Image

സ്റ്റീലിനും അലൂമിനിയത്തിനും പുതിയ തീരുവകള്‍ 15 ദിവസത്തിനുള്ളില്‍ നടപ്പില്‍ വരും(ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 10 March, 2018
സ്റ്റീലിനും അലൂമിനിയത്തിനും പുതിയ തീരുവകള്‍ 15 ദിവസത്തിനുള്ളില്‍ നടപ്പില്‍ വരും(ഏബ്രഹാം തോമസ്)
വിദേശത്ത് നിന്നുള്ള പ്രതിഷേധങ്ങളും സ്വന്തം പാര്‍ട്ടിയില്‍ നിന്നുള്ള എതിര്‍പ്പുകളും അവഗണിച്ച് പ്രസിഡന്റ് ഡോണള്‍ ട്രമ്പ് സ്റ്റീലിനും അലൂമിനിയത്തിനും(അലൂമിനിയത്തിനും) ഇറക്കുമതി തീരുവകള്‍ നടപ്പാക്കുന്ന പ്രമേയത്തില്‍ ഒപ്പുവച്ചു. കഴിഞ്ഞ ഒരാഴ്ചയായി ഈ വിഷയത്തില്‍ ശക്തമായ ലോബിയിംഗും ചര്‍ച്ചകലും അസന്നിഗ്ദാവസ്ഥയും തുടരുകയായിരുന്നു. മറ്റ് മാര്‍ഗങ്ങള്‍ ഉണ്ടായിട്ടും ഈ നയം സ്വീകരിക്കുകയല്ല മറിച്ച് അമേരിക്കയുടെ സുരക്ഷ ഉറപ്പാക്കുവാന്‍ ഈ മാര്‍ഗം സ്വീകരിക്കുകയാണ് ചെയ്തതെന്ന് ട്രമ്പ് പറഞ്ഞു.

കാനഡയോടും മെക്‌സിക്കോയോടും മൃദുസമീപനം സ്വീകരിച്ച് ആ രണ്ട് രാജ്യങ്ങളെയും തീരുവകളില്‍ നിന്ന് ഒഴിവാക്കുകയാണെന്ന് പ്രസിഡന്റ് പറഞ്ഞു. അടുത്ത ഭാവിയില്‍ ഓസ്‌ട്രേലിയ പോലെയുള്ള സഖ്യകക്ഷികള്‍ക്കും  ഈ സൗജന്യം ലഭിച്ചേക്കും എന്ന സൂചനയും നല്‍കി. ട്രമ്പ് പുതിയ നിയമത്തില്‍ ഒപ്പു വച്ചപ്പോള്‍ സാക്ഷ്യം വഹിക്കുന്നതിന് സ്റ്റീല്‍, അലൂമിനിയം ഫാക്ടറി ജീവനക്കാര്‍ ഉണ്ടായിരുന്നു. ചില്‍്ര ഓവര്‍കോട്ടുകളും കയ്യില്‍ ഹാര്‍ഡ്ഹാറ്റും ധരിച്ചിരുന്നു. വിദേശരാജ്യങ്ങളില്‍ നിന്നുള്ള കടുത്ത മത്സത്തില്‍ നിന്ന് അമേരിക്കയുടെ ജീവനാഡികളായ വ്യവസായങ്ങളെ രക്ഷിക്കാനാണ് താന്‍ ഈ നീക്കം നടത്തുന്നതെന്ന് ട്രമ്പ് പറഞ്ഞു.

ഈ എക്‌സിക്യൂട്ടീവ് ഓര്‍ഡറുകള്‍ ട്രമ്പിന്റെ ഏറ്റവും വിസ്തൃതമായ ഫെഡറല്‍ അധികാര ഉപയോഗമാണ്. ആഗോള വാണിജ്യനിയമങ്ങള്‍ തിരുത്തിയെഴുതാനുള്ള ശ്രമമാണിത്. കഴിഞ്ഞ കുറെ ദശകങ്ങളായി അമേരിക്കന്‍ പ്രസിഡന്റ്മാര്‍ പിന്തുടരുന്ന ഫ്രീമാര്‍ക്കറ്റ് ആശയത്തിനേല്‍ക്കുന്ന  കനത്ത പ്രഹരം കൂടിയാണ് ഇത്. ആഗോളവത്കരണത്തിന്റെ ദീര്‍ഘകാല വിമര്‍ശകനായ ട്രമ്പ് വാദിക്കുന്നത് അന്യായമായ ഇടപാടുകളിലൂടെ അമേരിക്ക കൊള്ളയടിക്കപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു എന്നാണ്. ട്രമ്പിന്റെ ഓര്‍ഡര്‍ അനുസരിച്ച് സ്റ്റീലിന് 25%വും അലൂമിനിയത്തിന് 25% തീരുവയും അമേരിക്കയില്‍ ഇറക്കുമതി ചെയ്യുമ്പോള്‍ ഉണ്ടാകും. വിവിധ വ്യവസായ സംഘങ്ങള്‍ ഇത് എതിര്‍ക്കുന്നുണ്ട്. വിതരണ ശൃംഖലയിലെ എല്ലാ മേഖലകളിലും വില വര്‍ധന ഉണ്ടാവുമെന്നും ഒടുവില്‍ ഉപഭോക്താവിന് നല്‍കേണ്ടി വരിക വലിയ വില ആയിരിക്കുമെന്നും ഇവര്‍ പറയുന്നു. ഇത് പ്രധാനമായും ഓട്ടോ മൊബൈലുകള്‍ക്കും ഉപകരണങ്ങള്‍ക്കും മറ്റ് ഉപഭോകൃത സാധനങ്ങള്‍ക്കും ബാധകമാവും. ഇതെല്ലാം ഫേക്ക് ന്യൂസ്' ആണെന്നും ഉപഭോക്താക്കള്‍ക്ക് വിലയില്‍ വലിയമാറ്റം ഒന്നും ഉണ്ടാവില്ലെന്നും ട്രമ്പിന്റെ അനുയായികള്‍ പറയുന്നു.

സാധാരണ എടുത്ത് ഉപയോഗിക്കാത്ത വ്യവസായ നിയമത്തിലെ ഒരു വകുപ്പ് ഉപയോഗിച്ചാണ് ട്രമ്പ് തീരുവകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ദേശീയ സുരക്ഷ മുന്‍ നിര്‍ത്തി പ്രസിഡന്റിന് വിശാല നടപടികള്‍ എടുക്കാനുള്ള അനുവാദമുണ്ട്. ലോഹങ്ങളുടെ ഇറക്കുമതി രാജ്യസുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്നു എന്ന് കോമേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് മുമ്പ് ഒരു നിഗമനത്തില്‍ എത്തിയിരുന്നു.

യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്കയാണ് സ്റ്റീല്‍ ഇറക്കുമതി ചെയ്യുന്ന രാഷ്ട്രങ്ങളില്‍ ഒന്നാം സ്ഥാനത്തുള്ളത്. തീരുവ ഏറ്റവും കൂടുതല്‍ പ്രതികൂലമായി ബാധിക്കുക ദക്ഷിണ കൊറിയ, ചൈന, ജപ്പാന്‍, ജര്‍മ്മനി, ടര്‍ക്കി, ബ്രസീല്‍ എന്നീ രാജ്യങ്ങളെ ആയിരിക്കും. തീരുവകള്‍ സംബന്ധിച്ച് താന്‍ നടത്തിയ പ്രഖ്യാപനം തനിക്ക് ഇവ ഉയര്‍ത്തുന്നതിനോ താഴ്ത്തുന്നതിനോ അതത് രാഷ്ട്രങ്ങളുടെ മേലുള്ള തീരുവകളില്‍ വര്‍ധനയും കുറവും വരുത്തുന്നതിനോ ഉള്ള അധികാരം നല്‍കുന്നുണ്ട് എന്ന് ട്രമ്പ് പറഞ്ഞു.

തീരുവകള്‍ ഏര്‍പ്പെടുത്തിയ ട്രമ്പിന്റെ പ്രഖ്യാപനം ഉണ്ടാകുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് പതിനൊന്ന് പസഫിക് റിം രാഷ്ട്രങ്ങള്‍ ഒരു നിയന്ത്രണമില്ലാത്ത വ്യാപാര ഉടമ്പടിയില്‍ ഒപ്പുവച്ചു. വാണിജ്യ ഏകോപനവും തീരുവകുത്തനെ പെസഫിക് പാര്‍ടണര്‍ഷിപ്പില്‍ നിന്ന് പിന്‍വാങ്ങുന്നതായി കഴിഞ്ഞ വര്‍ഷം ട്രമ്പ് പ്രഖ്യാപിച്ചിരുന്നു.

സ്റ്റീലിനും അലൂമിനിയത്തിനും പുതിയ തീരുവകള്‍ 15 ദിവസത്തിനുള്ളില്‍ നടപ്പില്‍ വരും(ഏബ്രഹാം തോമസ്)
Join WhatsApp News
Ajayan K Menon -FB Posting 2018-03-10 07:58:53

ജർമനിയിൽ ഹിറ്റ്ലർ വിജയിച്ചതിനെ കുറിച്ച് ബ്രെഹ്ത് ഇങ്ങിനെ കുറിച്ചു:

"Sheep angry with the Shepherd voted for the wolf" 
ഇടയനോടുള്ള ദേഷ്യം കൊണ്ട് ആട്ടിൻ പറ്റം ചെന്നായ്ക്കു വോട്ടു ചെയ്‍തു.')
ജർമനിയിലെ മധ്യവർഗം ചെയ്ത ഈ അപരാധത്തിന് ലോകത്തിന് വലിയ വിലകൊടുക്കേണ്ടിവന്നു, പിന്നീട് .

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക