Image

മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ രാജി ആവശ്യപ്പെടാമോ?

Published on 10 March, 2018
മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ രാജി ആവശ്യപ്പെടാമോ?
മേജര്‍ ആര്‍ച്ബിഷപ്പോ വെറും മെത്രാനോ എന്തിനു സാദാ വൈദികന്‍ പോലും രാജി വയ്ക്കണമെന്നാവശ്യപ്പെടാമോ? ഏതു നിയമമോ പാരമ്പര്യമോ ആണു അതിനു അനുവദിക്കുന്നത്?

ജനാധിപത്യത്തില്‍ രാജി ആവശ്യപ്പെടാം. ഒരാളെ സ്ഥാനത്തേക്കു തെ
ഞ്ഞെടുക്കുന്നത് ജനങ്ങളാണ്. കത്തോലിക്കാ സഭയില്‍ തെരെഞ്ഞെടുപ്പില്ല. മാര്‍പാപ്പയാണു ബിഷപ്പുമാരെ നിയമിക്കുന്നത്. പരിശുദ്ധാത്മാവാണ് ഈ നിയമനത്തിനു പിന്നില്‍ എന്നും കരുതുന്നു. പരിശുദ്ധാത്മാവിന്റെ പ്രസാദം ലഭിച്ചവരോടു ഇറങ്ങിപ്പോകാന്‍ പറയാന്‍ ആര്‍ക്കാണു അവകാശം.

പദ്‌മവ്യൂഹത്തില്‍ പെട്ട അഭിമന്യുവിനെ പോലെ 
കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി എറണാകുളം മേജര്‍ ആര്‍ച്ച് ബിഷപ്‌സ് ഹൗസില്‍ വീട്ടു തടങ്കലില്‍ എന്ന പോലെ കഴിയുന്നു. കയ്യിലിരുപ്പ് കൊണ്ടാണു ഇത് സംഭവിച്ചതെന്നതില്‍ തര്‍ക്കമൊന്നുമില്ല!

പക്ഷെ സഭാധ്യക്ഷനോ ആരുമോ ആകട്ടെ, ഒരാള്‍ ഒരു വിഷമ ഘട്ടത്തില്‍ നില്‍കുമ്പോള്‍ എങ്ങനെയെങ്കിലും സഹായിക്കാനാണോ ശ്രമിക്കേണ്ടത് അതോ 'ഇറങ്ങടാ പുറത്ത്' എന്നാണോ പറയേണ്ടത്? 

അദ്ധേഹത്തിനെതിരെ വൈദികര്‍ പ്രകടനം നടത്തിയതും പ്രസ്താവന ഇറക്കിയതും ഏതു വിശ്വാസ പ്രമാണമനുസരിച്ചാണ്?

എങ്ങനെയും ഈ പ്രശ്‌നം പരിഹരിച്ച് സഭയെ ഈ നാണക്കേടില്‍ നിന്നു രക്ഷിക്കുന്നതിനു പകരം കൂടുതല്‍ നാറ്റിക്കുകയാണൊ വേണ്ടത്? ഇതൊക്കെ ചെയ്തിട്ടാണോ അള്‍ത്താരയില്‍ കയറി സ്‌നേഹവും ക്ഷമയും പ്രസംഗിക്കുന്നത്?

ഇതില്‍ ഏറ്റവും നിന്ദ്യമായ കാര്യം എറണാകുളത്തെ വൈദികര്‍ കാണിക്കുന്ന പ്രാദേശിക വാദമാണ്. മെത്രാന്‍ എറണാകുളത്തുകാരനല്ലെങ്കില്‍ അംഗീകരിക്കില്ലത്രെ! ഇത് ഏതു കത്തോലിക്ക വിശ്വാസമാണ്? ന്യു യോര്‍ക്ക് ആര്‍ച്ച്ബിഷപ്പ് കര്‍ദിനാള്‍ തിമത്തി ഡോളന്‍ മിസൂറി സ്റ്റേറ്റുകാരനാണു. മില്‍ വൊക്കിയില്‍, വിസ്‌കോണ്‍സിന്‍, ആര്‍ച്ച് ബിഷപ്പായിരിക്കെയാണു ന്യു യോര്‍ക്കിലേക്കു മാറ്റിയത്.

ഇവിടെ ഒരു മണ്ണിന്റെ മക്കള്‍ വാദവും കേട്ടില്ല. പക്ഷെ ഇത്തിരിപ്പോന്ന കേരളത്തില്‍ കത്തോലിക്കാ സഭയില്‍ പ്രാദേശിക വാദവും പൊങ്ങച്ച ചിന്തയുമോ? അത് മുളയിലെ നുള്ളണം

മാര്‍ ആലഞ്ചേരി തുലച്ച സ്വത്ത് അതിരൂപതയുടേതോ അതോ കത്തോലിക്കാ സഭയുടേതോ? സ്വത്താണല്ലോ ഇവിടെ പ്രശ്‌നമായിരിക്കുന്നത്.

നാലാം കിട രാഷ്ട്രീയ്ക്കാര്‍ കളിക്കുന്ന പോലെ പിന്നില്‍ നിന്നു കുത്തുക, പോരടിക്കുക, പ്രകടനം നടത്തുക-ഇതൊക്കെ കേരളത്തിലെ 
കത്തോലിക്കരെ കുറച്ചു കൂടി നാറാനെ ഉപകരിക്കൂ. 

ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന താഴത്തെ ലേഖനവും കാണുക.
--------------------
എറണാകുളം അങ്കമാലി വൈദികര്‍ ചെയ്തതില്‍ അതിശയപ്പെടാന്‍ തക്ക ഒന്നുമില്ല!

സിറോ മലബാര്‍ സഭയുടെ സമീപകാല ചരിത്രം അറിയാവുന്നവര്‍ക്ക് എറണാകുളം വൈദികരുടെ പ്രവര്‍ത്തികളില്‍ കാര്യമായ യാതൊരു അത്ഭുതവും തോന്നുന്നുണ്ടാവില്ല. അവിടുത്തെ വൈദിക കൂട്ടായ്മയുടെ പൊതുസ്വഭാവം വച്ച് നോക്കിയാല്‍ ചെയ്തുകൂട്ടുന്നത് ഒട്ടും കൂടിപ്പോയില്ലന്നു മാത്രമല്ല, കുറച്ചു കുറഞ്ഞുപോയൊന്നു സംശയവും ഉണ്ട്.

1. എറണാകുളത്തെ ഒരു മെത്രാപ്പോലീത്തയും കണ്ണീരോടെയല്ലാതെ അവിടുത്തെ ശുശ്രൂഷ അവസാനിപ്പിച്ചിട്ടില്ല. സിനഡ് പിതാക്കന്മാരെ മുഴുവന്‍ ഖരോവ ചെയ്തു ഭീഷണിപ്പെടുത്തിയ ചരിത്രം ഈ മഹാ അതിരൂപതാ വൈദികകൂട്ടായ്മക്കുണ്ട്. സിനഡിനെതിരെ പ്രതിഷേധ റാലി നടത്തുന്നതും അവര്‍ക്കു പുത്തരിയല്ല. ലിറ്റര്‍ജി പ്രശ്‌നത്തിന്റെ പേരില്‍ പ്രതിഷേധ മാര്‍ച്ചും പ്രകടനവും സംഘടിപ്പിച്ചു അനുഭവ പരിചയമുണ്ട് ഈ വൈദകര്‍ക്കു. എന്തിനു പറയുന്നു, വിശുദ്ധ കുരിശു തെരുവില്‍ കത്തിച്ചു പ്രതിഷേധിച്ചിട്ടുള്ളവരാണ് ഈ ഗുണ്ടാസംഘം. കാലാകാലങ്ങളില്‍ വന്ന മെത്രാപ്പോലീത്തമാരും സിനഡ് പിതാക്കന്മാരും ഇവരെ പേടിച്ചു ഇവരുടെ ഭീഷണിക്കു വഴങ്ങിയ ചരിത്രമാണ് സിറോ മലബാര്‍ സഭയുടേത്.

2. മാര്‍ വര്‍ക്കി വിതയത്തില്‍ പിതാവ് സഹനത്തിന്റെ തീച്ചൂളയിലൂടെയാണ് ആ രൂപതയില്‍ ദൗത്യം നിറവേറ്റിയത്. അദ്ദേഹത്തിന്റെ അധ്യക്ഷതയില്‍ സിനഡ് എടുത്ത തീരുമാനങ്ങള്‍ സ്വന്തം രൂപതയില്‍, എന്തിനു സ്വന്തം ഭദ്രാസന ദേവാലയത്തില്‍ പോലും, നടപ്പിലാക്കാന്‍ സാധിക്കില്ലെന്ന് വലിയ വേദനയോടെയാണ് തിരിച്ചറിഞ്ഞത്. കുര്‍ബാന അര്‍പ്പണത്തെപ്പറ്റിയുള്ള സിനഡ് തീരുമാനം നടപ്പിലാക്കാതിരിക്കാനുള്ള അനുവാദം നല്‍കിയ രേഖയില്‍ വലിയ ഹൃദയ വേദനയോടെ എന്ന് അദ്ദേഹം എഴുതിച്ചേര്‍ത്തു. രൂപതയിലെ കൊച്ചച്ചന്മാര്‍ പോലും വന്ദ്യ വയോധികനായ ആ പുണ്യാത്മാവിനോട് എടാ, നീ ആരാടാ, താന്‍ പോടാ, തുടങ്ങിയ വിധത്തില്‍ സംസാരിച്ചിരുന്നതിനു ധാരാളം ദൃക്സാക്ഷികള്‍ ഉണ്ട്. സിറോ മലബാര്‍ സഭയില്‍ പ്രാരംഭകൂദാശകള്‍ ഒന്നിച്ചു നല്‍കുന്ന ക്രമം നിലവില്‍ വന്നപ്പോള്‍ അതിനോട് മറുതലിച്ചു നിന്നതു എറണാകുളവും രൂപതയും അതിന്റെ സന്തതി ഫരീദാബാദ് രൂപതയും മാത്രമാണ്.

3.വര്‍ക്കി പിതാവിന്റെ കാലശേഷം എറണാകുളത്തെ വിമത വൈദികര്‍ സിന്‍ഡിലെ എല്ലാ മെത്രാന്മാര്‍ക്കും ഒരു പരാതി അയച്ചു. തങ്ങള്‍ക്കു തങ്ങളുടെ രൂപതക്കാരന്‍ മേജര്‍ ആര്‍ച്ബിഷപ്പിനെ വേണം. അല്ലെങ്കില്‍ തങ്ങള്‍ സ്വീകരിക്കില്ല എന്ന് ആ എഴുത്തില്‍ തറപ്പിച്ചു പറഞ്ഞിരുന്നു. സിനഡാകട്ടെ തിരഞ്ഞെടുത്തത് ചങ്ങനാശ്ശേരിക്കാരന്‍ ആലഞ്ചേരി പിതാവിനെ. പോരേ പൂരം. ആദ്യ വൈദികസമ്മേളനത്തില്‍ കൂക്കുവിളികളും അവഹേളങ്ങളുമായി അവര്‍ ആലഞ്ചേരിയിയെ വരവേറ്റു. കൊച്ചച്ചന്മാര്‍ ഉള്‍പ്പെടെ അദ്ദേഹത്തെ ഭീഷണിപ്പെടുത്തി. എല്ലാം സഹിച്ചു ക്ഷമയോടെ അദ്ദേഹം പിടിച്ചു നിന്നു. അദ്ദേഹം ആശീര്‍വാദത്തിനായി ഉപയോഗിച്ചിരുന്ന കൈക്കുരിശ് ഉപയോഗിക്കുന്നതില്‍ നിന്നു അവര്‍ അദ്ദേഹത്തെ വിലക്കി. പിന്നീട് കുറേക്കാലത്തേക്കു സ്വന്തം രൂപതക്കകത്തു അദ്ദേഹം കൈക്കുരിശ് ഉപയോഗിച്ചില്ല.

 കുര്‍ബാനയുടെ ആരംഭത്തിലുള്ള ത്രിത്വസ്തുതി കുര്‍ബാന പുസ്തകത്തിലുള്ളതല്ല. അവര്‍ ഭീഷണിപ്പെടുത്തി അദ്ദേഹത്തെക്കൊണ്ട് അത് ചൊല്ലിച്ചു. എല്ലാം വിട്ടുവീഴ്ചയുടെയും സംവാദത്തിന്റെയും മനോഭാവത്തോടെ അദ്ദേഹം സ്വീകരിച്ചു. സിനഡില്‍ പലപ്പോഴും അദ്ദേഹം എറണാകുളം വൈദികര്‍ക്ക് സ്വീകാര്യമായ ലിറ്റര്‍ജിക്കല്‍ തീരുമാനത്തിനുവേണ്ടി വാദിച്ചത് ഓറിയന്റല്‍ രൂപതകളില്‍ ചെറുതല്ലാത്ത അസ്വസ്ഥത ഉണ്ടാക്കി. അദ്ദേഹത്തിന്റെ നല്ല മനസ്സോ, സംവാദത്തിനുള്ള താല്പര്യമോ ഒന്നും എറണാകുളം ഗുണ്ടാ വൈദികര്‍ മനസ്സിലാക്കിയില്ല. അദ്ദേഹത്തിനെതിരെ അവര്‍ തനിച്ചു കൂടിയ സമ്മേളങ്ങളെക്കുറിച്ചു അറിഞ്ഞു അതിലേക്കു കടന്നു ചെന്ന് അദ്ദേഹം അവരോടു സംവദിച്ച സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇതൊക്കെ ആയിട്ടു എങ്ങനെയും അദ്ദേഹത്തെ പുറത്താക്കാനുള്ള അവസരം പാര്‍ത്തിരിക്കുകയായിരുന്നു ഗുണ്ടാ വൈദികര്‍.

4. എല്ലാ പ്രശ്‌നങ്ങളും തീര്‍ക്കാമെന്ന് വ്യവസ്ഥയില്‍ ആലഞ്ചേരി പിതാവിന്റെ കൈയില്‍നിന്നും ഗുണ്ടാ വൈദികര്‍ അധികാരം മുഴുവന്‍ പിടിച്ചു വാങ്ങി. ഗുണ്ടകളുടെ ഇടപെടല്‍ ഗുണകരമായെന്നു സര്‍ക്കുലറും ഇറക്കിപ്പിച്ചു. എന്നിട്ടു യാതൊരു നീതിക്കും ചേരാത്ത നെറികേടാണ് അവര്‍ ആലഞ്ചേരി പിതാവിനോട് കാണിച്ചത്. പേരശ്യമായി അവര്‍ അദ്ദേഹത്തെ തെരുവിലിട്ട് വലിച്ചുകീറി. അവരുടെ ഇഷ്ടപ്രകാരം വക്കീലിനെ നിയമിച്ചു കോടതിയുടെ മുന്‍പിലും പൊതുസമൂഹത്തിലും അദ്ദേഹത്തെ പരിഹാസപാത്രമാക്കി. അദ്ദേഹത്തെ പുറത്താക്കാന്‍ ഏറാന്മൂളികളായ അംറ് എന്ന ദുര്‍ഭൂതത്തെ തുറന്നു വിട്ടു.

5. എറണാകുളം വൈദികര്‍ ഉയര്‍ത്തിപ്പിടിക്കുന്ന ആരാധനക്രമം നിലപാട് ലത്തീനീകരണമോ കല്ദായവത്ക്കരണമോ ഭാരതവത്ക്കരണമോ സാംസ്‌കാരികാനുരൂപണമോ ഒന്നുമല്ല, അത് തോന്നിയവാസവത്കരണമാണ്. വായിതോന്നുന്ന പ്രാര്‍ത്ഥനകള്‍ ചൊല്ലി കുര്‍ബാന ചൊല്ലും. പുസ്തകത്തില്‍ എന്ത് പറഞ്ഞാലും തങ്ങള്‍ക്കു ഒരു ചേതവുമില്ല. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ എന്ത് തോന്നുന്നോ അതാണ് അന്നത്തെ കുര്‍ബാന സ്‌പെഷ്യല്‍. ഓണത്തിന് ഓണക്കുര്‍ബാന, വിഷുവിനു വിഷുക്കുര്‍ബാന, അങ്ങനെ പോകുന്നു. ചിലപ്പോള്‍ ലത്തീന്‍ തിരുവസ്ത്രം, ചിലപ്പോള്‍ മലബാര്‍ വസ്ത്രം, ചിലപ്പോള്‍ നേര്യതും മുണ്ടും, അങ്ങനൊക്കെ. അവരെ നിയന്ത്രിക്കാനോ തിരുത്താനോ ആര്‍ക്കും സാധിക്കില്ല.

6. ഭൂമി വിവാദം ഉണ്ടായപ്പോള്‍ മുതലുള്ള എറണാകുളം വിമത ഫേസ്ബുക് ഗ്രൂപ്പുകളിലെ ചര്‍ച്ച ശ്രധിച്ചാല്‍ ഒരു കാര്യം മനസ്സിലാകും. അവരുടെ പ്രധാന പ്രശ്‌നങ്ങള്‍ ആലഞ്ചേരി പിതാവിന്റെ ലിറ്റര്‍ജിക്കല്‍ നിലപാടുകളും പുതുതായി രൂപപ്പെടുന്ന രൂപതകള്‍ സിനഡിന്റെ അനുസരിക്കുന്നതും, സിറോ മലബാര്‍ സഭക്ക് അഖിലേന്ത്യാധികാരം ലഭിച്ചതും പാത്രിയാര്‍ക്കല്‍ പദവിക്കുള്ള നടപടികള്‍ ആരംഭിച്ചതുമൊക്കെയാണ്. ഇടയന്ത്രത് പറഞ്ഞതുപോലെ, സാമ്പത്തികം അവരുടെ പ്രശ്‌നമല്ല. അവരുടെ പ്രശ്‌നം മറ്റുപലതുമാണ്.

7. ഭൂമിക്കച്ചവടത്തില്‍ നഷ്ടം സംഭവിച്ചപ്പോള്‍ ഇടയന്ത്രത് 2 സീനിയര്‍ മെത്രാന്മാരെ സമീപിച്ചു ഭരണിമേത്രാനോട് ചേര്‍ന്ന് ആലഞ്ചേരി പിതാവിനെ അട്ടിമറിക്കാനുള്ള സാധ്യത വെളിപ്പെടുത്തി. എറണാകുളംകാരായ ആ സീനിയര്‍ മെത്രാന്മാര്‍ ഇതിനെ അനുകൂലിച്ചില്ല. ഇതേത്തുടര്‍ന്നാണ് ഇടയന്ത്രത് മുണ്ടാടാനും ഇതര വൈദികരുമായി ഗൂഢാലോചന നടത്തി കലാപം തുടങ്ങിയത്. ആലഞ്ചേരി പിതാവിനെ പുറത്താക്കാന്‍ എന്ത് ചെറ്റത്തരവും ഈ ഗുണ്ടവൈദികരും ഗുണ്ടാ മെത്രാനും ചെയ്യും എന്ന് അവരുടെ ചരിത്രം അറിയാവുന്നവര്‍ക്കെല്ലാം അറിയാം.

8. കോട്ടപ്പടിയിലെയും ദേവികുളത്തേയും മറ്റൂരിലെയും സ്ഥലങ്ങള്‍ നല്ല വിലക്ക് വാങ്ങാന്‍ വിശ്വാസികള്‍ തയ്യാറായി ചെന്നിട്ടും കൊടുക്കാന്‍ ഇടയന്ത്രത്ത് മനസ്സ് കാണിച്ചില്ല. പ്രശ്‌നം തീര്‍ക്കാന്‍ വിശ്വാസികള്‍ നല്‍കിയ പരിഹാര മാര്‍ഗമായിരുന്നു ഇത്. ഈ സ്ഥലങ്ങള്‍ വിറ്റാല്‍ കടം വീടും. കടം വീടിയാല്‍ ആലഞ്ചേരിയെ പുറത്താക്കാന്‍ പറ്റില്ലല്ലോ. അതുകൊണ്ടു ആലഞ്ചേരിയെ കടബാധ്യതയുടെ പേരില്‍ പുറത്താകാതെ കടം വീട്ടില്ലെന്ന തീരുമാനത്തിലാണ് ഇടയന്ത്രത് .

ഉപസംഹാരം

എറണാകുളം വിമത ഗുണ്ടാ മെത്രാന്മാരെയും വൈദികരെയും നന്നാക്കാന്‍ ഇനി ദൈവത്തിനു മാത്രമേ സാധിക്കൂ. മാര്‍പാപ്പ കൈക്കൂലി മേടിച്ചിട്ടാണ് പദവികള്‍ നല്‍കുന്നതെന്ന് വാദിക്കുന്ന അവരെ ആരു പറഞ്ഞു മനസ്സിലാക്കാനാണ്. ദൈവമേ അങ്ങയുടെ അജഗണങ്ങളെ ഉപദ്രവിക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന ഈ ചെന്നായ്കൂട്ടങ്ങളില്‍ നിന്നും നിന്റെ രക്തത്താല്‍ വീണ്ടെടുത്ത സഭയെ നീ കത്ത് കൊള്ളണമേ.

NB. ഞങ്ങള്‍ ഈ പറഞ്ഞിരിക്കുന്ന മുഴുവന്‍ കാര്യങ്ങളും സത്യമാണ്. ഇതില്‍ ഏതെങ്കിലും കാര്യം നുണയാണെന്ന് തെളിയിക്കാന്‍ ചുണയുണ്ടെങ്കില്‍ വെല്ലു വിളിക്കുന്നു.
Join WhatsApp News
Vayanakkaran 2018-03-10 19:24:44
Yes, he should resign or should be removed from the post. Many of the contets above are false. Their kingsly powers should be taken off. They lead a kingsly life with laity's se sweats. The power should be given to the laity and there must be some kind of democracy in the church. These cardinals, bishops, priests must be accountable to the laity. These people only should get a decent salary. Theie dictatorship must end.
josecheripuram 2018-03-10 17:27:40
The solution for this crisis is to have two major arch bishops,one for ernakulam,Agamaly &one for the rest of the diocisis.
Abraham Mathew 2018-03-10 21:24:41
It is wrong to say all the priests are goondas and the Archbishop is always right. No one can claim that they have absolute power over all the laity and can do whatever they wish. The Archbishop is only a caretaker entrusted to govern the diocese wisely and faithfully. If they don't do that they should be removed or should resign. 
ഫാ. ജോർജ് കാരാംവേലി അദിലാബാദ്‌ 2018-03-10 22:04:34

.സംഭവിച്ചത് എല്ലാം അദ്ദേഹം എല്ലാ samithikalilum വിശദീകരിചതാ 
....ഒന്നും മൂടി വയ്ക്കാൻ ഇല്ലെന്നു പറഞ്ഞു
....മെത്രാൻ സമിതി ഇടപെട്ടു പരിഹരിക്കാൻ ക്രമീകരണങ്ങൾ നടപ്പാക്കി 
....എന്നിട്ടും എന്താ ഇവന്മാർക്ക് വേണ്ടത്. 
....കൊന്നു കൊല വിളിച്ചിട്ടും ഇവന്മാർക് തൃപ്തി ആകുന്നില്ലല്ലോ 
.....സത്യസന്ധമായി ഈശോയിൽ വിശ്വസിക്കുകയും ആ വിശ്വാസം ആല്മാർത്ത മായി ഏറ്റു പറയുകയും ചെയ്യുന്ന ജനലക്ഷങ്ങളുടെ നെഞ്ചിൽ ചവിട്ടി നിന്റെ തീൻകുത്തൽ കാണിക്കുകയാണോ എറണാകുളം വഴികളിലൂടെ... ?
....കോടികൾ നഷ്ടം വന്നിട്ടുണ്ടാകും... പക്ഷെ 
.....ഒരു കോടി വിശ്വാസപരിശീലന ക്ലാസ്സ്‌ കളിലൂടെ നേടിയെടുക്കാൻ കഴിയുമോ നീയൊക്കെ തെരുവിൽ ചവിട്ടി അരച്ച വിശ്വാസനന്മകളും വിധേയത്വ മനോഭാവങ്ങളും... ?
.....വീഴ്ചകൾ ഉണ്ടായിട്ടുണ്ടാകും.... പക്ഷെ... 
1000 വചനപ്രഘോഷങ്ങൾ നടത്തിയാലും നിങ്ങൾക്ക് പരിഹരിക്കാനാകുമോ ജനലക്ഷങ്ങളുടെ മനസിലും മനഃസാക്ഷിയിലും ഏല്പിച്ച ഉതപ്പുകൾ... ?
....നിങ്ങൾക്കു അണിഞ്ഞ വസ്ത്രം വെറും വെള്ളത്തുണിയായിരിക്കാം... പക്ഷെ.... 
ഈശോയുടെ നാമം ചൊല്ലി കൂദാശ കളുടെ ചൈതന്യം നുകർന്നു പരിശുദ്ധ സഭക്കുവേണ്ടി ജീവിക്കുന്ന ലക്ഷകണക്കിന് വിശുദ്ധ പുരോഹിതരുടെ വിശുദ്ധ വസ്ത്രത്തിന്റെ മേൽ നിങ്ങൾ ആഭാസങ്ങളുടെ ചെളി വാരി എറിയുന്നതു നിറുത്തിക്കൂടേ... ?
...നിങ്ങൾക്കൊന്നിനും കുറവില്ലായിരിക്കാം.. അതുകൊണ്ട് വിശ്വാസവും വ്രതങ്ങളും വെറും അലങ്കാരങ്ങൾ ആയിരിക്കാം.... പക്ഷെ... ഇങ്ങു.. കേരളത്തിന്‌ വെളിയിൽ ഇല്ലായ്മയെയും വല്ലായ്മയെയും ഒരുപോലെ കണ്ട്... അവിടെയൊക്കെ ഈശോയുടെ നാമം പറയുന്ന... ആ നാമത്തിനുവേണ്ടി ജീവിക്കുന്ന.... ആ നാമത്തിൽ ആനന്ദം കണ്ടെത്തുന്ന... സഹനത്തിന്റെയും സേവനത്തിന്റെയും പാതയിൽ നടക്കുന്ന... കോടിക്കണക്കിനു സമർപ്പിതർക്കും വിശ്വാസികൾക്കും നിങ്ങളുടെ കോമാളിത്തരങ്ങൾ എന്തു സന്ദേശമാണ് നൽകുന്നത്.... ?
....നിങ്ങൾ കുറവുകളില്ലാത്തവരായിരിക്കാം.... പക്ഷെ നിങ്ങളുടെ... എന്റെയും... സ്വന്തം അപ്പച്ചന്റെ... കുറവുകൾ ചന്ത ചർച്ചകളാക്കി മാറ്റിയത് അപ്പനോടുള്ള സ്നേഹമോ ബഹുമാനമോ... ?
....സെൻസേഷൻ ഉണ്ടാക്കാൻ അന്തി ലഹരിയിൽ ഉറഞ്ഞുതുള്ളുന്ന തികച്ചും മൂന്നാംകിട വേശ്യാനെറ്റ്‌കൾ നിങ്ങൾക്കു ആശ്രയമായാൽ.....നമ്മൾ അപ്പന്റെ മഹത്വം അവർക്കു പണയം വയ്ക്കുകയല്ലേ... ?
....90കോടിയോ 100 കോടിയോ തിരിച്ചു കിട്ടിയാൽ നമു ക്കു പരിഹരിക്കാനാകുമോ നടത്തിയ പേക്കൂത്തുകളുടെ അനന്തര ഫലങ്ങൾ... ?
.....ദൈവത്തോടും ദൈവജനത്തോടും ചെയ്ത വഞ്ചനയുടെ അടയാളമല്ലേ ഇപ്പോൾ നടക്കുന്നത്.... ?
......സഭയുടെ ചോരക്കുവേണ്ടി കാത്തിരിക്കുന്ന കുറുക്കന്മാർക്കു നാം തന്നെ കൂട്ടിയിടിച്ചു ചോരകൊടുക്കുകയല്ലേ ചെയ്യുന്നത്.. ?
.....കുറവുകളെ നിറവുകൾ ആക്കാൻ കഴിയുന്ന ദൈവാനുഭവമെവിടെ... ?
......ക്ഷമയുടെയും വിട്ടുവീഴ്ചയുടെയും സാഹോദര്യത്തിന്റെയും ആട്മാനുഭവമെവിടെ.... ?
....തകർച്ചകളെ ഉയർച്ചകളാക്കുന്ന ദൈവത്തിലുള്ള വിശ്വാസമെവിടെ.... ?
....എളിമയുടെയും സ്നേഹത്തിന്റെയും ദൈവാനുഭവമെവിടെ...... ?
......അഭിഷേകത്തിന്റെയും വ്രതബദ്ധ ക്രമ ജീവിതത്തിന്റെയും ആതമ സമർപ്പണത്തിന്റെയും..അടയാളമാണോ ഇതൊക്കെ.... ?
.....പരിശുദ്ധനായ ഈശോമിശിഹായുടെ പരിശുദ്ധ സഭയുടെ നിയതമായ ക്രമങ്ങളെ പാലിക്കുകയല്ലേ നാം ചെയ്യേണ്ടത്......?
......അതു പാലിക്കാൻ ദൈവിക മാര്ഗങ്ങളല്ലേ അവലംബിക്കേണ്ടത്.... ?
........ഈശോയുടെ പേര് പറഞ്ഞതിന്റെ പേരിൽ ഇപ്പോഴും ഒറീസ്സയിലെ ജയിലിൽ കഴിയുന്ന വിശ്വാസികൾ ജീവിക്കുന്ന ഈ രാജ്യത്തു.... 
.....ഒരുവന് മാമ്മോദീസ നൽകിയതിന്റെ പേരിൽ ഇപ്പോഴും വൈദികർ ജയിലിൽ കഴിയുന്ന ഈ രാജ്യത്തു..... 
....ഒന്നു പള്ളിയിൽ പോകാൻ 20...30...കിലോമീറ്റർ മലകൾ താണ്ടി കഷ്ട പ്പെടുന്ന വിശ്വാസികൾ ഉള്ള ഈ രാജ്യത്തു.... 
......റെയിൽവേ സ്റ്റേഷനിലെ വിസർജ്യ കൂമ്പാരത്തിൽനിന്നു നല്ലത് നോക്കി അരിയും ഗോതമ്പും വാരിയെടുത്തു വെള്ളത്തിൽ പുഴുങ്ങി തിന്നു സന്തോഷത്തോടെ ജീവിക്കുന്ന വിശ്വാസികൾ ഉള്ള ഈ രാജ്യത്തു... 
.....ഈശോയുടെ നാമത്തിൽ വിശാസിക്കുന്നു എന്നതിന്റെ പേരിൽ കഴുത്തറുക്കപെട്ട വിശ്വാസികൾ ജീവിച്ച ഈ രാജ്യത്തു.... 
......ഈശോയുടെ പേര് എഴുതി വച്ചതിന്റെ പേരിൽ കള്ളക്കേസുകളിൽ പെട്ടു ജയിലുകളിൽ ഇന്നും ജീവിക്കുന്ന വിശ്വാസികൾ ഉള്ള ഈ രാജ്യത്തു.... 
......റേഷൻ കാർഡിനും bpl കാർഡിനും വേണ്ടി മേല്ജാതിക്കാരന്റെ വിസർജ്യങ്ങൾ ചുമക്കേണ്ടി വരുന്ന നമ്മുടെ വിശ്വാസികൾ ഉള്ള ഈ രാജ്യത്തു... 
.....ദാരിദ്ര്യത്തിന്റെയും മതപീഠനത്തിന്റെയും നടുവിൽ ഈശോയെ ഉള്ളറിഞ്ഞു വിളിക്കുന്ന വിശ്വാസികൾ ജീവിക്കുന്ന ഈ രാജ്യത്തു.......

...ദയവായി ഇനിയും ചോര വീഴിക്കരുതേ....
....പുരോഹിതസ്രേഷ്ടരുടെ കണ്ണീർ ചിന്തരുതേ... 
.....ദൈവജനത്തെ ചിതറിക്കരുതേ..... 
... ...നമ്മുടെ അഭിഷേകത്തെ നശിപ്പിക്കരുതേ... 
......പൗരോഹിത്യത്തിന്റെ നന്മകൾ കളയരുതേ... 
.... ഉതപ്പു നൽകി കോടി ക്കണക്കിന് വിശ്വാസികളുടെ വിശ്വാസം തകർക്കരുതേ.. 
.....അസത്യം പറഞ്ഞും പ്രചരിപ്പിച്ചും ചെകുത്താനെ പ്രതിഷ്ഠിക്കരുതേ..... 
.....പേക്കൂത്തുകൾ കാണിച്ചു വിശ്വാസ വഞ്ചകരാകരുതേ... 
....ഈശോയുടെ മൗതിക ശരീരമായ സഭയെ കളങ്കപ്പെടുത്തരുതേ.... 
....പ്രശ്നങ്ങളെ മലപോലെ വീർപ്പിച്ചു നമ്മുടെ തന്നെ അസ്തിത്വത്തെ വികലമാകരുതേ... 
......സഭയുടെയും പരിശുദ്ധ പിതാക്കന്മാരെയും ചന്തയിൽ വിലപേശലിനു വിഷയമാക്കരുതേ.... 
ഈശോയിൽ സ്നേഹപൂർവ്വം 
ഫാ. ജോർജ് കാരാംവേലി 
അദിലാബാദ്‌

Visvaasi 2018-03-10 22:05:45
The property is not the priests. They did not give a single paisa. Only the laymen gave the money. let them ask, not the priests
JOHN 2018-03-11 08:32:06
പുരോഹിതർ, ദൈവം തിരഞ്ഞെടുത്ത തന്റെ അഭിഷിക്തർ ആണ്. അവരെ കുറ്റം പറയുകയും വിധിക്കുകയും ചെയ്യാൻ നമുക്ക് ആർക്കും അധികാരം ഇല്ല എന്ന് ഓർക്കണം. അവർ അഥവാ എന്തെങ്കിലും തെറ്റ് ചെയ്‌താൽ അതൊരു പരീക്ഷണം ആണ് ദൈവം മുകളിൽ ആകാശത്തിരുന്നു ഇതെല്ലാം കാണുന്നുണ്ട് എന്ന് അറിയുക. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക