Image

അതിരപ്പിള്ളി പദ്ധതിയില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറുന്നു: മന്ത്രി എംഎം മണി

Published on 10 March, 2018
അതിരപ്പിള്ളി പദ്ധതിയില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറുന്നു: മന്ത്രി എംഎം മണി

ജനകീയ പ്രതിഷേധം ഭയന്ന്‌ അതിരപ്പിള്ളി പദ്ധതിയില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ പിന്‍മാറുന്നു. അതിരപ്പിള്ളി ജല വൈദ്യുത പദ്ധതി നടപ്പാക്കാനാവില്ലെന്നു തിരിച്ചറിഞ്ഞതായി മന്ത്രി എം.എം. മണി. പദ്ധതി നടപ്പാക്കുന്നതില്‍ മുന്നണിയിലും കോണ്‍ഗ്രസിലും എതിര്‍പ്പുണ്ട്‌. അതിനാല്‍ സമവായ സാധ്യതകള്‍ കുറവാണ്‌. വന്‍കിട ജലവൈദ്യുത പദ്ധതികള്‍ക്കു സംസ്ഥാനത്ത്‌ ഇനി സാധ്യതയില്ലെന്നും അദ്ദേഹം ഷൊര്‍ണൂരില്‍ പറഞ്ഞു.

അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി നടപ്പിലാക്കുന്നതില്‍ വിട്ടുവീഴ്‌ചയില്ലെന്ന്‌  മന്ത്രി മണി ആവര്‍ത്തിച്ചിരുന്നു. നിയമസഭയിലാണ്‌ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയിരുന്നത്‌. രാഷ്ട്രീയകക്ഷികള്‍ തമ്മില്‍ സമവായം ഉണ്ടായാല്‍ പദ്ധതി തുടങ്ങാന്‍ കഴിയുമെന്ന്‌ മന്ത്രി പറഞ്ഞിരുന്നു.ഘടകകക്ഷിയായ സിപിഐ ഉള്‍പ്പെടെ പദ്ധതിക്കെതിരെ ശക്തമായ നിലപാടുമായി മുന്നോട്ട്‌ പോകുമ്പോഴാണ്‌ മന്ത്രി മണി പദ്ധതിക്ക്‌ വേണ്ടി നിലകൊണ്ടിരുന്നത്‌. കഴിഞ്ഞ നിയമസഭാ സമ്മേളനത്തിലും മന്ത്രി തന്റെ നിലപാട്‌ വ്യക്തമാക്കിയിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎമ്മും പദ്ധതിയ്‌ക്കായി രംഗത്തെത്തിയിരുന്നു. എന്നാല്‍ മുന്നണിയില്‍ തന്നെ വ്യാപക എതിര്‍പ്പുയരുകയും കോണ്‍ഗ്രസ്‌ ഇതിനെ രാഷട്രീയമായി ഏറ്റെടുക്കുകയും ചെയ്‌തിരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക