്ങളില്‍ പോയി ചികിത്സാര്‍ത്ഥം തിരികെ വരുവാന്‍ കഴിയാത്തവര്‍,വീണ്ടും കാനഡയില്‍ തിരികെ വന്നു ചികിത്സ തുടര്‍ന്നവരും/ തുടരേണ്ടവരും  അവര്‍ക്കുണ്ടായ ഉണ്ടായ അനുഭവങ്ങള്‍   ഇവിടെ പങ്കു വയ്ക്കുക.വളരെ അത്യാവശ്യം ആയി,സമയ ബന്ധിതമായി പരിഹരിക്കേണ്ടുന്ന ഒരു വനിതയുടെ  പ്രശനം നമുക്ക് മുന്‍പില്‍ ഇന്നും നിലനില്‍ക്കുന്നു.നിങ്ങള്‍ ഏവരുടെയും സഹായവും,സഹകരണവും ആണ് അതിനുള്ള ഏക പോംവഴി.

നാം പകലന്തി പണിയെടുത്തു നല്‍കുന്ന ടാക്‌സിന്റെ നല്ലൊരു ഭാഗം  പരസ്പരം മതത്തിനു വേണ്ടി കലഹിക്കുന്ന രാജ്യങ്ങള്‍ക്കു  ദാനം ആയി നല്‍കുമ്പോള്‍, അവരെ റഫ്യൂജി  നിയമ പ്രകാരം പൂര്‍ണ്ണമായി സംരക്ഷിയ്ക്ക പെടുമ്പോള്‍,വിദ്യാഭ്യാസപരമായി, അദ്ധ്വാനത്തിന്റെ പേരില്‍ ഭാഷാപരമായി എന്നും മുന്നിട്ടു നിക്കുന്ന ഇന്‍ഡ്യാക്കാര്‍, കാനഡ സര്‍ക്കാരിന്റെ മാന ദണ്ഡങ്ങള്‍ അനുസരിച്ചുള്ള കഋഘഠട പോയന്റ്‌സ് നേടി വന്ന മലയാളികള്‍ എന്ത് നിയമങ്ങളുടെ പേരില്‍ ആയാലും കാനഡയില്‍ പുറം തള്ളപ്പെടുന്ന ഈ നിയമങ്ങള്‍ക്കു ഒരു ഇളവ് ലഭിക്കുന്നതിന് വേണ്ടി ഒന്നിച്ചു നില്‌കേണ്ടിയിരിക്കുന്നു.ഒരു പൊതു ശബ്ദം ഇവിടുള്ള മലയാളി കൂട്ടായ്മകള്‍ ഒന്ന് ചേര്‍ന്ന് ഉയര്‍ത്തേണ്ടിയിരിക്കുന്നു.(കാനഡയില്‍ ഉള്ള പഞ്ചാബി,ഗുജറാത്തി,തമിഴ് കൂട്ടായ്മകള്‍ വിദേശ രാജ്യങ്ങളില്‍ പോലും സ്വന്തമായി സന്നദ്ധ പ്രവര്‍ത്തകരെ അയച്ചു സഹായ ഹസ്തം നല്‍കുന്നതിന് പ്രാപ്തി നേടിയിട്ടുണ്ട് എന്നത് എടുത്തു പറയേണ്ടുന്ന ഒന്നാണ്..)
ആത്മാഭിമാനികള്‍ ആയ പല കനേഡിയന്‍ മലയാളികളും കഷ്ടപ്പാടും,ബുദ്ധിമുട്ടുകളും സഹിച്ചു (കാനഡയ്ക്ക് അകത്തും പുറത്തും ),സര്‍ക്കാരും ആയി നിയമ യുദ്ധത്തിന് ഒരുങ്ങാതെ ചികിത്സയ്ക്കും,നിത്യ ചെലവുകള്‍ക്കും  ഒക്കെ ആയി   കഷ്ടപ്പാട് സഹിച്ചു കഴിയുന്നു.

അത്യാവശ്യ ചികിത്സക്ക് അമിത പണം ചെലവഴിക്കുമ്പോള്‍ ഒരു കുടുംബം മുഴുവന്‍ ആണ് മാനസികമായും,സാമ്പത്തികമായും തകരുന്നത്,അവരുടെ കുട്ടികളുടെ വിദ്യാഭ്യാസം,ആരോഗ്യം,നല്ല ഭക്ഷണം  ഇവയെല്ലാം പരിഹരിക്കപ്പെടേണ്ടുന്ന പ്രശ്‌നങ്ങള്‍ ആണ്.

ഇവിടെ രോഗങ്ങളും,അടച്ചു തീര്‍ക്കേണ്ട ബില്ലുകളും മാത്രമാണ് ഫ്രീ. പല രീതികളില്‍ വരുമാനത്തിന്റെ 42 ശതമാനത്തോളം ടാക്‌സ് അടക്കുന്ന സാധാരണക്കാര്‍ ആണ് കനേഡയില്‍ ഉള്ളവര്‍.

കാനഡയില്‍ വരുന്നവര്‍ക്ക് 'എല്ലാം ഫ്രീ' ആണെന്നുള്ള പൊതു ധാരണയും മാറേണ്ടി ഇരിക്കുന്നു.

കൂട്ടുത്തരവാദിത്വത്തോട് കൂടിയ ഒരു പ്രവര്‍ത്തനം നാം ഓരോരുത്തരും ഉള്‍പ്പെടുന്ന ഈ ചെറിയ കമ്മ്യൂണിറ്റിക്കു ഗുണകരമാകും എന്ന് മാത്രം അടിവരയിടുന്നു.

കാനഡയിലെ സ്ഥിര താമസക്കാര്‍ക്കും ,പൗരത്വം സ്വീകരിച്ചവര്‍ക്കും ഒരു ഓര്‍മ്മപ്പെടുത്തല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക