Image

മധ്യസ്ഥ ചര്‍ച്ചയുമായി കെസിബിസി, സീറോ മലബാര്‍ സഭ ഭൂമിയിടപാട് നിര്‍ണ്ണായക ഘട്ടത്തില്‍

Published on 10 March, 2018
മധ്യസ്ഥ ചര്‍ച്ചയുമായി കെസിബിസി, സീറോ മലബാര്‍ സഭ ഭൂമിയിടപാട് നിര്‍ണ്ണായക ഘട്ടത്തില്‍
സിറോ മലബാര്‍ സഭ ഭൂമിയിടപാടില്‍ മധ്യസ്ഥ ചര്‍ച്ചയുമായി കെസിബിസി രംഗത്ത്. വൈദികസമിതി അംഗങ്ങളുമായി കര്‍ദിനാള്‍ ക്ലിമിസ് ചര്‍ച്ച നടത്തി. സഹായ മെത്രാന്‍മാരുമായും നടത്തുന്ന കൂടിക്കാഴ്ചയില്‍ ആര്‍ച്ച് ബിഷപ്പ് സൂസപാക്യവും പങ്കെടുക്കുന്നുണ്ട്. ഭൂമിയിടപാടുമായി ബന്ധപ്പെട്ട് പോലീസ് കേസ് എടുക്കുന്നില്ലെന്ന് കാണിച്ച് പരാതിക്കാര്‍ വീണ്ടും കോടതിയെ സമീപിക്കാനിരിക്കെയാണ് തിരക്കിട്ട നീക്കം.

സിറോ മലബാര്‍ സഭ ഭൂമി ഇടപാടില്‍ കര്‍ദിനാളിനെ വിമര്‍ശിച്ച് വൈദിക സമിതി രംഗത്തെത്തിയിരുന്നു. കര്‍ദിനാള്‍ രാജ്യത്തെ നിയമത്തിനു കീഴ്‌പെടണമെന്നും ഉത്തമ ക്രിസ്ത്യാനി ഉത്തമ പൗരനായിരിക്കണമെന്നും വൈദിക സമിതി അന്വേഷണ കമ്മീഷന്‍ ചെയര്‍മാന്‍ ഫാദര്‍ ബെന്നി മാരംപറമ്പിലും പറഞ്ഞു. ഈ ഘട്ടത്തില്‍ അതു കൊണ്ട് തന്നെ കെസിബിസിയുടെ ഇടപെടല്‍ പ്രശ്‌നം തണുപ്പിച്ചേക്കുമെന്നാണ് സൂചന.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക